• Logo

Allied Publications

Europe
ഒ​ലാ​ഫ് ഷോ​ൾ​സ് ജ​ർ​മ​നി​യു​ടെ ചാ​ൻ​സ​ല​റാ​യി അ​ധി​കാ​ര​മേ​റ്റു
Share
ബെ​ർ​ലി​ൻ: അം​ഗ​ലാ മെ​ർ​ക്ക​ലി​ന്‍റെ പി​ൻ​ഗാ​മി​യാ​യി ഫെ​ഡ​റ​ൽ ജ​ർ​മ​നി​യു​ടെ ഒ​ൻ​പ​താ​മ​ത്തെ ചാ​ൻ​സ​ല​റാ​യി ഒ​ലാ​ഫ് ഷോ​ൾ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 63 കാ​ര​നാ​യ ഷോ​ൾ മെ​ർ​ക്ക​ലി​ന്‍റെ മ​ന്ത്രി​സ​ഭ​യി​ലെ ഉ​പ​ചാ​ൻ​സ​ല​റും ധ​ന​കാ​ര്യ​മ​ന്ത്രി​യു​മാ​യി​രു​ന്നു. ഫെ​ഡ​റ​ൽ രാ​ജ്യ​ത്തി​ന്‍റെ ഇ​രു​പ​താ​മ​ത്തെ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ലാ​ണ് എ​സ്പി​ഡി, ഗ്രീ​ൻ​സ്, എ​ഫ്ഡി​പി എ​ന്നി ക​ക്ഷി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ട്രാ​ഫി​ക് ലൈ​റ്റ് മു​ന്ന​ണി സ​ഖ്യ​ത്തി​ന്‍റെ നേ​താ​വാ​യി ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തേ​യ്ക്ക് ഷോ​ൾ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

പാ​ർ​ല​മെ​ന്‍റി​ലെ ആ​കെ​യു​ള്ള 735 അം​ഗ​ങ്ങ​ളി​ൽ സ​ഖ്യ​ത്തി​ന് 416 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. വോ​ട്ടെ​ടു​പ്പി​ൽ 395 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യാ​ണ് ഷോ​ൾ​സി​ന് ല​ഭി​ച്ച​ത്. 303 അം​ഗ​ങ്ങ​ൾ എ​തി​ർ​ത്ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 369 എ​ന്ന മാ​ന്ത്രി​ക സം​ഖ്യ​യും മ​റി​ക​ട​ന്നാ​ണ് ഷോ​ൾ​സ് പു​തി​യ ചാ​ൻ​സ​ല​റാ​യി ച​രി​ത്ര​മെ​ഴു​തി​യ​ത്. ഇ​തോ​ടെ 16 വ​ർ​ഷ​ത്തെ മെ​ർ​ക്ക​ലി​ന്‍റെ, സി​ഡി​യു ഉ​ൾ​പ്പെ​ടു​ന്ന യാ​ഥാ​സ്ഥി​തി​ക​രു​ടെ ഭ​ര​ണ​യു​ഗ​ത്തി​ന് അ​ന്ത്യ​മാ​യി.

പു​തി​യ ചാ​ൻ​സ​ല​ർ ഭ​ര​ണ​ഘ​ട​നാ നി​യ​മ​മ​നു​സ​രി​ച്ച് പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ ബേ​ർ​ബ​ൽ ബാ​സ് മു​ന്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. തു​ട​ർ​ന്ന് ഫെ​ഡ​റ​ൽ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റൈ​ൻ​മ​യ​റി​ൽ നി​ന്നും അ​ധി​കാ​ര സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വീ​ക​രി​ച്ചു.

ഉ​ച്ച​യ്ക്ക് മൂ​ന്നി​നാ​ണ് ചാ​ൻ​സ​ല​ർ സ്ഥാ​ന​മൊ​ഴി​യു​ന്ന അം​ഗ​ലാ മെ​ർ​ക്ക​ലി​ൽ നി​ന്നും ഷോ​ൾ​സ് അ​ധി​കാ​ര​കൈ​മാ​റ്റം ന​ട​ന്ന​ത്. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സി​നെ ക​ക്ഷി നേ​താ​ക്ക​ൾ അ​ഭി​ന​ന്ദി​ച്ചു.ക​ഴി​ഞ്ഞ 31 വ​ർ​ഷ​മാ​യി ജ​ർ​മ​നി​യു​ടെ, യൂ​റോ​പ്പി​ന്‍റെ ലോ​ക​ത്തി​ന്‍റെ രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ത്തി​ൽ തി​ള​ങ്ങി നി​ന്നി​രു​ന്ന അം​ഗ​ലാ മെ​ർ​ക്ക​ലി​ന്‍റെ രാ​ഷ്ട്രീ​യ യു​ഗ​ത്തി​ന് ഇ​ന്ന് പ​രി​സ​മാ​പ്തി​യാ​യി.

ജ​ർ​മ​നി​യു​ടെ പു​തി​യ മു​ഖ​മാ​യ ഷോ​ൾ​സി​ന്‍റെ മ​ന്ത്രി​സ​ഭ​യി​ൽ ചാ​ൻ​സ​ല​ർ ഉ​ൾ​പ്പ​ടെ 17 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ 8 അം​ഗ​ങ്ങ​ളും വ​നി​ത​ക​ളാ​ണ്. ലിം​ഗ​സ​മ​ത്വ മ​ന്ത്രി​സ​ഭ​യി​ലെ താ​ക്കോ​ൽ സ്ഥാ​ന​ങ്ങ​ൾ കൂ​ടു​ത​ലും വ​നി​ത​ക​ളി​ലാ​ണ്.

പു​തു​താ​യി സ്ഥാ​ന​മേ​റ്റ ചാ​ൻ​സ​ല​ർ ഷോ​ൾ​സി​നെ ഡോ. ​മെ​ർ​ക്ക​ൽ അ​ഭി​ന​ന്ദ​നി​ച്ചു. ഒ​പ്പം ന​ന്ദി​യും എ​ല്ലാ ആ​ശം​സ​ക​ളും അ​റി​യി​ച്ചു.

സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ഷോ​ൽ​സി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ ഗെ​ർ​ഹാ​ർ​ഡും ക്രി​സ്റ്റ​ൽ ഷോ​ൾ​സും പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​യി​രു​ന്നു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.