• Logo

Allied Publications

Americas
ടെ​ക്സ​സി​ലും ആ​ദ്യ ഒ​മി​ക്രോ​ണ്‍ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി
Share
ടെ​ക്സ​സ്: ടെ​ക്സ​സ് സം​സ്ഥാ​ന​ത്തെ ആ​ദ്യ ഒ​മി​ക്രോ​ണ്‍ വേ​രി​യ​ന്‍റി​ന്‍റെ സാ​ന്നി​ധ്യം ഹൂ​സ്റ്റ​ണി​ലെ നോ​ർ​ത്ത് വെ​സ്റ്റ് ഹാ​രി​സ്കൗ​ണ്ടി​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി ടെ​ക്സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റേ​റ്റ് ഹെ​ൽ​ത്ത് സ​ർ​വീ​സ​സും കൗ​ണ്ടി ജ​ഡ്ജ് ലി​ന ഹി​ഡ​ൽ​ഗൊ​യും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഡി​സം​ബ​ർ 6 തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണു വി​വ​രം മാ​ധ്യ​മ​ങ്ങ​ൾ​ക്കു ല​ഭി​ച്ച​ത്.

40 വ​യ​സ് പ്രാ​യ​മു​ള്ള പൂ​ർ​ണ​മാ​യും വാ​ക്സി​ൻ സ്വീ​ക​രി​ച്ച സ്ത്രീ​യി​ലാ​ണ് ഒ​മി​ക്രോ​ണ്‍ ക​ണ്ടെ​ത്തി​യ​തെ​ങ്കി​ലും കോ​വി​ഡി​ന്‍റെ പൊ​തു​വാ​യ ചി​ല രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കേ​ണ്ടി വ​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

രോ​ഗ​ബാ​ധി​ത​യാ​യ സ്ത്രീ ​വീ​ടി​നു സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം യാ​ത്ര ചെ​യ്തി​ട്ടു​ണ്ടെ​ന്നും പു​റ​ത്തേ​ക്ക് യാ​ത്ര ചെ​യ്തി​രു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു. ഇ​വ​ർ താ​മ​സി​ക്കു​ന്ന ക​മ്മ്യൂ​ണി​റ്റി​യി​ൽ നി​ന്നു​മാ​യി​രി​ക്കാം വൈ​റ​സ് ക​ട​ന്നു കൂ​ടി​യ​തെ​ന്നും ക​രു​തു​ന്നു.​ആ​ദ്യം ഒ​മി​ക്രോ​ണ്‍ വേ​രി​യ​ന്‍റ് വ​ള​രെ​യ​ധി​കം വ്യാ​പ​ന ശ​ക്തി​യു​ള്ള​താ​ണെ​ന്നു പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും ഡെ​ൽ​റ്റാ വേ​രി​യ​ന്‍റി​നേ​ക്കാ​ൾ വേ​ഗം വ്യാ​പ​ന ശ​ക്തി​യു​ള്ള​താ​ണോ എ​ന്നു ഇ​തു​വ​രെ വ്യ​ക്ത​മാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ടെ​ക്സ​സ് ആ​രോ​ഗ്യ​വ​കു​പ്പു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഡി​സം​ബ​ർ 6 വ​രെ ടെ​ക്സ​സി​ലെ 254 കൗ​ണ്ടി​ക​ളി​ൽ 3.6 മി​ല്യ​ണ്‍ കോ​വി​ഡ് 19 കേ​സു​ക​ൾ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ൽ ഒ​മി​ക്രോ​ണ്‍ വേ​രി​യ​ന്‍റ് ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത് ഡി​സം​ബ​ർ 1ന് ​ക​ലി​ഫോ​ർ​ണി​യാ​യി​ലാ​ണ്. തു​ട​ർ​ന്ന് ന്യൂ​യോ​ർ​ക്ക്, മി​നി​സോ​ട്ട തു​ട​ങ്ങി​യ നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു വ്യാ​പി​ക്കു​ക​യും ചെ​യ്ത​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

പി.​പി. ചെ​റി​യാ​ൻ

"മത പഠനം ക്ഷേത്രങ്ങളിൽ'; പ്രയാർ ഗോപാലകൃഷ്ണൻ സംസാരിക്കുന്നു.
ടൊറന്‍റോ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ (കെഎച്ച്എഫ്സി) ആഭിമുഖ്യത്തിൽ നടക്കുന്ന പത്താമത് പ്രഭാഷണ പരിപാടിയിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്
സാലി ജോൺ കല്ലോലിക്കൽ അന്തരിച്ചു.
ടാമ്പ (ഫ്ലോറിഡ): ഫൊക്കാന മുൻ ആർവിപിയും മലയാളി അസോസിയേഷൻ ഓഫ് ടാമ്പ (മാറ്റ്) യുടെ വൈസ് പ്രസിഡന്‍റുമായ ജോൺ കല്ലോലിക്കലിന്‍റെ ഭാര്യ സാലി ജോൺ കല്ലോലിക്കൽ (
സതേൺ ഗോസ്പൽ ടീം സ്ഥാപക സെക്രട്ടറി ജോസഫ് മാത്യു അന്തരിച്ചു.
ഷിക്കാഗോ: കോട്ടയം പൊൻകുന്നം കിളിരൂർ പറമ്പിൽ പരേതരായ കെ.എം. മത്തായി സാറിന്‍റേയും ശോശാമ്മ ടീച്ചറുടെയും മകൻ ജോസഫ് മാത്യു (ജോസുകുട്ടി 81) അന്തരിച്ചു.
കവര്‍ച്ചാശ്രമത്തിനിടെ ഇരട്ട കൊലപാതകം; പ്രതിയുടെ വധശിക്ഷ നടപ്പാക്കി.
ഒക്കലഹോമ: കവര്‍ച്ചാ ശ്രമത്തിനിടയില്‍ ഇരട്ടക്കൊലപാതകം നടത്തിയ കേസില്‍ പ്രതിയായ ഡൊണാള്‍ഡ് ആന്റണി ഗ്രാന്‍റിന്‍റെ (46) വധശിക്ഷ ഒക്കലഹോമയില്‍ നടപ്പാക്കി.
മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മിഷൻ ആൻഡ് കൾച്ചറൽ സെന്‍ററിൽ ആദ്യബാച്ച് പഠന കോഴ്‌സ് ഉദ്ഘാടനം ചെയ്തു.
ന്യൂയോർക്ക്: മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്‍റെ മിഷൻ പ്രവർത്തനങ്ങളുടെ ആസ്ഥാനമായ അറ്റ്ലാന്‍റയിലെ കർമ്മേൽ മാർത്തോമ്മാ സെന