• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ പി​തൃ​വേ​ദി​യു​ടെ വി. ​യൗ​സേ​പ്പി​താ​വി​ന്‍റെ വ​ർ​ഷ സ​മാ​പ​നം ബു​ധ​നാ​ഴ്ച
Share
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ വ​ർ​ഷ സ​മാ​പ​നം ന്ധ​പാ​ട്രി​സ് കോ​ർ​ഡെ’ 8 ബു​ധ​നാ​ഴ്ച് വൈ​കി​ട്ട് 8ന് ​സൂം മീ​റ്റിം​ഗി​ൽ ന​ട​ക്കും. അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

റ​വ. ഡോ. ​ജോ​സ​ഫ് ക​റു​ക​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി. ​യൗ​സേ​പ്പി​താ​വി​നോ​ടു​ള്ള നൊ​വേ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് സ​ന്ദേ​ശം ന​ൽ​കും. പി​തൃ​വേ​ദി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് തോം​സ​ണ്‍ തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ക്കും. സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ക്ലെ​മ​ന്‍റ് പാ​ട​ത്തി​പ്പ​റ​ന്പി​ൽ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തും.

പി​തൃ​വേ​ദി നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ, അ​യ​ർ​ല​ൻ​ഡ് കാ​റ്റി​ക്കി​സം ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി വ​ട്ട​ക്കാ​ട്ട്, പി​തൃ​വേ​ദി നാ​ഷ​ണ​ൽ വൈ​സ് പ്ര​ഡി​ഡ​ന്‍റ് രാ​ജു കു​ന്ന​ക്കാ​ട്ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​രും. സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ജോ​സ​ഫ് ന​ന്ദി പ​റ​യും.

എ​സ്എം​വൈ​എം പ്ര​സി​ഡ​ന്‍റ് സെ​റീ​ന റോ​സ് ജോ​യ്സ് ന​യി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ലും കു​സൃ​തി ചോ​ദ്യ​ങ്ങ​ളി​ലും വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ക്യാ​ഷ് പ്രൈ​സ് സ​മ്മാ​ന​മാ​യി ന​ൽ​കും. തു​ട​ർ​ന്ന് വി​വി​ധ യൂ​ണി​റ്റു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ.

സീ​റോ മ​ല​ബാ​ർ നാ​ഷ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ട്ര​സ്റ്റി ടി​ബി മാ​ത്യു, സെ​ക്ര​ട്ട​റി ജി​ൻ​സി ജി​ജി, ഡ​ബ്ലി​ൻ സോ​ണ​ൽ സെ​ക്ര​ട്ട​റി സീ​ജോ കാ​ച്ച​പ്പ​ള്ളി, ട്ര​സ്റ്റി​മാ​രാ​യ സു​രേ​ഷ് സെ​ബാ​സ്റ്റ്യ​ൻ, ബെ​ന്നി ജോ​ണ്‍, അ​യ​ർ​ല​ൻ​ഡ് ഫാ​മി​ലി അ​പ്പ​സ്തോ​ലി​ക് സെ​ക്ര​ട്ട​റി അ​ൽ​ഫോ​ൻ​സാ ബി​നു, പി​തൃ​വേ​ദി ട്ര​ഷ​റ​ർ ബി​നു തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റോ​ജി സെ​ബാ​സ്റ്റ്യ​ൻ (നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡ്) എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ജി​യോ ജോ​സ​ഫ്, മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

തി​രു​കു​ടും​ബ പാ​ല​ക​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​നെ സാ​ർ​വ​ത്രി​ക സ​ഭ​യു​ടെ ര​ക്ഷാ​ധി​കാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ 150ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ 2021 വ​ർ​ഷം യൗ​സേ​പ്പി​താ​വി​നു സ​മ​ർ​പ്പി​ച്ചു. "പാ​ട്രി​സ് കോ​ർ​ഡ്’ എ​ന്ന​പേ​രി​ൽ അ​പ്പ​സ്തോ​ലി​ക ക​ത്തും മാ​ർ​പാ​പ്പ പു​റ​ത്തി​റ​ക്കി. പ​രി​ശു​ദ്ധ ക​ന്യ​കാ മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ ദി​ന​മാ​യ 2020 ഡി​സം​ബ​ർ 8 മു​ത​ൽ ആ​രം​ഭി​ച്ച യൗ​സേ​പ്പി​താ​വി​ന്‍റെ വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ളാ​ണ് അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി എ​ല്ലാ ബു​ധ​നാ​ഴ്ച​യും വൈ​കി​ട്ട് "​സാ​ദ​രം’ എ​ന്ന​പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച സൂം ​കൂ​ട്ടാ​യ്മ​യി​ൽ യൗ​സേ​പ്പി​താ​വി​നോ​ടു​ള്ള നൊ​വേ​ന​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ന​ട​ത്തി. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ൻ​പ​തി​ല​ധി​കം വൈ​ദീ​ക​ർ "സാ​ദ​രം’ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സ​ന്ദേ​ശം ന​ൽ​കി.

ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.