• Logo

Allied Publications

Americas
കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സിക്ക് പുതിയ നേതൃത്വം, ജോസഫ് ഇടിക്കുള പ്രസിഡന്‍റ്
Share
ന്യൂജേഴ്സി : നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സിയുടെ (കാൻജ്) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.ജോസഫ് ഇടിക്കുളയാണ് നിയുക്ത പ്രസിഡന്‍റ്.

2021 ഡിസംബർ നാലിന് ന്യൂജേഴ്‌സി അരോമ ബാങ്ക്വറ്റ് ഹാളിൽ ട്രസ്റ്റി ബോർഡ് ചെയർ ജയ് കുളമ്പിലിന്‍റെ അധ്യക്ഷതയിൽ ചേർന്ന ആനുവൽ ജനറൽ ബോഡിയിൽ ഇലക്ഷൻ കമ്മീഷൻ ജയിംസ് ജോർജ് ആണ് പുതിയ കമ്മറ്റി അംഗങ്ങളെ പ്രഖ്യാപിച്ചത്,

വിജേഷ് കാരാട്ട് (വൈസ് പ്രസിഡന്‍റ്), സോഫിയ മാത്യു (സെക്രട്ടറി), വിജയ് കെ പുത്തൻവീട്ടിൽ ( ജോയിന്‍റ് സെക്രട്ടറി), ബിജു എട്ടുങ്കൽ (ട്രഷറർ ), നിർമൽ മുകുന്ദൻ ( ജോയിന്‍റ് ട്രഷറർ), പ്രീത വീട്ടിൽ (കൾച്ചറൽ അഫയേഴ്സ്), സലിം മുഹമ്മദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), റോബർട്ട് ആന്റണി (ചാരിറ്റി അഫയേഴ്സ്), ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), ബെവൻ റോയ് (യൂത്ത് അഫയേഴ്സ്) എന്നിവരാണ് മറ്റു പുതിയ ഭാരവാഹികൾ. കൂടാതെ അനിൽ പുത്തൻചിറ, രാജു പള്ളത്ത്, ദീപ്തി നായർ, നീന ഫിലിപ്പ്, സണ്ണി കുരിശുംമൂട്ടിൽ എന്നിവർ ട്രസ്റ്റി ബോർഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു.

ജോസഫ് ഇടിക്കുള (പ്രസിഡന്‍റ്)

ദീർഘകാലം അസോസിയേഷന്‍റെ വിവിധ കമ്മറ്റികളിൽ ട്രഷറർ, മീഡിയ ആൻഡ് പബ്ലിസിറ്റി തുടങ്ങി പദവികളിൽ സ്തുതർഹ്യമായ സേവനമനുഷ്ടിച്ചിട്ടുള്ള ജോസഫ് ഇടിക്കുള നിലവിൽ ജോൺ ജോർജിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ വൈസ് പ്രസിഡന്‍റായി പ്രവർത്തിക്കുകയായിരുന്നു. സംഗമം ന്യൂസ് പബ്ലിക്കേഷൻ ന്യൂയോർക്ക് എഡിഷൻ പ്രതിനിധി, ഫ്‌ളവേഴ്‌സ് ടി വി നോർത്ത് ഈസ്റ്റേൺ റീജിണൽ മാനേജർ എന്നി നിലകളിൽ മാധ്യമരംഗത്തു പ്രവർത്തിക്കുന്ന ജോസഫ് ഇടിക്കുള പരാമസിലാണ് കുടുംബ സമേതം താമസിക്കുന്നത്.
സ്റ്റാർ എന്‍റർറ്റൈൻമെന്‍റ് എന്ന ബാനറിൽ നോർത്ത് അമേരിക്കയിൽ സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്ന പ്രൊമോട്ടർ കൂടിയായ ഇദ്ദേഹം നിലവിൽ ഫോമയുടെ നാഷണൽ മീഡിയ ചെയർ ആയും സേവനമനുഷ്ഠിക്കുന്നു.

സോഫിയ മാത്യു (സെക്രട്ടറി)

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട , സോഫിയ മാത്യു ന്യൂജഴ്‌സിയിലെ മലയാളികൾക്ക് ഏറെ സുപരിചിതയാണ്. ഇരുപത് വർഷമായി കാഞ്ചിന്റെപ്രവർത്തനങ്ങളിൽ വളരെ സജീവമായി സോഫിയയുണ്ട്. കഴിഞ്ഞ് രണ്ടു ഭരണകാലയളവിലെ നിർവ്വാഹക സമിതിയിൽ അംഗമായിരുന്നു. . മിക്കേസ്‌ ഇവെന്‍റ്സ് എന്ന ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിയുടമയെന്ന നിലയിലും, ഫന സ്കൂൾ ഓഫ് ഡാൻസിന്‍റെ സ്ഥാപകയെന്ന നിലയിലും ഒരു മികച്ച സംരഭക കൂടിയാണ് സോഫിയ. ഫ്ലവേഴ്സ് ടിവി യുഎസ്എയുടെ നോർത്ത് ഈസ്റ്റേൺ മേഖല മാർക്കറ്റിംഗ് ഹെഡ്, പ്രോഗ്രാം കോർഡിനേറ്റർ, അവതാരക എന്നീ നിലകളിലും സോഫിയ സേവനമനുഷ്ഠിക്കുന്നു.

ബിജു എട്ടുങ്കൽ (ട്രഷറർ)

ട്രഷററായി ചുമതലയേൽക്കുന്ന ബിജു എട്ടുങ്കൽ 2000 മുതൽ കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ സജീവ പ്രവർത്തകനും, പങ്കാളിയുമാണ്. കാൻജിന്‍റെ 2010 ലെ ഫാമിലി ഡയറക്ടറിയുടെ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പ്രാദേശിക കമ്മ്യൂണിറ്റി വികസന സംഘടനകളുടെ സേവന പദ്ധതികളിൽ എക്സിക്യൂട്ടീവ് അംഗമെന്ന നിലയിൽ സ്ഥിരം സാന്നിദ്ധ്യമാണ് ബിജു.

നിലവിൽ പാറ്റേഴ്‌സൺ സെന്റ് ജോർജ് സീറോമലബാർ കാത്തലിക് ചർച്ച് ട്രസ്റ്റിയായി പ്രവർത്തിക്കുന്ന ബിജു പാറ്റേഴ്സൺ സെന്റ് ജോർജ് സ്കൂൾ ഓഫ് ആർട്സ് മുൻ പ്രസിഡന്റായും ഹെൽപ്പ് സേവ് ലൈഫ് ചാരിറ്റബിൾ ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിജേഷ് കാരാട്ട് ( വൈസ് പ്രസിഡന്‍റ്)

മൂന്ന് തവണ കാഞ്ചിന്‍റെ ട്രഷററായി സേവനമനുഷ്ഠിച്ച പരിചയവും, ആത്മവിശ്വാസവും കരുത്തുമായാണ് വിജേഷ് വൈസ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. പതിമൂന്ന് വർഷമായി കാൻജിന്റെ പ്രവർത്തനങ്ങളിൽ തന്റേതായ കഴിവും പ്രാഗത്ഭ്യവും തെളിയിച്ച വിജേഷ് ന്യൂയോർക്ക് ഗ്രീലി ആൻഡ് ഹാൻസെൻസ് ഓഫീസിൽ ഡയറക്ടറായി ജോലി ചെയ്തു വരുന്നു.

വിജയ് കെ പുത്തൻവീട്ടിൽ (ജോയിന്‍റ് സെക്രട്ടറി)

വിജയ് പുത്തൻ വീട്ടിൽ ആണ് കാഞ്ചിന്‍റെ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. പതിനെട്ട് വർഷമായി ന്യൂജഴ്സിയിൽ താമസിക്കുന്ന വിജയ് നിലവിൽ കാഞ്ചിന്‍റെ നിർവ്വാഹക സമിതി അംഗമാണ്. സിറ്റി ബാങ്കിൽ സീനിയർ വൈസ് പ്രസിഡന്റ് ആയി സേവനമനുഷ്ഠിക്കുന്ന വിജയ് ഒരു മികച്ച ക്രിക്കറ്ററും ന്യൂജേഴ്‌സി ക്രിക്കറ്റ് ലീഗ് അംഗവും ആണ്.

നിർമൽ മുകുന്ദൻ (ജോയിന്‍റ് ട്രഷറർ)

ജോയിന്‍റ് ട്രഷററായി സ്ഥാനമേൽക്കുന്ന നിർമൽ മുകുന്ദൻ ന്യൂയോർക്ക് വെൽസ്ഫാർഗോയിൽ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്നു. 2016 മുതൽ കാൻജ് അംഗമാണ്. 2020ലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗവും പബ്ലിക് ആൻഡ് സോഷ്യൽ അഫയേസ്‌ഴിന്റെ അദ്ധ്യക്ഷനായും പ്രവർത്തിച്ചുട്ടുണ്ട്. പാഴ്‌സിപനിയിലുള്ള അറിയപ്പെടുന്ന മലയാളി കൂട്ടായ്മയായ പാഴ്‌സിപനി ഫൺ ക്ലബ്ബിന്റെ ഭാഗമായും പ്രവർത്തിച്ചു വരുന്നു.

പ്രീത വീട്ടിൽ (കൾച്ചറൽ അഫയേഴ്സ് )

കൾച്ചറൽ അഫയേഴ്സ് വിഭാഗത്തിന്‍റെ ചുമതലയേൽക്കുന്ന പ്രീത 2005 മുതൽ കാൻജ് കുടുംബത്തിന്റെ ഭാഗമാണ്, കഴിഞ്ഞ നാലു വർഷമായി കൾച്ചറൽ അഫയേഴ്സ് കൈകാര്യം ചെയ്തിരുന്നതിന്റെ പ്രവർത്തനമികവുമായാണ് വീണ്ടും അതെ സ്ഥാനത്തേക്ക് പ്രീത എത്തുന്നത്,. ഇൻഡിപെൻഡൻസ് ബ്ലൂ ക്രോസിൽ പ്രോജക്ട് മാനേജരായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം നോർത്ത് ബ്രൺസ്‌വീക്കിൽ താമസിക്കുന്നു.

റോബർട്ട് ആന്‍റണി (ചാരിറ്റി അഫയേഴ്സ്)

കാരുണ്യ പദ്ധതികളുടെ ചുമതലക്കാരനായി സ്ഥാനമേൽക്കുന്ന റോബർട്ട് ആന്റണിയെ കാത്തിരിക്കുന്നത് കാൻജിന്റെ നിരവധി സേവന പദ്ധതികളാണ് . സോമർസെറ്റിലെ കാപ്‌സ്റ്റോൺ ടെക്‌നോളജീസ് എന്ന സൈബർ സെക്യൂരിറ്റി കമ്പനിയുടെ AWS പ്രാക്ടീസ് മാനേജരായി ജോലി ചെയ്തുവരികയാണ്. ഇപ്പോൾ കുടുംബ സമേതം ഹിൽസ്‌ബോറോയിലാണ് താമസം.

ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്)

എൻജെഎഡ്ജിൽ സൊല്യൂഷൻസ് ആർക്കിടെക്ടായി ജോലി ചെയ്യുന്ന ഷിജോതോമസാണ് പബ്ലിക് ആൻഡ് സോഷ്യൽ വിഭാഗത്തിന്റെ തലവനായി ചുമതലയേൽക്കുന്നത്. 2019 മുതൽ കാഞ്ചിന്റെ പ്രവർത്തനങ്ങളിൽ ഉണ്ട്. ഷിജോ മികച്ച സോക്കർ പ്ലെയറും ന്യൂ ജേഴ്‌സി സോക്കർ ലീഗ് അംഗവുമാണ് . കുടുംബ സമേതം എഡിസണിലാണ്താമസം

സലിം മുഹമ്മദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ)

ആനുകാലികങ്ങളിൽ കവിതയും ലേഖനവും എഴുതാറുള്ള സലിം ,ഫോമയുടെ പിആർഒ എന്ന നിലയിൽ സുപരിചിതനാണ്. ഫോമയുടെ വാർത്തകൾ കൃത്യമായും ഉത്തരവാദിത്തത്തോടെ ചെയ്യുകയും ചെയ്യുന്ന സലിം ആണ് കാഞ്ചിന്‍റെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതലയേൽക്കുന്നത്.

ബെവൻ റോയ് (യൂത്ത് അഫയേഴ്സ്)

യുവജന പ്രതിനിധിയായി തെരെഞ്ഞടുത്ത ബെവിൻ, കോളേജ് വിദ്യാർത്ഥിയും, കാൻജിന്‍റെ മുൻ പ്രസിഡന്‍റ് റോയ് മാത്യുവിന്‍റെ മകനുമാണ്.

ദിലീപ് വർഗീസ്, ജിബി തോമസ്, റോയ് മാത്യു, സണ്ണി വാളിപ്ലാക്കൽ, സജി പോൾ, , സ്വപ്‍ന രാജേഷ്, ജയൻ ജോസഫ്, ഷോൺ ഡേവിസ്, സഞ്ജീവ് കുമാർ, അലക്സ് ജോൺ,പീറ്റർ ജോർജ്, ബൈജു വർഗീസ്, തുടങ്ങി വിവിധ നേതാക്കൾ പുതിയ കമ്മറ്റിക്ക് ആശംസകൾ അറിയിച്ചു,
കാഞ്ചിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാവിധ പ്രവർത്തനങ്ങൾക്കും നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് നിയുക്ത പ്രസിഡന്റ് ജോസഫ് ഇടിക്കുള അഭ്യർഥിച്ചു.

സലിം ആയിഷ

ഐഒസി കേരള പെൻസിൽവാനിയ ചാപ്റ്റർ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 29 ന്.
ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള പെൻസിൽവാനിയ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 29 നു (
ഒർലാൻഡോയിൽ എഫ്രേമിന്‍റെ ഓർമ പെരുന്നാൾ ജനുവരി 29, 30 തീയതികളിൽ.
ഒർലാൻഡോ (ഫ്ലോറിഡ): ഒർലാൻഡോ സെന്‍റ് എഫ്രേം സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ ഇടവകയുടെ കാവൽപിതാവായ മോർ എഫ്രേമിന്‍റെ ഓർമ, പ്രധാന പെരുന്നാളായി ജാനുവരി 29 30
ഡാളസ് കേരള അസോസിയേഷൻ വാർഷിക പൊതുയോഗം ജനുവരി 29 ന്.
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ വാർഷിക പൊതുയോഗം ജനുവരി 29 നു (ശനി) വൈകുന്നേരം 3.30ന് ഗാർലൻഡ് ബ്രോഡ്‌വേയിൽ ഉള്ള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കും.
"മത പഠനം ക്ഷേത്രങ്ങളിൽ'; പ്രയാർ ഗോപാലകൃഷ്ണൻ സംസാരിക്കുന്നു.
ടൊറന്‍റോ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ (കെഎച്ച്എഫ്സി) ആഭിമുഖ്യത്തിൽ നടക്കുന്ന പത്താമത് പ്രഭാഷണ പരിപാടിയിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്
സാലി ജോൺ കല്ലോലിക്കൽ അന്തരിച്ചു.
ടാമ്പ (ഫ്ലോറിഡ): ഫൊക്കാന മുൻ ആർവിപിയും മലയാളി അസോസിയേഷൻ ഓഫ് ടാമ്പ (മാറ്റ്) യുടെ വൈസ് പ്രസിഡന്‍റുമായ ജോൺ കല്ലോലിക്കലിന്‍റെ ഭാര്യ സാലി ജോൺ കല്ലോലിക്കൽ (