• Logo

Allied Publications

Middle East & Gulf
കൈ​ത​പ്ര​ത്തി​ന് ഗോ​ൾ​ഡ​ൻ ഫോ​ക്ക് അ​വാ​ർ​ഡ് സ​മ​ർ​പ്പി​ച്ചു
Share
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) പ​തി​നാ​ലാ​മ​ത് ഗോ​ൾ​ഡ​ൻ ഫോ​ക്ക് അ​വാ​ർ​ഡ് പ​ത്മ​ശ്രീ കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി​ക്ക് സ​മ​ർ​പ്പി​ച്ചു.

ഡി​സം​ബ​ർ 4 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ക​ണ്ണൂ​ർ കാ​നാ​യി​ലു​ള്ള യ​മു​നാ​തീ​രം റി​സോ​ർ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​ൽ കേ​ര​ള സം​സ്ഥാ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ, എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി എം ​വി ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു. മ​ല​യാ​ള നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യ കൈ​ത​പ്രം ക​ർ​മ്മ​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി എ​റെ​നാ​ൾ ഇ​നി​യും നി​ല​നി​ൽ​ക്ക​ട്ടെ എ​ന്ന് മ​ന്ത്രി ആ​ശം​സി​ച്ചു.

ഫോ​ക്ക് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഐ.​വി ദി​നേ​ശ് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ജൂ​റി അം​ഗം കെ.​കെ.​ആ​ർ വെ​ങ്ങ​ര അ​വാ​ർ​ഡ് ജേ​താ​വി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. ടി. ​ഐ മ​ധു​സൂ​ധ​ന​ൻ എം​എ​ൽ​എ പ്ര​ശം​സാ ഫ​ല​ക​വും, പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ർ​സ​ണ്‍ കെ.​വി. ല​ളി​ത ക്യാ​ഷ് അ​വാ​ർ​ഡും കൈ​മാ​റി. മു​ൻ എം​എ​ൽ​എ ടി​വി രാ​ജേ​ഷ്, കെ. ​ബ്രി​ജേ​ഷ് കു​മാ​ർ ഡി​സി​സി സെ​ക്ര​ട്ട​റി, കെ ​ര​ഞ്ജി​ത്ത് ബി.​ജെ.​പി സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി, ജൂ​റി​യം​ഗം ദി​ന​ക​ര​ൻ കൊ​ന്പി​ലാ​ത്ത് സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ മാ​ത്യ​ഭൂ​മി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ന​ട​നും ജൂ​റി​യ​ഗ​വു​മാ​യ ച​ന്ദ്ര​മോ​ഹ​ന​ൻ ക​ണ്ണൂ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​വാ​ർ​ഡ് ക​മ്മി​റ്റി അ​ഗം ഗി​രി​മ​ന്ദി​രം ശ​ശി​കു​മാ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ സേ​വ​നം, സ​മ​ഗ്ര സം​ഭാ​വ​ന ചെ​യ്ത വ്യ​ക്തി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​ണ് ഗോ​ൾ​ഡ​ൻ ഫോ​ക്ക് ന​ൽ​കി വ​രു​ന്ന​ത്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ദി​ന​ക​ര​ൻ കൊ​ന്പി​ലാ​ത്ത്, പ്ര​ശ​സ്ത ശി​ൽ​പ്പി കെ.​കെ.​ആ​ർ വെ​ങ്ങ​ര, സി​നി ആ​ർ​ടി​സ്റ്റ് ച​ന്ദ്ര​മോ​ഹ​ൻ ക​ണ്ണൂ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​വ​രെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രു​ടെ കു​വൈ​റ്റി​ലെ പ്ര​വാ​സ സം​ഘ​ട​ന​യാ​യ ഫോ​ക്കും ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ ട്ര​സ്റ്റും ന​ട​ത്തു​ന്ന സം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ്ര​ശം​സി​ച്ചു.

ച​ന്ദ്ര​മോ​ഹ​ന​ൻ ക​ണ്ണൂ​ർ ന​യി​ച്ച കൈ​ത​പ്ര​ത്തി​ന്‍റെ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ ഗാ​ന​സ​ന്ധ്യ​യും ച​ട​ങ്ങി​ന് മി​ഴി​വേ​കി. ട്ര​സ്റ്റ് അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​സം​ഗ​മ​ത്തി​ൽ അ​ധ്യാ​പ​ക അ​വാ​ർ​ഡ് നേ​ടി​യ രാ​ധാ​കൃ​ഷ്ണ​ൻ മാ​ണി​ക്കോ​ത്തി​നേ​യും ചി​ത്ര​കാ​ര​ൻ ക​ലേ​ഷി​നേ​യും ആ​ദ​രി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക്.
കുവൈറ്റ് സിറ്റി : കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതല്‍ ആദ്യ അഞ്ചു മാസത്തിനുള്ളിൽ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം യാത്രക്കാർ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെ
കുവൈറ്റിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നും വർധനവ്; രണ്ടു മരണം.
കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ വെള്ളിയാഴ്ചയും വന്‍ വര്‍ധനവ് രേഖപ്പെടുത്തി.
അതിജീവനത്തിന്‍റെ നേർക്കാഴ്ചയായ് അരുൺകുമാർ; കോവിഡ് ബാധിച്ച് അബോധാവസ്ഥയിൽ കഴിഞ്ഞത് ആറു മാസങ്ങൾ.
അബുദാബി : കോവിഡ് ബാധിച്ചതിനെത്തുടർന്നു ആറുമാസം നീണ്ട ജീവൻമരണ പോരാട്ടത്തിനൊടുവിലാണ് അരുൺ കുമാർ എം.
കുവൈറ്റിൽ പിസിആർ പരിശോധന ആറു ദിനാറായി കുറച്ചു.
കുവൈറ്റ് സിറ്റി : പിസിആർ പരിശോധനക്കുള്ള പരമാവധി നിരക്ക്‌ ആറ് ദിനാർ ആയി കുറച്ച് ആരോഗ്യ മന്ത്രാലയം.