• Logo

Allied Publications

Americas
ഡാ​ള​സി​ൽ സം​യു​ക്ത ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ഡി​സം​ബ​ർ നാ​ലി​ന്
Share
ഡാ​ള​സ്: കേ​ര​ള എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന നാ​ൽ​പ​ത്തി​മൂ​ന്നാ​മ​ത് സം​യു​ക്ത ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ ഡിം​സ​ബ​ർ 4 ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് ക്രൈ​സ്റ്റ് ദി ​കിം​ഗ് ക്നാ​നാ​യ കാ​തോ​ലി​ക് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് ന​ട​ത്ത​പ്പെ​ടും. മാ​ർ​ത്തോ​മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ. ​ഐ​സ​ക്ക് മാ​ർ ഫി​ല​ക്സി​നോ​സ് ക്രി​സ്മ​സ് പു​തു​വ​ത്സ​ര സ​ന്ദേ​ശം ന​ൽ​കും. ഡാ​ള​സി​ലെ വി​വി​ധ സ​ഭ​ക​ളി​ൽ​പ്പെ​ട്ട ഇ​ട​വ​ക​ളി​ലെ ഗാ​യ​ക​സം​ഘ​ങ്ങ​ളു​ടെ ഗാ​ന​ശു​ശ്രു​ഷ ഉ​ണ്ടാ​യി​രി​ക്കും.

ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത് ഗാ​ർ​ലാ​ന്‍റി​ൽ സ്ഥി​തി​ചെ​യ്യു​ന്ന സി​എ​സ്ഐ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഇ​ട​വ​ക​യാ​ണ്. വി​വി​ധ സ​ഭാ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 21 ഇ​ട​വ​ക​ളി​ലെ വൈ​ദീ​ക​രും, വി​ശ്വാ​സി​ക​ളും ഒ​ന്നി​ച്ചു ചേ​രു​ന്ന ഒ​രു മ​ഹാ​സം​ഗ​മാ​ണ് ക​ഴി​ഞ്ഞ 42 വ​ർ​ഷ​മാ​യി ന​ട​ത്തി​വ​രു​ന്ന ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം.


ഈ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ് ഫോം ​ആ​യ ഫേ​സ്ബു​ക്, www.keral.tv, www.kecfdallas.org തു​ട​ങ്ങി​യ വെ​ബ് സൈ​റ്റി​ലൂ​ടെ ത​ത്സ​മ​യം ഏ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വൈ​ദീ​ക​ർ ഉ​ൾ​പ്പ​ടെ 24 അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഒ​രു എ​ക്സി​ക്യു​ട്ടീ​വ് ക​മ്മ​റ്റി​യാ​ണ് കെ​ഇ​സി​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

എ​ല്ലാ വി​ശ്വാ​സ സ​മൂ​ഹ​ത്തെ​യും നാ​ളെ ന​ട​ത്ത​പ്പെ​ടു​ന്ന ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി റ​വ. ജി​ജോ എ​ബ്ര​ഹാം (പ്ര​സി​ഡ​ന്‍റ്), ഫാ.​ജേ​ക്ക​ബ് ക്രി​സ്റ്റി (വൈ​സ്.​പ്ര​സി​ഡ​ന്‍റ്), അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബി​ൽ ചെ​റി​യാ​ൻ (ട്ര​ഷ​റ​ർ), ജോ​ണ്‍ തോ​മ​സ് (ക്വ​യ​ർ കോ​ർ​ഡി​നേ​റ്റ​ർ), റ​വ.​ഫാ.​ബി​നു തോ​മ​സ് (ക്ല​ർ​ജി സെ​ക്ര​ട്ട​റി), എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഷാ​ജി രാ​മ​പു​രം

തോമസ് എം. ചാക്കോ ന്യൂയോർക്കിൽ അന്തരിച്ചു.
ന്യൂയോർക്ക് :വൈറ്റ് പ്ലൈൻസിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടി ജീവനക്കാരനും എറണാകുളം കളമശേരി പരേതരായ ചാക്കോ തങ്കമ്മ ദന്പതികളുടെ മകൻ തോമസ് എം.
ഡോ. ജെയ്‌മോൾ ശ്രീധറിനും ജെയിംസ് ജോർജിനും ഫോമാ മിഡ് അറ്റ്ലാന്‍റിക് റീജണിന്‍റെ പിന്തുണ.
ന്യൂജേഴ്‌സി : ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമാ) 202224 കാലഘട്ടത്തിലെ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മിഡ് അറ്റ്ലാന്‍റിക് റീജണി
റിപ്പബ്ലിക് ദിന പരേഡിൽ "അബൈഡ് വിത്ത് മി' ഗാനം ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു.
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ ആരംഭകാലം മുതൽ ആലപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ ഇഷ്ടഗാനമായ അബൈഡ് വിത്ത് മി (Abide with me) ഒഴിവാക്കിയതിൽ
കോൺഗ്രസ് ജന്മദിന ചലഞ്ച് ; 1111 ചലഞ്ചുകൾ പൂർത്തീകരിച്ചു ഒഐസിസി യുഎസ്‌എ.
ഹൂസ്റ്റൺ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 137 ാം ജന്മദിനമായ ഡിസംബർ 28 നു കെപിസിസി പ്രസിഡന്‍റ് കെ.
സിസ്റ്റർ ഗ്ലാഡിസ് കോശി ഡാളസിൽ നിര്യാതയായി.
ഡാളസ് : തിരുവല്ല വെള്ളുപറമ്പിൽ കുടുംബാംഗവും ഡാളസ് ആൽഫ ആൻഡ് ഒമേഗ ഇന്‍റർനാഷണൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചർച്ച് സ്ഥാപക പ്രസിഡന്‍റുമായ പാസ്റ്റർ കോശി വർഗ