• Logo

Allied Publications

Delhi
ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ മണ്ഡല പൂജ
Share
ന്യൂ ഡൽഹി : ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ഇരുപത്തിനാലാമതു മണ്ഡല പൂജാ മഹോത്സവം മയൂർ വിഹാർ ഫേസ് 1ലെ ചില്ലാ ഡിഡിഎ ഫ്ലാറ്റ്സിലെ പൂജാ പാർക്കിൽ അരങ്ങേറി.

വൈകുന്നേരം 7 നു വാൽമീകി മന്ദിറിൽ നിന്നും മാസ്റ്റർ ബിധു വിജയൻ കരങ്ങളിലേന്തിയ അയ്യപ്പ സ്വാമിയുടെ അലങ്കരിച്ച ഛായാ ചിത്രവുമായി നടത്തിയ താലപ്പൊലി എഴുന്നെള്ളത്ത് 7:45ന് സന്നിധിയിൽ എത്തിച്ചേർന്നു. തുടർന്നു മഹാ ദീപാരാധന നടന്നു. പൂജാ കർമങ്ങൾക്ക് സേതുരാമൻ സ്വാമികൾ കാർമികത്വം വഹിച്ചു.

രാത്രി എട്ടിനു സന്തോഷ് നാരങ്ങാനവും ചിത്രാ വേണുധരനും അവതരിപ്പിച്ച ഭജനാമൃതം പൂജാസന്നിധി ഭക്തിസാന്ദ്രമാക്കി. തുടർന്നു ഹരിവരാസനം, പ്രസാദ വിതരണം, ലഘു ഭക്ഷണം എന്നിവയോടെ പരിപാടികൾ സമാപിച്ചു.

ചില്ലാ അയ്യപ്പ പൂജാ സമിതി ഭാരവാഹികളായ ആർ. കെ. പിള്ള, കൃഷ്‌ണകുമാർ, ബിജു വിജയൻ, വേണുഗോപാൽ തട്ടയിൽ, ചന്ദ്രബാബു, പ്രസാദ് കെ ജെ പണിക്കർ, വേണുധരൻ, വിശ്വനാഥൻ, മനോജ്, അജിത്, നാശ് കുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഹൈദരാബാദിലെ സമത്വ പ്രതിമ ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.
ന്യൂഡല്‍ഹി: ഹൈദരാബാദിലെ സമത്വ പ്രതിമ ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിനു സമര്‍പ്പിക്കും.
ആദിത്യക്ക് കഥകളിയിൽ രണ്ടാം സ്ഥാനം.
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ ദേശീയ കലാ ഉത്സവ് 2021 ൽ, ശാസ്ത്രിയ നൃത്ത വിഭാഗത്തിൽ, ഡൽഹിയെ പ്രതിനിധീകരിച്ച് ആദിത്യ .
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ദ്വാ​ര​ക ഏ​രി​യ​ക്ക് പു​തു സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ദ്വാ​ര​ക ഏ​രി​യ​ക്ക് പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു. ഏ​രി​യ ചെ​യ​ർ​മാ​ൻ വി.​കെ.
ജില്ലയുടെ ജന്മദിനാഘോഷങ്ങളുമായി പാലക്കാടൻ കൂട്ടായ്മ.
ന്യൂഡൽഹി: പാലക്കാടൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയുടെ 66ാമത് ജ·ദിനം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.