• Logo

Allied Publications

Delhi
അ​യ്യ​പ്പ പൂ​ജാ മ​ഹോ​ത്സ​വം ഡി​സം​ബ​ർ 5 ഞാ​യ​റാ​ഴ്ച ഗു​രു​ഗ്രാം ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ
Share
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ 2021 ന​വം​ബ​ർ 5 ഞാ​യ​റാ​ഴ്ച ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ പ​രി​പാ​ല​ന യോ​ഗം ഗു​രു​ഗ്രാം ശാ​ഖാ ന​ന്പ​ർ 5551ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​യ്യ​പ്പ പൂ​ജാ മ​ഹോ​ത്സ​വം അ​ര​ങ്ങേ​റും.

രാ​വി​ലെ നി​ർ​മ്മാ​ല്യ​ദ​ർ​ശ​ന​ത്തി​നു ശേ​ഷം ആ​റി​ന് ക്ഷേ​ത്ര​മേ​ൽ​ശാ​ന്തി രാ​ജേ​ഷ് അ​ടി​ക​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. മ​ല​ർ നി​വേ​ദ്യം, അ​ഷ്ടാ​ഭി​ഷേ​കം, ഉ​ഷഃ​പൂ​ജ, ഉ​ച്ച​പൂ​ജ തു​ട​ങ്ങി​യ പ​തി​വു പൂ​ജ​ക​ളും ഉ​ണ്ടാ​വും.

വൈ​കു​ന്നേ​രം 6.15 മു​ത​ൽ മ​ഹാ ദീ​പാ​രാ​ധ​ന, ദീ​പ​ക്കാ​ഴ്ച്ച എ​ന്നി​വ ഉ​ണ്ടാ​വും. 7ന് ​മു​ത​ൽ മു​ദ്ര ഡാ​ൻ​സ് അ​ക്കാ​ദ​മി, ഗു​ഡ് ഗാ​വ് അ​വ​രി​പ്പി​ക്കു​ന്ന ശാ​സ്ത്രീ​യ നൃ​ത്തം അ​ര​ങ്ങേ​റും. 8.15 ന് ​അ​ത്താ​ഴ പൂ​ജ​യ്ക്കു​ശേ​ഷം ഹ​രി​വ​രാ​സ​നം പാ​ടി ന​ട​യ​ട​ക്കും. പ്ര​സാ​ദ വി​ത​ര​ണ​വും ഉ​ണ്ടാ​വും. അ​ന്ന​ദാ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക്ഷേ​ത്ര പ്ര​സി​ഡ​ന്‍റ് പ്രേം​സ​ണ്‍, സെ​ക്ര​ട്ട​റി എം.​കെ നാ​യ​ർ എ​ന്നി​വ​രു​മാ​യി 01244004479, 9313533666 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

പി.​എ​ൻ. ഷാ​ജി

ദശവാർഷിക നിറവിൽ ഫരീദാബാദ് രൂപത.
ന്യൂഡൽഹി: ഡൽഹി ആസ്ഥാനമായുള്ള ഫരിദാബാദ് രൂപത പത്താം വർഷത്തിലേക്ക് പ്രവേശിക്കുന്നു.
രക്തദാനവും കേശദാനവും സംഘടിപ്പിക്കുന്നു.
ന്യൂഡൽഹി: ഫരീദാബാദ് രൂപത ഡി എസ് വൈ എം നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ പത്തിനു ജസോള ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ വച്ച് രക്തദാനവും കേശദാനവും സംഘടിപ്പി
ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ മ​ല​യാ​ള ഭാ​ഷാ​പ​ഠ​ന പ്ര​വേ​ശ​നോ​ത്സ​വ​വും ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള അ​സോ​സി​യേ​ഷ​ൻ, ഗ്രേ​റ്റ​ർ നോ​യി​ഡ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രേ​റ്റ​ർ നോ
എം​ജ​ഐ​സ്എ​സ്എ സ​ണ്‍​ഡേ സ്കൂ​ൾ ബാ​ല​ക​ലോ​ത്സ​വം: സെ​ന്‍റ് പീ​റ്റേ​ഴ്സി​ന് ഒ​ന്നാം സ്ഥാ​നം.
ന്യൂ​ഡ​ൽ​ഹി: യാ​ക്കോ​ബാ​യ സ​ഭ​ഡ​ൽ​ഹി ഭ​ദ്രാ​സ​ന സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ എം​ജ​ഐ​സ്എ​സ്എ ഈ ​വ​ർ​ഷ​ത്തെ ഭ​ദ്രാ​സ​ന ത​ല ബാ​ല​ക​ലോ​ത്സ​വം ന്യൂ​ഡ​
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ കു​രു​ന്നു​ക​ൾ വി​ദ്യാ​രം​ഭം കു​റി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ധാ​രാ​ളം കു​രു​ന്നു​ക​ൾ വി​ദ്യാ​രം​ഭം കു​റി​ച്ചു.