• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ ഇ​ട​വ​ക വ​ർ​ഷം ആ​രം​ഭി​ച്ചു
Share
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത 202122 വർഷം ഇ​ട​വ​ക വ​ർ​ഷ​മാ​യി ആ​ച​രി​ക്കും. രൂ​പ​ത​യു​ടെ പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ചാം വ​ർ​ഷം ഇ​ട​വ​ക വ​ർ​ഷ​മാ​യാ​ണ് ആ​ച​രി​ക്കു​ന്ന​ത്. ഇ​ട​വ​ക വ​ർ​ഷ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​റ്റ് ഔവർ ലേ​ഡി ഓ​ഫ് ഹെ​ൽ​പ് പെ​ർ​പെ​ച്വ​ൽ മി​ഷ​നി​ലെ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ നി​ർ​വ​ഹി​ച്ചു.

വി​കാ​രി ജനറ​ൽ​മാ​രാ​യ റ​വ. ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബി​എ​സ്, റ​വ. ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ൽ, റ​വ ഫാ. ​ഹാ​ൻ​സ് പു​തി​യാ കു​ള​ങ്ങ​ര, റ​വ. ഫാ. ​ടോ​മി അ​ടാ​ട്ട്, റ​വ. ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ, രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ൾ, മി​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​ർ സ​ന്യ​സ്ത​ർ, അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​ടു​ത്ത ഒ​രു വ​ർ​ഷ​ക്കാ​ലം രൂ​പ​ത​യി​ൽ കൂ​ടു​ത​ൽ ഇ​ട​വ​ക​ക​ൾ ഉ​ണ്ടാ​കു​വാ​നും ​ഇ​ട​വ​ക കേ​ന്ദ്രീ​കൃ​ത​മാ​യ കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​വാ​നു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ര​ക്ഷാ​ധി​കാ​രി​യും വി​കാ​രി ജനറൽ ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബി​എ​സ്, രൂ​പ​താ ചാ​ൻ​സി​ല​ർ റ​വ. ഡോ. ​മാ​ത്യു പി​ണ​ക്കാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ റീ​ജ​ണു​ക​ളി​ൽ നി​ന്നും ര​ണ്ട് അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ളും ഓ​രോ വൈ​ദി​ക​രും ഉ​ൾ​പ്പ​ടെ 27 അം​ഗ ക​മ്മി​റ്റി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ രൂ​പ​ത​യി​ലെ ഓ​രോ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലും റീ​ജ​ണ്‍, രൂ​പ​ത ത​ല​ങ്ങ​ളി​ലും ഇ​ട​വ​ക വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ

ഐ​ഒ​സി യൂ​ത്ത് വിം​ഗ് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ പ​താ​ക​യു​യ​ർ​ത്തി​യ​ത് 9 മാ​സം പ്രാ​യമായ​ കു​ഞ്ഞ്.
ഡ​ബ്ലി​ൻ: ഐ​ഒ​സി യൂ​ത്ത് വിം​ഗും ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡും സം​യു​ക്ത​മാ​യി ഡ​ബ്ലി​നി​ലെ താ​ല​യി​ലു​ള്ള കി​ൽ​ടി​പ്പ​റി​ൽ ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ​ദി​നാ​
ജി​ഐ​സി​സി ഗോ​ൾ​വെ ഓ​ണം സെ​പ്റ്റം​ബ​ർ മൂ​ന്നി​ന്.
ഗോ​ൾ​വേ: ഗോ​ൾ​വേ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ക​മ്മ്യൂ​ണി​റ്റി (ജി​ഐ​സി​സി)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം സെ ​പ്റ്റം​ബ​ർ മൂ​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ
ജ​ർ​മ​നി​യി​ൽ നി​കു​തി​ദാ​യ​ക​ർ​ക്ക് അ​ടു​ത്ത​വ​ർ​ഷം നി​കു​തി​യി​ള​വ് ല​ഭി​ച്ചേ​ക്കും.
ബെ​ർ​ലി​ൻ: ഉ​യ​ർ​ന്ന പ​ണ​പ്പെ​രു​പ്പ​ത്തി​ന്‍റെ ഭാ​രം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി ജ​ർ​മ​ൻ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം അ​ടു​ത്ത വ​ർ​ഷം നി​കു​തി​ദാ​യ​ക​ർ​ക
ആന്‍റണി തോമസ് പാലയ്ക്കൽ ജർമനിയിൽ അന്തരിച്ചു.
മ്യൂണിക്ക്: ജർമൻ സംസ്ഥാനമായ ബയേണിലെ ലോവർ ബവേറിയൻ ജില്ലയായ ലാൻഡ്സ്ഹുട്ടിലെ വിൽസ്ബിബുർഗിൽ താമസിച്ചിരുന്ന ആന്‍റണി തോമസ് പാലയ്ക്കൽ (29) അന്തരിച്ചു.