• Logo

Allied Publications

Delhi
ഗുരുഗ്രാം ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ അയ്യപ്പ പൂജാ മഹോത്സവം 28 ന്
Share
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, മഹിപാൽപൂർകാപ്പസ് ഹേഡാ ഏരിയയുടെ ആഭിമുഖ്യത്തിൽ ഗുരുഗ്രാം ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ നവംബർ 28 നു (ഞായർ) അയ്യപ്പ പൂജാ മഹോത്സവം അരങ്ങേറും.

രാവിലെ 6 നു ക്ഷേത്ര മേൽശാന്തി രാജേഷ് അടികയുടെ മുഖ്യ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.

മലർ നിവേദ്യം, അഷ്ടാഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ തുടങ്ങിയ പതിവു പൂജകളും ഉണ്ടാവും. വൈകുന്നേരം മഹാ ദീപാരാധന, ദീപക്കാഴ്ച്ച, 6.30 മുതൽ ബീന എസ് കുമാറും തമന്ന എസ് കുമാറും അവരിപ്പിക്കുന്ന ഭരതനാട്യം തുടർന്നു ഗുരു ദ്രോണാചാര്യ ബാലഗോകുലം ഗുരുഗ്രാം അവരിപ്പിക്കുന്ന ഭജന, 8.15ന് അത്താഴ പൂജക്കു ശേഷം ഹരിവരാസനം പാടി നടയടക്കും. പ്രസാദ വിതരണവും ഉണ്ടാവും. അന്നദാനത്തോടെ ചടങ്ങുകൾ സമാപിക്കും.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു നടത്തുന്ന പൂജയിൽ, ശ്രീകോവിലുമായി ബന്ധപ്പെടാത്ത ചടങ്ങുകൾ ഗൂഗിൾ മീറ്റിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.

ഡിഎംഎ മഹിപാൽപൂർകാപ്പസ് ഹേഡാ ഏരിയ നടത്തുന്ന പത്താമത് അയ്യപ്പ പൂജയാണ് ഗുരുഗ്രാമിലെ ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ അരങ്ങേറുന്നത്. ലോക നന്മക്കു വേണ്ടിയുള്ള സമർപ്പണമാണ് ഇത്തവണത്തെ പൂജയെന്ന് ഏരിയ ചെയർമാൻ ഡോ ടി എം ചെറിയാനും സെക്രട്ടറി പ്രദീപ് ജി കുറുപ്പും പറഞ്ഞു. ‌

വിവരങ്ങൾക്ക് : പ്രേംസൺ (പ്രസിഡന്‍റ്), എം.കെ. നായർ (സെക്രട്ടറി) 01244004479, 9313533666.

പി.എൻ. ഷാജി

ക​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യം തി​രു​നാ​ൾ നി​റ​വി​ൽ.
ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്കാ​ജി ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഔ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ നടക്കും.
രൂ​പ​ത ക​ലോ​ത്സ​വം: കാ​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​കയ്ക്ക് കി​രീ​ടം.
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ക​ലോ​ത്സ​വം സാ​ന്തോം ഫെ​സ്റ്റി​ൽ കാ​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക കി​രീ​ടം നേ​ടി.
ഫ​രീ​ദാ​ബാ​ദ് ഡ​ൽ​ഹി രൂ​പ​ത​യു​ടെ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ൽ ന​യി​ക്കും.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഫ​രീ​ദാ​ബാ​ദ് സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ11ാ​മ​ത് സാ​ന്തോം ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ 2024 ഫെ​ബ്രു​വ​രി 10,11 തീ​യ​തി​ക​ളി​ൽ ന​ട​
ഡ​ല്‍​ഹി​യി​ല്‍ പെ​ട്രോ​ള്‍, ഡീ​സ​ല്‍ കാ​റു​ക​ള്‍​ക്കു​ള്ള നി​യ​ന്ത്ര​ണം നീ​ക്കി.
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ സ്‌​റ്റേ​ജ് മൂ​ന്ന് പ്ര​കാ​രം പെ​ട്രോ​ള്‍, ഡീ​സ​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​
ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് മെ​മ്മോ​റി​യ​ൽ സം​ഗീ​ത മ​ത്സ​രം: മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് നോ​യി​ഡ ഒ​ന്നാ​മ​ത്.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ മെ