• Logo

Allied Publications

Australia & Oceania
ക്ലയിറ്റൺ സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക പെരുന്നാൾ 27,28 തീയതികളിൽ
Share
മെൽബൺ: ക്ലയിറ്റൺ സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പ്രധാന പെരുന്നാൾ നവംബർ 27 ശനി, 28 ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള കൊടിയേറ്റ് കർമ്മം 21ന് ഞായറാഴ്ച വി.കുർബാനക്കു ശേഷം, ട്രസ്റ്റി അബ്രാഹം പി.ജോർജ്‌, സെക്രട്ടറി ജിബിൻ മാത്യൂ, മറ്റുകമ്മറ്റി അംഗങ്ങൾ, ഇടവക ജനങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വികാരി റവ. ഫാ. സാം ബേബി നിർവഹിച്ചു.

ഓഷ്യാന മേഖലയിലെ പരുമല എന്നറിയപ്പെടുന്ന, പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിക്കപ്പെട്ടിരിക്കുന്ന, ഓസ്ടേലിയയിലെ ഏക ദേവാലയത്തിലെ പെരുന്നാൾ ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

27ാം തീയതി ശനിയാഴ്ച വൈകുന്നേരം 6.30ന് സന്ധ്യാപ്രാർത്ഥനയെ തുടർന്ന് മെൽബൺ സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ. ഫാ. സി.എ. ഐസക് വചന ശുശ്രൂഷ നിർവ്വഹിക്കും. 8 ന് പ്രദക്ഷിണം, ആശീർവാദം.

28ന് ഞായർ രാവിലെ 7 30 നു പ്രഭാത നമസ്കാരം 830 ന് വി.കുർബ്ബാന .തുടർന്ന് പ്രദക്ഷിണം, മദ്ധ്യസ്ഥ പ്രാർത്ഥന, ആശീർവ്വാദം, നേർച്ചസദ്യ. 11.30ന് വഴിപാട് സാധനങ്ങളുടെ ലേലം ( Harvest Festival) 1.30 ന് കൊടിയിറക്കുന്നതോടുകൂടി പെരുന്നാൾ ചടങ്ങുകൾക്ക് സമാപനമാകും.

എബി പൊയ്ക്കാട്ടിൽ

ഇ​ന്തോ​നേ​ഷ്യ കേ​ര​ള സ​മാ​ജം 20ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
ജ​ക്കാ​ർ​ത്ത: കേ​ര​ള സ​മാ​ജം ഇ​ന്തോ​നേ​ഷ്യ​യു​ടെ 20ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ത്യ​യു​ടെ ഇ​ന്തോ​നേ​ഷ്യ​ൻ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ ബാ​സി​ർ അ​ഹ​മ്
വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയയുടെ ദുൻഗാല ക്യാമ്പ്.
മെൽബൺ: നവോദയ വിക്ടോറിയ ദുൻഗാല 23 എന്ന പേരിൽ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകർഷകവും ആവേശകരവുമായിരുന്നു.
ഡോ . ​വി പി ​ഉ​ണ്ണി കൃ​ഷ്ണ​ന് ബ്രിസ്ബെയ്ന്‍ സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അർപ്പിച്ചു.
ബ്രിസ്ബെയ്ന്‍ : അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ഡോ ​വി പി ​ഉ​ണ്ണി​കൃ​ഷ്ണ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി
ബ്രി​സ്ബ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​ത്തു ചേ​ർ​ന്നു .
പ്രോ ലൈഫ് ജീ​വ​ന്‍റെ മ​ഹ​ത്വം മാ​ർ​ച്ച് 26 ന്.
മെൽബൺ: ​ദൈ​വ​ത്തി​ന്‍റെ ഏ​റ്റ​വും ശ്രേ​ഷ്ഠ​മാ​യ സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​ണ് മ​നു​ഷ്യ​വം​ശം.