• Logo

Allied Publications

Europe
സീറോ മലബാർ ഇടവക പ്രഖ്യാപനത്തിന് ഒരുങ്ങി ലീഡ്സ്
Share
ലീ​ഡ്സ്: സെ​ന്‍റ് മേ​രി​സ് സീ​റോ മ​ല​ബാ​ർ മി​ഷ​നി​ലെ അം​ഗ​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന സ്വ​ന്ത​മാ​യൊ​രു ദേ​വാ​ല​യ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ന് ന​വം​ബ​ർ 28 ഞാ​യ​റാ​ഴ്ച സാ​ക്ഷാ​ത്കാ​ര​മാ​കും. ഞാ​യ​റാ​ഴ്ച 10ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ . ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ദേ​വാ​ല​യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ഇ​ട​വ​ക​യാ​യി ഉ​യ​ർ​ത്തു​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യും ചെ​യ്യും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജി​നോ അ​രി​ക്കാ​ട്ടും വി​വി​ധ മി​ഷ​നു​ക​ളു​ടെ ഡ​യ​റ​ക്ട​ർ​മാ​രാ​യു​ള്ള വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ മ​റ്റു അ​ൽ​മാ​യ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​രും ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം തി​രു​ക​ർ​മ്മ​ങ്ങ​ളി​ലും ദേ​വാ​ല​യ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​ട​ങ്ങു​ക​ളി​ലും സം​ബ​ന്ധി​ക്കും. ഇ​ട​വ​ക​യാ​യി ഉ​യ​ർ​ത്ത​പ്പെ​ടു​ന്ന ദേ​വാ​ല​യം സെ​ന്‍റ് മേ​രി​സ് ആ​ന്‍റ് സെ​ൻ​റ് വി​ൽ​ഫ്ര​ഡ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് എ​ന്നാ​വും നാ​മ​ക​ര​ണം ചെ​യ്യ​പ്പെ​ടു​ക.

ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​ങ്ങ​ളാ​യി ലീ​ഡ്സ് കേ​ന്ദ്ര​മാ​യു​ള്ള സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം ഉ​പ​യോ​ഗി​ച്ചി​രു​ന്ന ദേ​വാ​ല​യം ത​ന്നെ​യാ​ണ് ലീ​ഡ്സ് രൂ​പ​ത​യി​ൽ നി​ന്ന് വാ​ങ്ങി സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത് . ലീ​ഡ്സ് രൂ​പ​ത വെ​സ്റ്റ് യോ​ർ​ക്ക് ഷെ​യ​റി​ലെ​യും നോ​ർ​ത്ത് യോ​ർ​ക്ക് ഷെ​യ​റി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക​രു​ടെ ആ​ത്മീ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ന​ൽ​കി​യ ദേ​വാ​ല​യ​ത്തി​ൽ ക​ഴി​ഞ്ഞ 6 വ​ർ​ഷ​ങ്ങ​ളാ​യി എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും സി​റോ​മ​ല​ബാ​ർ ആ​രാ​ധ​ന ക്ര​മ​ത്തി​ലു​ള്ള കു​ർ​ബാ​ന​യും മ​റ്റ് തി​രു ക​ർ​മ്മ​ങ്ങ​ളും ന​ട​ന്നു വ​രു​ന്നു . 2018 ഡി​സം​ബ​ർ 9 ന് ​സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​ൻ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് മി​ഷ​ൻ പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷ​മാ​ണ് സ്വ​ന്ത​മാ​യൊ​രു ദേ​വാ​ല​യം സ്വ​ന്ത​മാ​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

ഞാ​യ​റാ​ഴ്ച 10ന് ​ആ​ചാ​ര​പ​ര​മാ​യ പ്ര​ദ​ക്ഷ​ണ​ത്തോ​ടെ ച​ട​ങ്ങു​ക​ളും , തി​രു​ക​ർ​മ്മ​ങ്ങ​ളും ആ​രം​ഭി​ക്കും. ദേ​വാ​ല​യ ഉ​ദ്ഘാ​ട​ന​ത്തി​നും ഇ​ട​വ​ക പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം എ​ല്ലാ​വ​ർ​ക്കു​മാ​യി സ്നേ​ഹ​വി​രു​ന്ന് ഒ​രു​ക്കി​യി​ട്ടു​ണ്ട്. യോ​ർ​ക്ക് ഷെ​യ​റി​ലെ സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ൻ​റെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യ ദേ​വാ​ല​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ൽ എ​ല്ലാ വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു മു​ള​യോ​ലി​ൽ അ​ഭ്യ​ർ​ത്ഥി​ച്ചു. ഇ​ട​വ​ക പ്ര​ഖ്യാ​പ​ന​ത്തി​നാ​യി പ​ള്ളി ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത് . ദേ​വാ​ല​യ ഉ​ദ്ഘാ​ട​ന​വും, തി​രു​ക​ർ​മ്മ​ങ്ങ​ളും ലൈ​വ് ആ​യി സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​താ​ണ്.


ടോ​മി അ​ടാ​ട്ട് ചാ​ക്കോ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.