• Logo

Allied Publications

Europe
സമീക്ഷ യുകെ സാലിസ്ബറി ബ്രാഞ്ചിന് പുതു നേതൃത്വം
Share
ലണ്ടൻ: സമീക്ഷ യുകെയുടെ ദേശീയ സമ്മേളനത്തിന്‍റെ മുന്നോടിയായി സമീക്ഷ സാലിസ്ബറി ബ്രാഞ്ചിന്‍റെ പ്രതിനിധി സമ്മേളനം നവംബർ 20 ശനിയാഴ്ച വൈകുന്നേരം ആറിന് സ്ട്രാറ്ഫോഡ് സബ് കാസ്റ്റിൽ വില്ലേജ് ഹാളിൽ നടത്തപ്പെട്ടു.

പ്രസിഡന്‍റ് രാജേഷ് സുധാകർ അധ്യക്ഷത വഹിച്ച സമ്മേളനം സമീക്ഷ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. ജയേഷ് അഗസ്റ്റിൻ ആലപിച്ച വിപ്ലവ ഗാനത്തോടുകൂടിയാണു സമ്മേളനം ആരംഭിച്ചത്. സെക്രട്ടറി ജിജുനായർ കഴിഞ്ഞ ഭരണ സമിതിക്കു വേണ്ടി റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ നിതിൻ ചാക്കോ അനുശോചന പ്രമേയം അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ വരവ് ചിലവ് കണക്കുകൾ ബ്രാഞ്ച് ട്രഷറർ സഖാവ് ശ്യാംമോഹൻ സമ്മേളനത്തിൽ അവതരിപ്പിച്ചു. സമീക്ഷ യുകെയുടെ കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തനങ്ങൾ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി യോഗത്തിൽ വിശദീകരിച്ചു.

അടുത്ത രണ്ട് വർഷത്തെക്കുള്ള പുതിയ ഭരണസമിതിയെ ഏകകണ്ഠേന തെരഞ്ഞെടുത്തു. സഖാവ് സിജിൻ ജോണ്‍ (പ്രസിഡന്‍റ്), ശ്യാംമോഹൻ (സെക്രട്ടറി), ആൽഫ്രഡ് കെ തോമസ് (വൈസ് പ്രസിഡന്‍റ്), ജെറിൻ (ജോയിന്‍റ് സെക്രട്ടറി), വറീത് കരോൾ (ട്രഷറർ) എന്നിവർ മുൻനിരയിൽ നിന്ന് സമിതിയെ നയിക്കും. സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതു ചർച്ചയിൽ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പുതിയതായി കടന്നുവന്ന അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകി. ഇരുപത്തഞ്ചോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും ശ്യാം മോഹൻ നന്ദി അറിയിച്ചു. സമീക്ഷ യുകെയുടെ മുന്പോട്ടുള്ള പ്രവർത്തനങ്ങൾക്കും വരാൻ പോകുന്ന ദേശീയ സമ്മേളനത്തിനും യോഗം പൂർണ പിന്തുണ അറിയിച്ചു.

സമീക്ഷ യുകെയുടെ അഞ്ചാമത് ദേശീയ സമ്മേളനത്തിന് മുന്നോടിയായ് നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നു. ഈ മാസം അവസാനത്തോടെ ബ്രാഞ്ചുസമ്മേളനങ്ങൾ സമാപിക്കും . ദേശീയ സമ്മേളനം 2022 ജനുവരി 22ന് കൊവെൻട്രയിൽ നടക്കും. സമ്മേളനത്തിന്‍റെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മറ്റികൾ രൂപികരിച്ചുകൊണ്ട് പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ