• Logo

Allied Publications

Europe
പുതിയ സംഗീത ആല്‍ബം "തിരിനാളമേ' 19 നു റിലീസ് ചെയ്യും
Share
ബെർലിൻ : പ്രവാസിഓണ്‍ലെനിന്‍റെ സഹകരണത്തോടെ നിര്‍മിച്ച കുമ്പിള്‍ ക്രിയേഷന്‍സിന്‍റെ ഏറ്റവും പുതിയ സംഗീത ആല്‍ബം "തിരിനാളമേ" നവംബര്‍ 19 നു (വെള്ളി) ജര്‍മന്‍ സമയം ഉച്ചകഴിഞ്ഞു രണ്ടിന് കുമ്പിള്‍ ക്രിയേഷന്‍സിന്‍റെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും.

ഈ ആല്‍ബത്തിലെ ഗാനം ഏതു പ്രോഗ്രാമിനും ഒരു പ്രാര്‍ത്ഥനാ ഗീതമായി ആലപിക്കാന്‍ ഉതകുന്ന രീതിയില്‍ ലളിതഗാന രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ഈ ആൽബത്തിന്‍റെ വരികള്‍ ഒരുക്കിയത് ജോസ് കുമ്പിളുവേലിയും ഈണം നല്‍കിയത് റവ. ഡോ. ജോസഫ് വെള്ളനാലും ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചത് ബിനു മാതിരമ്പുഴയുമാണ്.

അതിമനോഹരമായി ഈ ഗാനം ആലപിച്ചത് പുതുതലമുറയിലെ പ്രശസ്ത ഗായകന്‍ ലിബിന്‍ സ്കറിയ ആണ്. ഈ ആല്‍ബം കോഓര്‍ഡിനേറ്റ് ചെയ്തത് പ്രശസ്ത സംഗീത സംവിധായകന്‍ ഷാന്‍റി ആന്‍റണി അങ്കമാലിയാണ്. ആൽബത്തിന്‍റെ സാങ്കേതിക രൂപകൽപ്പന നിർവഹിച്ചത് കൊച്ചി മെട്രോ സ്റ്റുഡിയോയിൽ ഷിയാസ് ഷിജുവാണ് .

വ്യത്യസ്ത രചനയും വേറിട്ട സംഗീതവും അനുപമമായ ആലാപനവും കൊണ്ട് ഏറെ പുതുമ നിറഞ്ഞ ഈ ഗാനം ആസ്വദിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നു. ഏവര്‍ക്കും ഹൃദ്യമായ ആസ്വാദനവും നേരുന്നു.

യൂട്യൂബ് ലിങ്ക് : https://www.youtube.com/c/KUMPILCREATIONS

ജോസ് കുന്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.