• Logo

Allied Publications

Europe
മാഞ്ചസ്റ്റർ സെന്‍റ് തോമസ് മിഷനിൽ ഇടവക ദിനാഘോഷവും സൺഡേ സ്കൂൾ വാർഷികവും
Share
മാഞ്ചസ്റ്റർ: സെന്‍റ് തോമസ് ദി അപ്പോസ്തൽ മിഷനിൽ ഇടവക ദിനാഘോഷവും സൺഡേസ്‌കൂൾ വാർഷികവും 13നു ശനിയാഴ്ച വിഥിൻഷോ ഫോറം സെന്‍ററിൽ വച്ച് സമുചിതമായി കൊണ്ടാടും. വൈകുന്നേരം നാലിനു ആഘോഷ പരിപാടികൾ ആരംഭിക്കും.

ഇടവക ട്രസ്റ്റി അലക്സ് വർഗീസ് സ്വാഗതം ആശംസിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ അദ്ധ്യക്ഷത വഹിക്കും.

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ.ഫാ.സജി മലയിൽ പുത്തൻപുരയിൽ, സെന്‍റ് ആന്‍റണിസ് ഇടവക വികാരി റവ.ഫാ. നിക്ക് കേൻ, മാഞ്ചസ്റ്റർ സീറോ മലങ്കര ഇടവക വികാരി റവ.ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ, റവ.ഫാ. വിൻസെന്‍റ് ചിറ്റിലപ്പള്ളി, റവ.ഫാ. ജോൺ പുളിന്താനം, റവ.ഫാ.സ്റ്റീഫൻ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

ഇടവകയിലെ ഇരുന്നൂറ്റിമുപ്പതോളം വരുന്ന കുടുംബങ്ങളിൽ നിന്നുമായി അഞ്ഞൂറിൽ പരം ആളുകൾ പരിപാടിയിൽ സംബന്ധിക്കും. ഇടവകയെ പ്രതിനിധീകരിച്ച് ട്രസ്റ്റിമാരായ ചെറിയാൻ മാത്യു, ജോജി ജോസഫ്, ജെസീക്കാ ഗിൽബർട്ട്, ആഞ്ചലീനാ ബോബി തുടങ്ങിയവർ സംസാരിക്കും. ജോബി തോമസ്, സൺഡേ സ്കൂൾ പ്രധാന അദ്ധ്യാപകൻ ബിജോയ് തുടങ്ങിയവർ റിപ്പോർട്ടുകൾ അവതരിപ്പിക്കും.

ഇടവകയിലെ വിഥിൻഷോ, സ്റ്റോക്പോർട്ട് തുടങ്ങിയ സ്ഥലങ്ങളിലായി പ്രവർത്തിച്ചു വരുന്ന വിവിധ കുടുംബക്കൂട്ടായ്മകളിലെയും, സൺഡേ സ്കൂൾ, മിഷൻ ലീഗ്, സാവിയോ ഫ്രണ്ട്സ്, യൂത്ത്, വിമൻസ് ഫോറം, മെൻസ് ഫോറം തുടങ്ങിയ വിവിധ സംഘടനകളിലെ കുട്ടികളുടെയും മുതിർന്നവരുടെയും ബൈബിൾ അധിഷ്ഠിത കലാ പരിപാടികളും ഡാൻസും, ആക്ഷൻ സോംഗും, സ്കിറ്റുമെല്ലാമായി പരിപാടികൾ വർണാഭമാകും.

ഇടവക വികാരി റവ. ഫാ.ജോസ് അഞ്ചാനിക്കലിൻ്റെ നിയന്ത്രണത്തിൽ ട്വിങ്കിൾ ഈപ്പൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ, മിൻ്റോ ആൻ്റണി, ഡോ.അഞ്ജു ബെൻഡൻ, ജോജോ തോമസ് എന്നിവരും ട്രസ്റ്റിമാരായ ജോസ്, ജിൻസ് മോൻ തുടങ്ങിയവർക്കൊപ്പം പരിപാടികൾ കോർഡിനേറ്റ് ചെയ്യുന്നു. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷക്കാലമായി നടത്താൻ കഴിയാതിരുന്ന പരിപാടിയാണ് നാളെ ഫോറം സെന്‍ററിൽ സംഘടിപ്പിച്ചിരിക്കുന്നത്.

ജിസിഎസ്ഇ, എ ലെവൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് അവാർഡ് വിതരണം, മതബോധന വിദ്യാർത്ഥികൾക്കും, കായിക മത്സരങ്ങളിലെ വിജയികൾക്കുമുള്ള സമ്മാന വിതരണം തുടങ്ങിയവയും പരിപാടിയോടനുബന്ധിച്ച് നടക്കുന്നതാണ്. സാൽഫോർഡ് കലവറ കാറ്ററിംഗിൻ്റെ രുചികരമായ ഭക്ഷണം പരിപാടിയോടനുബന്ധിച്ച് വിതരണം ചെയ്യുന്നതാണ്.

ഇടവക ദിനാഘോഷവും സൺഡേ സ്കൂൾ വാർഷികവും വലിയ വിജയമാക്കുവാൻ ഇടവകാംഗങ്ങളെയെല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​