• Logo

Allied Publications

Europe
ലിവർപൂൾ ഇടവകയിൽ മതബോധന വാർഷികം ആഘോഷിച്ചു
Share
ലിവർപൂൾ : ലിവർപൂൾ സമാധാന രാജ്ഞിയുടെ നാമധേയത്തിലുള്ള സീറോ മലബാർ കത്തോലിക്കാ ഇടവകയിലെ മതബോധന ദിനവും സമ്മാനദാനവും നടത്തി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കി ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാഥിതിയായിരുന്നു.

രാവിലെ പത്തിന് അഭിവന്ദ്യ പിതാവിന്‍റെ കാർമ്മികത്വത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയോടെയാണ് പരിപാടികൾ ആരംഭിച്ചത് . ഇടവക വികാരി ഫാ. ആൻഡ്രൂസ് ചെതലൻ, ഫാ. ജോ മൂലച്ചേരി എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം അഭിവന്ദ്യ പിതാവ് ഉത്‌ഘാടനം ചെയ്തു.

രൂപതാധ്യക്ഷനും ,വികാരിയും ട്രസ്റ്റിമാരും അധ്യാപകരും മാതാപിതാക്കളും വിദ്യാർത്ഥികളും ഒരുമിച്ച് തിരിതെളിച്ച് ഉദ്ഘാടന കർമ്മത്തിൽ പങ്കെടുത്തത് മതബോധനം നൽകുന്നതിലുള്ള കൂട്ടായ ഉത്തരവാദിത്വത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. കോവിഡ് മൂലം വാർഷികം മുടങ്ങിയിരുന്നതിനാൽ കഴിഞ്ഞ രണ്ടു വർഷം നടന്ന മത്സര വിജയികൾക്കുള്ള
സമ്മാനങ്ങളും വിതരണം ചെയ്തു.അധ്യാപകരുടെ പ്രതിജ്ഞയും മിഷൻ ലീഗ് സംഘടനാംഗങ്ങളുടെ മെഡൽ വിതരണവും നടന്നു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിച്ച കലാപരിപാടികൾ അത്യന്തം മനോഹരമായിരുന്നു.

വികാരി ഫാ.ആൻഡ്രൂസ് ചെതലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റി വർഗീസ് ആലുക്ക, ഗ്രേറ്റ് ബ്രിട്ടൻ രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശറോമിൽസ് മാത്യു, ഹെഡ് ടീച്ചർ ഡെന്ന ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്‍റ് ഹെഡ് ടീച്ചർമാരായ സൂസൻ സാജൻ, റിയ ജോസി, ലീഡർമാരായ റോസ്മേരി ജോർജ്, ബാരി ഷീൻ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളുമടങ്ങിയ ഒരു ടീം വാർഷികാഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചിരുന്നു.

ഷൈമോൻ തോട്ടുങ്കൽ


സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​