• Logo

Allied Publications

Europe
അ​ഭ​യാ​ർ​ഥി പ്ര​വാ​ഹ​ത്തി​നു പി​ന്നി​ൽ ബെ​ലാ​റൂ​സ് സ​ർ​ക്കാ​രെ​ന്ന് പോ​ള​ണ്ട്
Share
വാ​ഴ്സോ: ബെ​ലാ​റ​സി​ൽ​നി​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലേ​ക്കു​ള്ള അ​ഭ​യാ​ർ​ഥി പ്ര​വാ​ഹം പോ​ള​ണ്ടും ബെ​ലാ​റൂ​സും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ന്നു. ബെ​ലാ​റൂ​സ് സൈ​ന്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് അ​ഭ​യാ​ർ​ഥി​ക​ളെ​ന്നും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും പോ​ള​ണ്ട് ആ​രോ​പി​ച്ചു. യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ഇ​തേ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

നി​ല​വി​ൽ ബെ​ലാ​റ​സ്​പോ​ള​ണ്ട് അ​തി​ർ​ത്തി​യി​ൽ നാ​ലാ​യി​ര​ത്തോ​ളം അ​ഭ​യാ​ർ​ഥി​ക​ളാ​ണു​ള്ള​ത്. നി​യ​മ​വി​രു​ദ്ധ​മാ​യി അ​തി​ർ​ത്തി ക​ട​ക്കാ​നു​ള്ള 300 ഓ​ളം ശ്ര​മ​ങ്ങ​ൾ ഇ​തു​വ​രെ​യു​ണ്ടാ​യ​താ​യി പോ​ള​ണ്ട് അ​തി​ർ​ത്തി സം​ര​ക്ഷ​ണ​വി​ഭാ​ഗം ആ​രോ​പി​ച്ചു. പോ​ള​ണ്ടി​നു പു​റ​മേ, ഇ​യു, നാ​റ്റോ അം​ഗ​രാ​ജ്യ​ങ്ങ​ളാ​യ ലി​ത്വാ​നി​യ, ലാ​ത്വി​യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും നി​യ​മ​വി​രു​ദ്ധ​മാ​യി കു​ടി​യേ​റാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെു​ട എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പി​ന്നി​ൽ ബെ​ലാ​റൂ​സ് ആ​ണെ​ന്ന ആ​രോ​പ​ണം യു​എ​സും നാ​റ്റോ​യും ഉ​ന്ന​യി​ച്ചു ക​ഴി​ഞ്ഞു.

ബെ​ലാ​റൂ​സ് പ്ര​സി​ഡ​ന്‍റ് അ​ലെ​ക്സാ​ണ്ട​ർ ലു​കാ​ഷെ​ങ്കോ മ​നഃ​പൂ​ർ​വം പ്ര​ശ്നം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ. വ​ക്താ​വ് പീ​റ്റ​ർ സ്റ​റാ​നോ ആ​രോ​പി​ച്ചു. പോ​ള​ണ്ടി​ലൂ​ടെ അ​ന​ധി​കൃ​ത​മാ​യി യൂ​റോ​പ്പി​ലേ​ക്കു ക​ട​ന്നു​ക​യ​റാ​നാ​ണ് അ​ഭ​യാ​ർ​ഥി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്. ലു​കാ​ഷെ​ങ്കോ ന​ൽ​കു​ന്ന തെ​റ്റാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലെ​ത്തു​ന്ന​വ​രാ​ണ് ഇ​വ​രെ​ന്ന് സ്റ്റാ​നോ ആ​രോ​പി​ച്ചു. എ​ന്നാ​ൽ, ആ​രോ​പ​ണം ലു​കാ​ഷെ​ങ്കോ നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.

ദീ​ർ​ഘ​കാ​ല​മാ​യി ബെ​ല​റൂ​സ് ഭ​രി​ക്കു​ന്ന അ​ല​ക്സാ​ണ്ട​ർ ലു​ക​ഷ​ങ്കോ​ക്കെ​തി​രാ​യ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ഉ​പ​രോ​ധ​ത്തി​നോ​ടു​ള്ള പ്ര​തി​കാ​ര​മെ​ന്ന നി​ല​യി​ലാ​ണ് ബെ​ല​റൂ​സ് സ​ർ​ക്കാ​രിെ​ൻ​റ ന​ട​പ​ടി​യെ​ന്നാ​ണ് ആ​രോ​പ​ണം. വ​രും ദി​ന​ങ്ങ​ളി​ൽ സൈ​നി​ക സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കേ​ണ്ടി വ​രു​മെ​ന്ന് പോ​ള​ണ്ട് മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ഭ​യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗി​ച്ച് ബെ​ല​റൂ​സ് പ്ര​ശ്നം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് പോ​ളി​ഷ് വി​ദേ​ശ സ​ഹ​മ​ന്ത്രി പി​യൊ​റ്റ​ർ വാ​വ്റി​ക് ആ​രോ​പി​ച്ചു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​