• Logo

Allied Publications

Europe
സിനഡ് ഓൺ സിനഡാലിറ്റി: സീറോ മലബാർ യൂറോപ്പ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി
Share
ഡബ്ലിൻ : 2021 2023 വർഷങ്ങളിൽ നടക്കുന്ന ആഗോള കത്തോലിക്കാ സഭയുടെ വത്തിക്കാൻ സിനഡിൻ്റെ സീറോ മലബാർ യൂറോപ്പ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ പ്രവർത്തനങ്ങൾ ഡബ്ലിനിൻ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉത്ഘാടനം ചെയ്തു.

സിനഡൽ "സഭയ്ക്കായി : കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും’ (For a Synodal Church: Communion, Participation, and Mission) എന്നതാണ് ഈ സിനഡിന്‍റെ പ്രമേയം. എല്ലാ വൈദികരേയും സമർപ്പിതരേയും, എല്ലാ വിശ്വാസികളേയും ഇതര ക്രൈസ്തവ വിശ്വാസികളേയും, മറ്റ് മത വിശ്വാസികളേയും കേൾക്കാനും അതിലൂടെ ദൈവസ്വരം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനുമാണ് പോപ്പ് ഫ്രാൻസീസിന്‍റെ ആഹ്വാനം.

സിനഡിന്‍റെ പ്രമേയമായ കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും കുടുംബങ്ങളിൽനിന്ന് ആരംഭിക്കണമെന്ന് ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ആഹ്വാനം ചെയ്തു. കുടുബാഗങ്ങൾ പരസ്പരം ശ്രവിക്കാൻ തയാറായാൽ ഒരുമയോടെ മുന്നേറാൻ സാധിക്കും.

സിനഡൽ ചർച്ച് എന്നത് നിത്യജീവനിലേയ്ക്കൂള്ള ഒരുമിച്ചുള്ള യാത്രയായതിനാൽ
ഒപ്പം നിൽക്കുന്നവരേയും എതിർസ്വരങ്ങളും ശ്രവിച്ചുവേണം സഭാപ്രവർത്തനങ്ങൾ നടത്തേണ്ടത് ബിഷപ്പ് പറഞ്ഞു. താല ഫെറ്റർകെയിൽ ചർച്ച് ഓഫ് ഇൻകാർനേഷനിൽ നടന്ന ചടങ്ങിൽ സീറോ മലബാർ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമന്‍റ് പാടത്തിപറമ്പിൽ, കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്. സഭായോഗം, സോണൽ കമ്മറ്റി ഭാരവാഹികൾ, വിവിധ ഭക്തസംഘടനാ ഭാരവാഹികൾ, കാറ്റിക്കിസം കുട്ടികൾ തുടങ്ങിയവർ സംബന്ധിച്ചു. മറ്റ് രാജ്യങ്ങളിലെ വിശ്വാസികൾക്കായി ചടങ്ങുകളുടെ ഓൺലൈൻ സംപ്രേക്ഷണം ഒരുക്കിയിരുന്നു. സിനഡിനോടനുബന്ധിച്ച് വിപുലമായ പ്രവർത്തനങ്ങളാണ് സീറോ മലബാർ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷനിൽ ഒരുക്കിയിരിക്കുന്നത്.

കുട്ടികൾക്കായുള്ള ചെറുപുഷ്പം മിഷ്യൻ ലീഗിൻ്റേയും, തിരുബാല സഖ്യത്തിൻ്റേയും ഡബ്ലിൻ സോണൽ തല ഉത്ഘാടനവും തദ്ദവസരത്തിൽ നടന്നു.

ഒക്ടോബർ 10ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ സിനഡിലേയ്ക്ക് സഭ ഔദ്യോഗീകമായി പ്രവേശിച്ചു. രൂപതാതലം, ദേശീയതലം, ഭൂഖണ്ഡതലം, ആഗോളതലം എന്നീ ഘട്ടങ്ങളിലൂടെ മുന്നേറുന്ന സിനഡിന്‍റെ രൂപതാതല സിനഡ് സമ്മേളനങ്ങൾ 2021 ഒക്ടോബർ 17 മുതൽ 2022 ഏപ്രിൽ വരെ നടക്കും. രൂപതാതലത്തിൽനിന്ന് ഉരുത്തിരിയുന്ന പ്രവർത്തനരേഖയുമായി നാഷണൽ തല സമ്മേളനം നടക്കും. 2022 സെപ്റ്റംബർ മുതൽ 2023 മാർച്ച് വരെ ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള സിനഡ് സമ്മേളിക്കും. 2023 ഒക്ടോബറിൽ വത്തിക്കാനിൽ ആഗോളതല സിനഡ് സമ്മേളിക്കും.

ജെയ്സൺ കിഴക്കയിൽ

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​