• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ റെ​ക്കോ​ഡ് കോ​വി​ഡ് രോ​ഗി​ക​ൾ; 24 മ​ണി​ക്കൂ​റി​നി​ടെ 37,120 കേ​സു​ക​ൾ
Share
ബെ​ർ​ലി​ൻ: യൂ​റോ​പ്പി​ൽ നാ​ലാം ത​രം​ഗം വ്യാ​പി​ക്കു​ന്ന​തി​നി​ടെ ജ​ർ​മ​നി​യി​ൽ കോ​വി​ഡ് പ്ര​തി​ദി​ന കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ വെ​ള്ളി​യാ​ഴ്ച മാ​ത്രം 37,120 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ലോ​ക​ത്ത് കോ​വി​ഡ് മ​ഹാ​മാ​രി ആ​രം​ഭി​ച്ച​തി​നു​ശേ​ഷം രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളാ​ണി​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും റെ​ക്കോ​ർ​ഡ് കേ​സു​ക​ൾ ജ​ർ​മ​നി​യി​ൽ ഉ​ണ്ടാ​യി​രി​യ്ക്കു​ന്ന​ത്.

പു​തി​യ അ​ണു​ബാ​ധ​ക​ളു​ടെ അ​പ​ക​ട​സാ​ധ്യ​ത വി​ല​യി​രു​ത്തി​യ റോ​ബ​ർ​ട്ട് കോ​ഹ് ഇ​ൻ​സ്റ​റി​റ്റ്യൂ​ട്ട് നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പാ​ൻ​ഡെ​മി​ക്കി​ൽ പു​തി​യ സ​മീ​പ​ന​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി ജെ​ൻ​സ് സ്പാ​നും രം​ഗ​ത്തു​വ​ന്നു. ഏ​ഴു ദി​വ​സ​ത്തെ സം​ഭ​വ​നി​ര​ക്ക് 154.5 ൽ ​നി​ന്ന് 169.9 ആ​യി വ​ർ​ധി​ച്ചു. 200 ഓ​ളം പേ​രാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. നി​ല​വി​ലെ പ​ക​ർ​ച്ച വ​ള​രെ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നാ​ണ് ആ​ർ​കെ​ഐ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

വ​ർ​ധി​ച്ചു​വ​രു​ന്ന സം​ഖ്യ​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത്, കൊ​റോ​ണ വൈ​റ​സി​നെ​തി​രെ പൂ​ർ​ണ​മാ​യി വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​വ​ർ​ക്ക്, അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ക്കു​ന്ന​താ​യി​ന്ധ വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

മാ​സ്കു​ക​ൾ, അ​ക​ലം, സ​ന്പ​ർ​ക്കം കു​റ​യ്ക്ക​ൽ, വെ​ന്‍റി​ലേ​ഷ​ൻ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ അ​ണു​ബാ​ധ​ക​ളു​ടെ എ​ണ്ണം വേ​ഗ​ത്തി​ൽ കു​റ​യ്ക്കു​ന്നി​ല്ലെ​ങ്കി​ൽ, ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ളും മ​ര​ണ​ങ്ങ​ളും ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്ന് ഭ​യ​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും ആ​ർ​കെ​ഐ പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സാ ശേ​ഷി ക​വി​ഞ്ഞേ​ക്കും.

ഇ​തി​നി​ടെ ഫെ​ഡ​റ​ൽ, സം​സ്ഥാ​ന ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​ടെ സ​മ്മേ​ള​നം കോ​ണ്‍​സ്റ​റ​ൻ​സ് ത​ടാ​ക ന​ഗ​ര​മാ​യ ലി​ൻ​ഡൗ​വി​ൽ ചേ​ർ​ന്നു. നാ​ലാ​മ​ത്തെ ത​രം​ഗം പൂ​ർ​ണ ശ​ക്തി​യോ​ടെ എ​ത്തി​യെ​ന്നാ​ണ് സ​മ്മേ​ള​നം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ജെ​ൻ​സ് സ്പാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​രോ​ഗ്യ​മ​ന്ത്രി​മാ​ർ ബൂ​സ്റ്റ​ർ വാ​ക്സി​നേ​ഷ​ന്‍റെ ഉ​യ​ർ​ന്ന വേ​ഗ​ത ആ​വ​ശ്യ​പ്പെ​ട്ടു. ആ​റ് മാ​സ​മോ അ​തി​ല​ധി​ക​മോ മു​ന്പ് ര​ണ്ടാ​മ​ത്തെ കൊ​റോ​ണ വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ബൂ​സ്റ്റ​ർ വാ​ക്സി​നേ​ഷ​ൻ ന​ൽ​കാ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യി തീ​രു​മാ​ന​ത്തി​ലാ​യി. സ്റ്റാ​ൻ​ഡിം​ഗ് വാ​ക്സി​നേ​ഷ​ൻ ക​മ്മീ​ഷ​ൻ ഇ​തു​വ​രെ റി​സ്ക് ഗ്രൂ​പ്പു​ക​ൾ​ക്കും 70 വ​യ​സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള​വ​ർ​ക്കും ഒ​രു ബൂ​സ്റ്റ​ർ വാ​ക്സി​നേ​ഷ​ൻ ശു​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​