• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ കു​ടും​ബ​കൂ​ട്ടാ​യ്മ വ​ർ​ഷാ​ച​ര​ണ​ത്തി​ന് സ്റ്റോ​ക്ക് ഓ​ണ്‍​ട്രെ​ന്‍റ് വേ​ദി​യാ​കു​ന്നു
Share
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റ്: ഇം​ഗ്ല​ണ്ടി​ന്‍റെ മ​ധ്യ​പൂ​ർ​വ ദേ​ശ​മാ​യ സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റി​ൽ, ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ​കൂ​ട്ടാ​യ്മ വ​ർ​ഷ​ചാ​ര​ണം 202021 ഒൗ​ദ്യോ​ഗി​ക​മാ​യ സ​മാ​പ​ന​ത്തി​നാ​യി അ​ണി​ഞ്ഞൊ​രു​ങ്ങു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ അ​ധ്യ​ക്ഷ​ൻ അ​ഭി. മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പി​താ​വി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന വി. ​കു​ർ​ബാ​ന​യോ​ടു കൂ​ടി ന​വം​ബ​ർ 27 ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ സ​മാ​പ​ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റ് ഒൗ​ർ ലേ​ഡി ഓ​ഫ് പെ​ർ​പെ​ച്ചു​ൽ ഹെ​ൽ​പ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി കു​ടും​ബ​കൂ​ട്ടാ​യ്മ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ 8 റീ​ജ​ണു​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ആ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളെ ഉൗ​ർ​ജ​സ്വ​ല​മാ​ക്കി സ​ഭാ മ​ക്ക​ളു​ടെ വി​ശ്വാ​സ​ജീ​വി​തം കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​ത്താ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തെ മു​ൻ​നി​ർ​ത്തി​യാ​ണ് കു​ടും​ബ​കൂ​ട്ടാ​യ്മ വ​ർ​ഷാ​ച​ര​ണം ന​ട​ത്ത​പ്പെ​ട്ട​ത്.
രൂ​പ​ത​യു​ടെ ക​ർ​മ്മ​പ​ദ്ധ​തി​യാ​യ ലി​വിം​ഗ് സ്റ്റോ​ണി​ലെ നാ​ലാ​മ​ത്തെ വ​ർ​ഷ​മാ​യ കു​ടും​ബ​കൂ​ട്ടാ​യ്മ വ​ർ​ഷം മി​ക​വു​റ്റ​താ​ക്കി മാ​റ്റു​വാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് കു​ടും​ബ​കൂ​ട്ടാ​യ്മ ക​മ്മീ​ഷ​ൻ.

ക​മ്മീ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യി മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ(​ര​ക്ഷാ​ധി​കാ​രി), റ​വ. ഫാ. ​ജോ​ർ​ജ് തോ​മ​സ് ചേ​ല​യ്ക്ക​ൽ(​സി​ൻ​ചേ​ലൂ​സ് ഇ​ൻ ചാ​ർ​ജ്), റ​വ. ഫാ. ​ഹാ​ൻ​സ് പു​തി​യാ​കു​ള​ങ്ങ​ര(​ചെ​യ​ർ​മാ​ൻ), ഷാ​ജി തോ​മ​സ്(​നോ​റി​ച്ച്), റെ​നി സി​ജു തോ​മ​സ്, എ​യി​ൽ​സ്ഫോ​ര​ഡ്(​സെ​ക്ര​ട്ട​റി), വി​നോ​ദ് തോ​മ​സ്, ലെ​സ്റ്റ​ർ(​പി​ആ​ർ​ഒ), ഡീ​ക്ക​ൻ അ​നി​ൽ ലൂ​ക്കോ​സ്(​ആ​ഡ് ഹോ​ക്ക് പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി), കൂ​ടാ​തെ മ​റ്റു അം​ഗ​ങ്ങ​ളാ​യി ഫി​ലി​പ്പ് ക​ണ്ടൊ​ത്ത്(​ബ്രി​സ്റ്റോ​ൾ​കാ​ർ​ഡി​ഫ്), ജി​നോ ജോ​സ് ജെ​യിം​സ്(​കേം​ബ്രി​ഡ്ജ്), ക്രി​സ്റ്റി സെ​ബാ​സ്റ്റ്യ​ൻ(​ക​വ​ൻ​ട്രി), ജെ​യിം​സ് മാ​ത്യു(​ഗ്ലാ​സ്ഗോ), തോ​മ​സ് ആ​ന്‍റ​ണി(​ല​ണ്ട​ൻ), കെ.​എം. ചെ​റി​യാ​ൻ(​മാ​ഞ്ച​സ്റ്റ​ർ), ജി​തി​ൻ ജോ​ണ്‍(​സൗ​ത്താം​പ്റ്റ​ണ്‍), ആ​ന്‍റ​ണി മ​ടു​ക്ക​കു​ഴി(​പ്രെ​സ്റ്റ​ണ്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ന​വം​ബ​ർ 27 ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​വി​ശു​ദ്ധ കു​ർ​ബാ​ന അ​ഭി. മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഉ​ച്ച​യ്ക്ക് 1 മു​ത​ൽ 2 വ​രെ ഉ​ച്ച​ഭ​ക്ഷ​ണം. തു​ട​ർ​ന്ന് സ​മാ​പ​ന സ​മ്മേ​ള​നം. ഉ​ച്ച​ക​ഴി​ഞ്ഞ് പ്രാ​ർ​ഥ​നാ​ഗാ​ന​വും വാ​ദ്യോ​പ​ക​ര​ണ സം​ഗീ​തം സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റ് ഒൗ​ർ ലേ​ഡി ഓ​ഫ് പെ​ർ​പെ​ച്ചു​ൽ മി​ഷ​ൻ. റ​വ. ഫാ. ​ഹാ​ൻ​സ് പു​തി​യാ​കു​ള​ങ്ങ​ര, ചെ​യ​ർ​മാ​ൻ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ക​മ്മീ​ഷ​ൻ. 2.15ന് ​കു​ടും​ബ​ക​ക്കൂ​ട്ടാ​യ്മ ക​മ്മീ​ഷ​ന് റെ​നി സി​ജു തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണം, 2.25ന് ​ഉ​ദ്ഘാ​ട​നം രു​പ​താ അ​ധ്യ​ക്ഷ​ൻ അ​ഭി. മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ നി​ർ​വ​ഹി​ക്കും. 240ന് ​റ​വ. ഫാ. ​ടോ​മി എ​ടാ​ട്ട് പ്ര​ഭാ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും..3.10​ന് സം​ഘ​ഗാ​നം, 3.15ന് ​പ്ര​ഭാ​ഷ​ണം, 4.20ന ​രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന ആ​ശീ​ർ​വാ​ദ​ത്തോ​ടെ തി​ര​ശീ​ല വീ​ഴും.

എ​ല്ലാ മി​ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്നു​മു​ള്ള കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഏ​ക​ദേ​ശം 500ഓ​ളം പേ​രു​ടെ സാ​ന്നി​ധ്യം സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സം​ഘ​ടാ​ക​ർ അ​റി​യി​ച്ചു.

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.