• Logo

Allied Publications

Europe
യൂറോപ്പില്‍ അടുത്ത ഫെബ്രുവരിക്കുള്ളില്‍ 5 ലക്ഷം പേര്‍ കൂടി മരിക്കും: ഡബ്ല്യുഎച്ച്ഒ
Share
ജനീവ: യൂറോപ്പില്‍ അടുത്ത ഫെബ്രുവരിക്കുള്ളില്‍ 5 ലക്ഷം പേര്‍ കൂടി മരിക്കുമെന്ന് ലോകാരോഗ്യ സംഘടന. കോവിഡിന്‍റെ പ്രഭവകേന്ദ്രമായി നിലവില്‍ യൂറോപ്പ് മാറിയേക്കുമെന്നും സംഘടന മുന്നറിയിപ്പു നല്‍കി.

യൂറോപ്പ് മേഖലയില്‍ 78 മില്ല്യണ്‍ കോവിഡ് കേസുകളാണുള്ളത്. തെക്ക് കിഴക്കന്‍ ഏഷ്യയിലും കിഴക്കേ മെഡിറ്ററേനിയനിലും പടിഞ്ഞാറന്‍ പസഫിക് ആഫ്രിക്കന്‍ മേഖലയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളേക്കാള്‍ കൂടുതലാണിത്.

കഴിഞ്ഞയാഴ്ച ലോകത്ത് റിപ്പോര്‍ട്ടു ചെയ്ത ആകെ കോവിഡ് മരണങ്ങളില്‍ പകുതിയും മധ്യേഷ്യയില്‍ നിന്നാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. കോവിഡ് വ്യാപനം ഇതേ നിലയ്ക്ക് തുടര്‍ന്നാല്‍ മധ്യേഷ്യയിലും യൂറോപ്പിലും മാത്രം അടുത്ത ഫെബ്രുവരി ഒന്നിനുള്ളില്‍ അഞ്ച് ലക്ഷം കോവിഡ് മരണങ്ങള്‍ സംഭവിച്ചേക്കാമെന്നും ആശങ്കപ്പെടുന്നു

കേസുകള്‍ കൂടിയാല്‍ ആശുപത്രി സൗകര്യങ്ങള്‍ക്ക് ക്ഷാമം നേരിട്ടേക്കാം. കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ശൈത്യകാലം ആരംഭിച്ചതോടെ അടച്ചിട്ട മുറികളിലുള്ള സംഘം ചേരലുകള്‍ കൂടിയതും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതുമാണ് കേസുകള്‍ കൂടുന്നതിലേക്ക് നയിച്ചത്.

മധ്യേഷ്യയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടെ 53 രാജ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖലയില്‍ കോവിഡ് കേസുകളുടെ വര്‍ധനവിനു പിന്നില്‍ പൊതുജനാരോഗ്യ നടപടികളില്‍ ഇളവ് വരുത്തിയതാണെന്നു പറയുന്നു. ഇതുവരെ 1.4 ദശലക്ഷം മരണങ്ങളാണ് ഈ മേഖലയിലുടനീളം രേഖപ്പെടുത്തിയിട്ടുള്ളത്.

ജോസ് കുമ്പിളുവേലില്‍

ജ​ർ​മ​നി​യി​ൽ നി​കു​തി​ദാ​യ​ക​ർ​ക്ക് അ​ടു​ത്ത​വ​ർ​ഷം നി​കു​തി​യി​ള​വ് ല​ഭി​ച്ചേ​ക്കും.
ബെ​ർ​ലി​ൻ: ഉ​യ​ർ​ന്ന പ​ണ​പ്പെ​രു​പ്പ​ത്തി​ന്‍റെ ഭാ​രം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി ജ​ർ​മ​ൻ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം അ​ടു​ത്ത വ​ർ​ഷം നി​കു​തി​ദാ​യ​ക​ർ​ക
ആന്‍റണി തോമസ് പാലയ്ക്കൽ ജർമനിയിൽ അന്തരിച്ചു.
മ്യൂണിക്ക്: ജർമൻ സംസ്ഥാനമായ ബയേണിലെ ലോവർ ബവേറിയൻ ജില്ലയായ ലാൻഡ്സ്ഹുട്ടിലെ വിൽസ്ബിബുർഗിൽ താമസിച്ചിരുന്ന ആന്‍റണി തോമസ് പാലയ്ക്കൽ (29) അന്തരിച്ചു.
കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കും: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ.
ബെ​ർ​ലി​ൻ: കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കും ഇ​ട​ത്ത​ര​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ ജ​ർ​മ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​ന
ജ​ർ​മ​നി​യി​ലേ​ക്കു വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളും സ​ന്ദ​ർ​ശ​ന വി​സ​ക്കാ​രു​ടെ​യും പ്ര​ത്യേ​ക ശ്ര​ദ്ധ​യ്ക്ക്.
ബെ​ർ​ലി​ൻ: ഇ​ന്ത്യ​യി​ലെ ജ​ർ​മ​ൻ എം​ബ​സി​യെ ജ​ർ​മ്മ​ൻ മി​ഷ​ൻ എ​ന്നാ​ണു വി​ളി​ക്കു​ക.