• Logo

Allied Publications

Europe
ജര്‍മനി കൊറോണയുടെ പിടിയിലേയ്ക്കെന്നു ആരോഗ്യമന്ത്രി സ്പാൻ
Share
ബര്‍ലിന്‍: ജര്‍മനിയില്‍ വാക്സിനേഷന്‍ എടുക്കാത്തവര്‍ വന്‍ പകര്‍ച്ചവ്യാധി വ്യഥ അനുഭവിക്കുന്നതായി ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ . കോവിഡ് കേസുകളുടെ പുനരുജ്ജീവനത്തെ മെരുക്കാന്‍ കര്‍ശനമായ നടപടി ആവശ്യമാണെന്നും പ്രധാനമായും വാക്സിനേഷന്‍ എടുക്കാത്തവരുടെ നിസഹകരം മൂലം രാജ്യം പകര്‍ച്ചവ്യാധിയുടെ വക്കിലാണെന്നും കെയര്‍ടേക്കര്‍ മന്ത്രി കു‌ടിയായ സ്പാന്‍ പറഞ്ഞു.

ജർമനിയിലെ ചില പ്രദേശങ്ങളില്‍ അത്യാഹിത വിഭാഗത്തിൽ കിടക്കകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഏകദേശം 83 ദശലക്ഷം ആളുകളുള്ള യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ജര്‍മനി. അടുത്ത ആഴ്ചകളില്‍ കോവിഡ് നാലാം തരംഗം പിടിമുറുക്കാൻ സാധ്യതയുണ്ടെന്നും സ്പാന്‍ പറഞ്ഞു. കഴിഞ്ഞ ഏഴു ദിവസത്തെ രോഗികളുടെ നിരക്ക് മേയ് മുതല്‍ കാണാത്ത ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായും മന്ത്രി കൂട്ടിചേർത്തു.

രാജ്യത്തെ ജനസംഖ്യയുടെ 66 ശതമാനത്തിലധികം ആളുകള്‍ക്ക് പൂര്‍ണമായി വാക്സിനേഷന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ജാബുകളുടെ വര്‍ധനവ് മന്ദഗതിയിലാണെന്നും 18 മുതല്‍ 59 വയസുവരെ പ്രായമുള്ളവരില്‍ ഗണ്യമായ അനുപാതം വാക്സിനേഷന്‍ എടുക്കാത്തതിലും മന്ത്രി നിരാശ പ്രകടിപ്പിച്ചു.

കോവിഡ് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിലൂടെ റസ്റ്ററന്‍റുകളും ബാറുകളും പോലുള്ള സ്ഥാപനങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ ആവശ്യമാണ്. 3 ജി നിയമങ്ങള്‍ പൂര്‍ണമായും പാലിക്കണം. ബൂസ്റ്റർ ജാബ്സ് എല്ലാവര്‍ക്കും സാധ്യമാക്കണമെന്നും സ്പാന്‍ ശിപാര്‍ശ ചെയ്തു.

ശൈത്യകാലം എത്തിയതോടെ ജര്‍മന്‍ സംസ്ഥാനങ്ങള്‍ കോവിഡ് നിയമങ്ങള്‍ കര്‍ശനമാക്കി. പല പ്രദേശങ്ങളിലും അണുബാധ നിരക്ക് കുതിച്ചുയരുന്നത് തുടരുന്നതിനാല്‍ ജര്‍മന്‍ സംസ്ഥാനങ്ങള്‍ വരാനിരിക്കുന്ന ഉത്സവ സീസണിലേക്ക് ആശങ്കയോടെയാണ് നോക്കുന്നത്.

ബാഡന്‍ വുര്‍ട്ടംബര്‍ഗ്, ബവേറിയ, ബെര്‍ലിന്‍, ബ്രെമെന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയമങ്ങള്‍ കടുപ്പിച്ചു കഴിഞ്ഞു. ചിലയിടങ്ങളില്‍ 2 ജി നിയമങ്ങളാണുള്ളത്. അത് 3 ജിയിലേയ്ക്ക് മാറ്റാനും ഇടയുണ്ട്.

കൊറോണ ഉച്ചകോടിയും ബൂസ്റ്റർ വാക്സിനേഷനും സംബന്ധിച്ച തര്‍ക്കം തുടരുകയാണ്. കഴിഞ്ഞ ശരത്കാല ലോക്ക്ഡൗണിനേക്കാള്‍ കൂടുതൽ കേസുകളാണ് റിപ്പോർട്ടു ചെയ്യുന്നത്. നിരവധി ആളുകള്‍ ഇതിനകം വാക്സിനേഷന്‍ എടുത്തിട്ടുണ്ട്. ചില ഫെഡറല്‍ സംസ്ഥാനങ്ങളില്‍, സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധം പിടിക്കുന്നില്ല. അതേസമയം ബവേറിയ പോലുള്ള സംസ്ഥാനങ്ങൾ വീണ്ടും അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ചില മുഖ്യമന്ത്രിമാർ ദ്രുത ഫെഡറല്‍ സംസ്ഥാന ഉച്ചകോടിക്ക് ആഹ്വാനം ചെയ്തു. മറ്റുള്ളവര്‍ അത് നിരസിക്കുന്നു. ഈ സാഹചര്യത്തിലാണ് ഫെഡറല്‍ ആരോഗ്യ മന്ത്രി ജെന്‍സ് സ്പാനും റോബര്‍ട്ട് കോച്ച് ഇന്‍സ്ററിറ്റ്യൂട്ട് മേധാവി ലോതര്‍ വീലറും തമ്മിലുള്ള തര്‍ക്കം തുടരുന്നത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനി‌ടെ 194 ആളുകളാണ് കോവിഡ് മൂലം മരിച്ചത്.

ജോസ് കുമ്പിളുവേലില്‍

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​