• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ടില്‍ സമാജം മലയാളം സ്കൂളില്‍ വിദ്യാരംഭം കുറിച്ചു
Share
ഫ്രാങ്ക്ഫര്‍ട്ട് : ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്ന മലയാളം സ്കൂളിലെ പുതിയ ബാച്ചിന്റ വിദ്യാരംഭ ചടങ്ങുകള്‍ ഒക്ടോബര്‍ 31 നു ഓണ്‍ലൈനായി നടത്തി.

കേരളത്തിന്റെ പരമ്പര്യ രീതിയില്‍, കത്തിച്ച വിളക്കിനു മുന്‍പില്‍ മാതാപിതാക്കള്‍ കുട്ടികളെക്കൊണ്ട് അരിയില്‍ ഹരിശ്രീ എഴുതിച്ചാണ് മലയാളത്തിന്റെ ആദ്യാക്ഷരങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ഏകദേശം 40 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുതിയ തലമുറയെ ഭാഷയെയും നാടിനേയും പരിചയപ്പെടുത്തി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം തുടങ്ങിയ മലയാളം സ്കൂള്‍ പൂര്‍വാധികം ഭംഗിയായി നടക്കുന്നതില്‍ സമാജം ഭാരവാഹികളും സ്കുള്‍ രക്ഷകര്‍ത്തൃ സമിതിയും സംതൃപ്തി രേഖപ്പെടുത്തി.

അധ്യാപിക അബില മാങ്കുളത്തിന്റെ നേതൃത്വത്തില്‍ മൂന്ന് ബാച്ചകളിലായി 27 കുട്ടികളാണ് സ്കൂളിലുള്ളത്. കൊറോണ കാലത്ത് ഒരു ദിവസം പോലും മുടക്കമില്ലാതെ ഓണ്‍ലൈനായി ക്ളാസുകള്‍ നടത്തിക്കൊണ്ട് പോകുവാന്‍ സാധിക്കുന്നത് പ്രശംസാര്‍ഹമാണ്.

കൊറോണ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിന് അനുസൃതമായി പഴയ രീതിയിലാക്കി കുട്ടികള്‍ ക്ളാസിലിരുന്നുള്ള മുഖാമുഖം പഠനം മാറ്റുമെന്നും സമാജം പ്രതിനിധികള്‍ അറിയിച്ചു.

പരിപാടിയില്‍ കേരള സമാജം പ്രസിഡന്റ് കോശി മാത്യു, സെക്രട്ടറി ബോബി ജോസഫ് വാടപ്പറമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മലയാളം സ്കൂള്‍ രക്ഷകര്‍ത്തൃ സമിതി പ്രധിനിധി റോജി വര്‍ഗീസ് സ്വാഗതവും, ട്രഷറര്‍ ഡിപിന്‍ പോള്‍ നന്ദിയും പറഞ്ഞു.

ജോസ് കുമ്പിളുവേലില്‍

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​