• Logo

Allied Publications

Europe
ജര്‍മനിയില്‍ അഭയാര്‍ഥിയായ യുവാവ് പള്ളി തകര്‍ക്കാന്‍ ശ്രമം
Share
ബര്‍ലിന്‍: അന്നവും കിടപ്പാടവും തേടിയെത്തിയ അഫ്ഗാന്‍ അഭയാര്‍ഥി മധ്യജർമനിയിലെ തുരിംഗന്‍ സംസ്ഥാനത്തിലെ സെന്‍റ് മേരീസ് ഇവാഞ്ചലിക്കൽ പള്ളി ആക്രമിച്ച് കേടുപാടുകള്‍ വരുത്തി.

ഇരുപത്തഞ്ചുകാരനായ അക്രമി പള്ളിയിലെ തിരുസ്വരൂപങ്ങളും മറ്റു ഉപകരണങ്ങളും നശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ബഞ്ചുകളും ജനാലകളും തകര്‍ത്തു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ വിശ്വാസികളും വികാരിയും കൂടി അക്രമിയെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു.അഫ്ഗാന്‍ അഭയാര്‍ത്ഥികളെ കൂടുതല്‍ പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് തുറിംഗന്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് സംഭവം.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ നന്നായി ഇന്‍റഗ്രേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുന്നത് തെറ്റാണെന്ന് ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്റര്‍ മത്തിയാസ് ജെന്‍ഡ്രിക്ക്, സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.

ഇവിടെ എത്തുന്നവരില്‍ ഭൂരിഭാഗവും ഇവിടുത്തെ സംസ്കാരത്തെ നിരാകരിക്കുന്നു, സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടിക്കാരന്‍ പറഞ്ഞു. പരിധിയില്ലാത്ത ആളുകളെ ഇവിടേക്ക് കൊണ്ടുവന്നാല്‍ ജര്‍മനി അഫ്ഗാനിസ്ഥാന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കില്ല.കൂടാതെ, ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത ആളുകളെ അവരുടെ മാതൃരാജ്യത്തേക്ക് നാടുകടത്താന്‍ നിലവില്‍ ഒരു മാര്‍ഗവുമില്ല, കാരണം അഫ്ഗാനിസ്ഥാനിലേക്ക് ഇനി ഫ്ലൈറ്റ് കണക്ഷനുകളൊന്നുമില്ല,.

താലിബാന്‍ അധികാരത്തിലെത്തിയ ശേഷം ജര്‍മനി നാടുകടത്തുന്നതിനു നിരോധനം ഏര്‍പ്പെടുത്തി. 2015 മുതല്‍ ജര്‍മനിയില്‍ താമസിക്കുന്ന യുവ അഫ്ഗാന്‍ പാസ്റററെ അഭിമുഖീകരിച്ചപ്പോള്‍, ക്രിസ്ത്യന്‍ വിശ്വാസം തെറ്റാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് അയാള്‍ പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രനാണെന്നത് അടിസ്ഥാനപരമായി തെറ്റാണ്, അതിനാലാണ് ദൈവത്തിന്‍റെ ഭവനം നശിപ്പിക്കാന്‍" അയാള്‍ നിര്‍ബന്ധിതമായത് എന്നും പറഞ്ഞു.

ജോസ് കുന്പിളുവേലിൽ

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​