• Logo

Allied Publications

Europe
"ഒ​രു സൂ​ര്യ​ൻ, ഒ​രു ലോ​കം, ഒ​രു ഗ്രി​ഡ്' ആഹ്വാനവുമായി കോ​പ് 26 ഉ​ച്ച​കോ​ടിയിൽ മോദി
Share
ഗ്ലാസ്ഗോ:ഗ്ലാ​സ്ഗോ​യി​ലെ കോ​പ്പ് 26 ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി ആ​ഗോ​ള സോ​ളാ​ർ പ​വ​ർ ഗ്രി​ഡി​നാ​യി അ​ഭ്യ​ർ​ഥിച്ചു. സൗ​രോ​ർ​ജം പൂ​ർ​ണ​മാ​യും ശു​ദ്ധ​വും സു​സ്ഥി​ര​വു​മാ​ണ്. ഈ ​ഉൗ​ർ​ജ്ജം പ​ക​ൽ​സ​മ​യ​ത്ത് മാ​ത്ര​മേ ല​ഭ്യ​മാ​കൂ, കാ​ലാ​വ​സ്ഥ​യെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു എ​ന്ന​താ​ണ് വെ​ല്ലു​വി​ളി.

ഒ​രു സൂ​ര്യ​ൻ, ഒ​രു ലോ​കം, ഒ​രു ഗ്രി​ഡ് ഈ ​പ്ര​ശ്ന​ത്തി​ന് ഒ​രു പ​രി​ഹാ​ര​മാ​ണ്, മോ​ദി ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. സോ​ളാ​ർ എ​ന​ർ​ജി പൂ​ർ​ണ​മാ​യും ശു​ദ്ധ​വും സു​സ്ഥി​ര​വു​മാ​ണെ​ന്നും പ​ക​ൽ​സ​മ​യ​ത്ത് അ​തി​ന്‍റെ ല​ഭ്യ​ത​യെ​യും കാ​ലാ​വ​സ്ഥ​യെ ആ​ശ്ര​യി​ക്കു​ന്ന​തി​നെ​യും ചെ​റു​ക്കു​ന്ന​തി​ന് ’ഒ​രു സൂ​ര്യ​ൻ, ഒ​രു ലോ​കം, ഒ​രു ഗ്രി​ഡ്’ എ​ന്ന പ​രി​ഹാ​രം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യും ഗ്ലാ​സ്ഗോ​യി​ൽ ന​ട​ന്ന സെ​ഷ​നി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്ച പ​റ​ഞ്ഞു. ഏ​തു പ്ര​ദേ​ശ​ത്തെ​യും സൗ​രോ​ർ​ജം അ​ള​ക്കാ​ൻ ക​ഴി​യു​ന്ന കാ​ൽ​ക്കു​ലേ​റ്റ​ർ ഇ​ന്ത്യ​യു​ടെ സം​ഭാ​വ​ന​യാ​യി ഉ​ട​ൻ ഐ​എ​സ്ആ​ർ​ഒ ലോ​ക​ത്തി​നു ല​ഭ്യ​മാ​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

കോ​പ്26 ഉ​ച്ച​കോ​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. രാ​ജ്യ​പ​ര​വും ആ​ഗോ​ള​പ​ര​വു​മാ​യ വെ​ല്ലു​വി​ളി​ക​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. 26ാാമ​ത് കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച​തി​ന് ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്കി​ടെ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യെ മോ​ദി അ​ഭി​ന​ന്ദി​ച്ചു.

ഉ​ച്ച​കോ​ടി​ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ഫ്താ​ലി ബെ​ന്ന​റ്റും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ മോ​ദി​യെ പു​ക​ഴ്ത്തി ബ​ന്ന​റ്റ്. ഇ​സ്രാ​യേ​ലി​ൽ ഏ​റ്റ​വും ജ​ന​പ്രീ​തി​യു​ള്ള നേ​താ​ക്ക·ാ​രി​ൽ ഒ​രാ​ളാ​ണ് ന​രേ​ന്ദ്ര മോ​ദി​യെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ഫ്താ​ലി ബെ​ന്ന​റ്റ് പ​റ​ഞ്ഞ​ത് മോ​ദി​യെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ചു.​ന​രേ​ന്ദ്ര​മോ​ദി​യെ ത​ൻ​റെ പാ​ർ​ട്ടി​യി​ൽ ചേ​രാ​ൻ ബെ​ന്ന​റ്റ് സ്വാ​ഗ​തം ചെ​യ്ത​തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി.

മൈ​ക്രോ​സോ​ഫ്റ്റ് സ​ഹ​സ്ഥാ​പ​ക​നും ശ​ത​കോ​ടീ​ശ്വ​ര​നാ​യ മ​നു​ഷ്യ​സ്നേ​ഹി​യു​മാ​യ ബി​ൽ ഗേ​റ്റ്സി​നെ​യും മോ​ദി ക​ണ്ടു സം​സാ​രി​ച്ചു. കൂ​ടു​ത​ൽ സു​സ്ഥി​ര വി​ക​സ​ന​ത്തി​നു​ള്ള വ​ഴി​ക​ളും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ല​ഘൂ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

അ​തേ​സ​മ​യം ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന നേ​താ​ക്ക​ൾ ദ​ശാ​ബ്ദ​ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ വ​ന​ന​ശീ​ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മ​ന്ദ​ഗ​തി​യി​ലാ​ക്കാ​ൻ ശ​ക്ത​മാ​യ ഹ​രി​ത​ഗൃ​ഹ വാ​ത​ക മീ​ഥേ​ൻ ഉ​ദ്വ​മ​നം കു​റ​യ്ക്കു​മെ​ന്നും പ്ര​തി​ജ്ഞ​യെ​ടു​ത്തു.2030​ഓ​ടെ വ​ന​ന​ശീ​ക​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ശ്ര​മ​ത്തി​ന് അ​മേ​രി​ക്ക സം​ഭാ​വ​ന ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ അ​റി​യി​ച്ചു.

മ​സ്കു​ല​ർ ഡി​സ്ട്രോ​ഫി രോ​ഗം മൂ​ലം വീ​ൽ​ചെ​യ​റി​ൽ എ​ത്തി​യ ഇ​സ്ര​യേ​ൽ ഉൗ​ർ​ജ മ​ന്ത്രി ക​രീ​ൻ എ​ൽ​ഹ​റാ​റി​ന് ഗ്ളാ​സ്ഗോ​യി​ലെ കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​തി​നെ​തി​രെ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​ഷേ​ധി​ച്ചു. ക​രീ​ന് പ്ര​വേ​ശ​ന​മി​ല്ലെ​ങ്കി​ൽ താ​നും വി​ട്ടു നി​ൽ​ക്കു​മെ​ന്ന് ന​ഫ്താ​ലി ബെ​ന​റ്റ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ സം​ഘാ​ട​ക​ർ വീ​ൽ​ചെ​യ​ർ ക​യ​റ്റാ​ൻ വേ​ദി​യി​ലേ​യ്ക്ക് റാം​പ് ത​യ്യാ​റാ​ക്കി ന​ൽ​കി സം​ഭ​വ​ത്തി​ൽ നി​ന്ന് സം​ഘാ​ട​ക​ർ ത​ടി​യൂ​രി. മ​ന്ത്രി​ക്കു​ണ്ടാ​യ മോ​ശം അ​നു​ഭ​വ​ത്തി​ന് ബ്രി​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ സ​മ്മേ​ള​ന​ത്തി​നി​ടെ നേ​രി​ട്ടു ക​ണ്ടും, ഇ​സ്ര​യേ​ലി​ലെ ബ്രി​ട്ടി​ഷ് അം​ബാ​സ​ഡ​റും ക്ഷ​മാ​പ​ണം ന​ട​ത്തി.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ജര്‍മനിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ റിക്കാർഡ് വർധനവ്.
ബെര്‍ലിന്‍: ജർമനിയിൽ കൊറോണ സ്ഥിരികരിച്ചിട്ട് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ജര്‍മനിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടുലക്ഷത്തിലധികം കോവിഡ് അണുബാ
പാക്സ്‌ലോവിഡ് ഗുളിക‌യ്ക്ക് ഇയു അംഗീകാരം.
ബ്രസല്‍സ്: കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാൻ ഫൈസറിന്‍റെ പാക്സ്‌ലോവിഡ് ഗുളികയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) അംഗീകാരം നല്‍കി
എഐസി ദേശീയ സമ്മേളനം ഫെബ്രുവരി 5,6 തീയതികളിൽ ഹീത്രൂവിൽ.
ലണ്ടൻ: സിപിഎം ഇരുപത്തിമൂന്നാം പാർട്ടികോൺഗ്രസിനു മുന്നോടിയായി പാർട്ടിയുടെ അന്താരാഷ്ട്ര വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് (AIC) 19ാം ദേശീയ
കോവിഡ് നിയന്ത്രണങ്ങള്‍ ഇയു നീക്കം ചെയ്യുന്നു.
ബ്രസല്‍സ്:യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി ഒന്നു മുതല്‍ നീക്കം ചെയ്യും.
റഷ്യയുടെ അടിക്ക് തിരിച്ചടിയെന്ന് ഇയു.
ബര്‍ലിന്‍: യുക്രെയ്നുമേല്‍ റഷ്യ നടത്തുന്ന സൈനിക നടപടികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു രാജ്യാന്തര തലത്തില്‍ സമ്മര്‍ദം ശക്തമാവുകയാണ്.