• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ അ​വാ​ർ​ഡ്ദാ​ന സ​മ്മേ​ള​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും നടത്തി
Share
ബെ​ർ​മിം​ഗ്ഹാം: സു​വി​ശേ​ഷ​മാ​കു​വാ​നും സു​വി​ശേ​ഷ​മേ​കു​വാ​നും വി​ളി​ക്ക​പെ​ട്ട​വ​നാ​ണ് ഓ​രോ ക്രൈ​സ്ത​വ​നും. ബൈ​ബി​ൾ അ​ധി​ഷ്ഠി​ത​മാ​യ ഒ​രു ജീ​വി​ത​ശൈ​ലി രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കു​ന്ന​തി​ലും അ​തി​ലൂ​ടെ വ്യ​ക്തി​ക​ളെ സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും അ​ഭി​മാ​നി​ക്കാ​വു​ന്ന ത​ര​ത്തി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ലും ന​മ്മു​ക്ക് നി​ർ​ണാ​യ​ക​മാ​യ പ​ങ്കു വ​ഹി​ക്കാ​നു​ണ്ട്. അ​ത്ത​ര​ത്തി​ൽ ദൈ​വ​ജ​ന​ത്തെ രൂ​പ​പെ​ടു​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ രൂ​പ​ത​യി​ലെ ബൈ​ബി​ൾ അ​പ്പോ​സ്റ്റോ​ല​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് കൊ​ണ്ടി​രു​ന്ന​ത് .

കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ നാം ​വീ​ടു​ക​ളി​ലേ​ക്ക് ഒ​തു​ങ്ങി​യ​പ്പോ​ൾ കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​ൻ ബൈ​ബി​ൾ ക​ലോ​ത്സ​വം ന​ട​ത്തു​ക​യു​ണ്ടാ​യി. കു​ട്ടി​ക​ൾ കൂ​ടു​ത​ലാ​യി ബൈ​ബി​ൾ പ​ഠി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സു​വാ​റ ബൈ​ബി​ൾ ക്വി​സ് എ​ന്ന പേ​രി​ൽ ഓ​ണ്‍​ലൈ​ൻ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി. മ​ത്സ​ര​ങ്ങ​ളി​ലെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് വ​ള​രെ​യേ​റെ ജ​ന​ശ്ര​ദ്ധ നേ​ടി​യ മ​ത്സ​ര​ങ്ങ​ളാ​യി​രു​ന്നു ഇ​വ​യൊ​ക്ക. മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

ഇ​ന്ന​ലെ ബെ​ർ​മി​ങ്ങ്ഹാം ഒൗ​ർ ലേ​ഡി ഓ​ഫ് ദി ​റോ​സ​റി & സെ​ന്‍റ് തെ​രേ​സ ക​ത്തോ​ലി​ക് ച​ർ​ച്ചി​ൽ വ​ച്ച് വി​ശ്വാ​സ​സ​മൂ​ഹ​ത്തെ സാ​ക്ഷി​യാ​ക്കി മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ൽ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും ബൈ​ബി​ൾ അ​പ്പ​സ്റ്റോ​ല​റ്റ് ഡ​യ​റ​ക്ട​ർ ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ അ​ച്ച​ൻ ആ​ശം​സ​ക​ൾ പ​റ​യു​ക​യും ചെ​യ്തു.

ബൈ​ബി​ൾ അ​പ്പ​സ്റ്റ​ലേ​റ്റ് രൂ​പ​ത കോ ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ന്‍റ​ണി മാ​ത്യു ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചെ​റു​വി​വ​ര​ണം ന​ൽ​കി. ജോ​ണ്‍ കു​രി​യ​ൻ ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും റോ​മി​ൽ​സ് മാ​ത്യു ഏ​വ​ർ​ക്കും ന​ന്ദി അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ത്ത​പ്പെ​ട്ട രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വം , സു​വാ​റ ഓ​ണ്‍​ലൈ​ൻ ബൈ​ബി​ൾ ക്വി​സ്, ന​സ്രാ​ണി ച​രി​ത്ര പ​ഠ​ന മ​ത്സ​രം എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കാ​ണ് ഇ​ന്ന​ലെ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.

ബൈ​ബി​ൾ അ​പ്പ​സ്റ്റ​ലേ​റ്റ് ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ’സു​വാ​റ ബൈ​ബി​ൾ ക്വി​സ്’ എ​ന്ന് പേ​ര് നി​ർ​ദേ​ശി​ച്ച റോ​സ് ജി​മ്മി​ച്ച​നും ന​സ്രാ​ണി ച​രി​ത്ര പ​ഠ​ന മ​ത്സ​ര​ത്തി​ന്‍റെ ക​വ​ർ ഫോ​ട്ടോ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച ജോ​ബി​ൻ ജോ​ർ​ജി​നും കു​ടും​ബ​ത്തി​നും പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ൽ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി . ബൈ​ബി​ൾ ക​ലോ​ത്സ​വ മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ൾ നേ​ടി പ്രെ​സ്റ്റ​ൻ റീ​ജ​ണും ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി കെ​യിം​ബ്രി​ഡ്ജ് റീ​ജ​ണും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി.

പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ൽ ബൈ​ബി​ൾ അ​പ്പ​സ്റ്റോ​ല​റ്റി​ന്‍റെ പു​തി​യ ലോ​ഗോ അ​ഭി​വ​ന്ദ്യ പി​താ​വ് ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പ്ര​കാ​ശ​നം ചെ​യ്തു. ലോ​ക​ത്തി​നാ​യി ന​ൽ​ക​പ്പെ​ട്ട വ​ച​നം, ന​മ്മ​ൾ സ്ര​വി​ക്കു​ക​യും, ഇ​രു കൈ​ക​ളും നീ​ട്ടി ഉ​ള്ളി​ൽ സ്വീ​ക​രി​ച്ച് ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തീ​ക​മാ​ക്കി വ​ച​ന പ്ര​ഘോ​ഷി​ക്കു​ന്പോ​ൾ നാം ​ദൈ​വ​ത്തോ​ട് ഒ​ന്നാ​യി തീ​രും. സു​വി​ശേ​ഷം പ്ര​ഘോ​ഷി​ക്കു​വാ​നും അ​ത് ജീ​വി​ത​ത്തി​ൽ പ്ര​വ​ർ​ത്തി​ക​മാ​ക്കു​വാ​നു​മാ​ണ് നാം ​ഓ​രോ​രു​ത്ത​രും വി​ളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത് എ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ക​യാ​ണ് ഈ ​ലോ​ഗോ. ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത​ത് ക​മ്മി​ഷ​ൻ അം​ഗ​മാ​യ സു​ദീ​പ് ജോ​സ​ഫ് ആ​ണ്. ബൈ​ബി​ൾ അ​പ്പ​സ്റ്റോ​ല​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് രൂ​പ​ത​യി​ലെ ഓ​രോ റീ​ജ​ണി​ൽ​നി​ന്നും തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന പ​തി​നാ​റ് അം​ഗ​ങ്ങ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ക​മ്മീ​ഷ​ൻ മെ​ന്പേ​ഴ്സ് ആ​ണ്. ബൈ​ബി​ൾ അ​പ്പ​സ്റ്റോ​ലെ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഓ​രോ മി​ഷ​നി​ൽ നി​ന്നും ഓ​രോ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റേ​ഴ്സ് ക​മ്മി​ഷ​ൻ മെ​ന്പേ​ഴ്സി​നോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു.

ടോ​മി അ​ടാ​ട്ട് ചാ​ക്കോ

ജ​ർ​മ​നി​യി​ൽ നി​കു​തി​ദാ​യ​ക​ർ​ക്ക് അ​ടു​ത്ത​വ​ർ​ഷം നി​കു​തി​യി​ള​വ് ല​ഭി​ച്ചേ​ക്കും.
ബെ​ർ​ലി​ൻ: ഉ​യ​ർ​ന്ന പ​ണ​പ്പെ​രു​പ്പ​ത്തി​ന്‍റെ ഭാ​രം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി ജ​ർ​മ​ൻ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം അ​ടു​ത്ത വ​ർ​ഷം നി​കു​തി​ദാ​യ​ക​ർ​ക
ആന്‍റണി തോമസ് പാലയ്ക്കൽ ജർമനിയിൽ അന്തരിച്ചു.
മ്യൂണിക്ക്: ജർമൻ സംസ്ഥാനമായ ബയേണിലെ ലോവർ ബവേറിയൻ ജില്ലയായ ലാൻഡ്സ്ഹുട്ടിലെ വിൽസ്ബിബുർഗിൽ താമസിച്ചിരുന്ന ആന്‍റണി തോമസ് പാലയ്ക്കൽ (29) അന്തരിച്ചു.
കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കും: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ.
ബെ​ർ​ലി​ൻ: കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കും ഇ​ട​ത്ത​ര​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ ജ​ർ​മ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​ന
ജ​ർ​മ​നി​യി​ലേ​ക്കു വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളും സ​ന്ദ​ർ​ശ​ന വി​സ​ക്കാ​രു​ടെ​യും പ്ര​ത്യേ​ക ശ്ര​ദ്ധ​യ്ക്ക്.
ബെ​ർ​ലി​ൻ: ഇ​ന്ത്യ​യി​ലെ ജ​ർ​മ​ൻ എം​ബ​സി​യെ ജ​ർ​മ്മ​ൻ മി​ഷ​ൻ എ​ന്നാ​ണു വി​ളി​ക്കു​ക.