• Logo

Allied Publications

Europe
കേ​ര​ള​പ്പി​റ​വി​ക്ക് പ്ര​വാ​സി മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​യു​ടെ ഗാ​ന​സ​മ​ർ​പ്പ​ണം ലോ​ല​ശ​താ​വ​രി റി​ലീ​സ് ചെ​യ്തു
Share
ല​ണ്ട​ൻ: കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ യു​കെ​യി​ൽ നി​ന്നും ലോ​ല​ശ​താ​വ​രി എ​ന്ന ല​ളി​ത​ഗാ​ന​വു​മാ​യി മ​ല​യാ​ള​നാ​ടി​ന് ആ​ദ​ര​വ​ർ​പ്പി​ച്ചു​കൊ​ണ്ട് യു​കെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ഗാ​യി​ക ടെ​സാ ജോ​ണ്‍. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഗാ​ന​ര​ച​യി​താ​വ് ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ ര​ചി​ച്ച് അ​നേ​കം ഹി​റ്റ് ഗാ​ന​ങ്ങ​ളു​ടെ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ബേ​ണി​യും മ​ക​ൻ ടാ​ൻ​സ​നും സം​ഗീ​തം ന​ൽ​കി​യ ഈ ​മ​നോ​ഹ​ര ല​ളി​ത​ഗാ​നം മ​ല​യാ​ള​ക്ക​ര​യു​ടെ പി​റ​വി​ദി​ന​ത്തി​ലു​ള്ള ഒ​രു ഗാ​നാ​ർ​ച്ച​ന​യാ​ണ്.

ഒ​ക്ടോ​ബ​ർ 31 വൈ​കി​ട്ട് സൂം ​മീ​റ്റിം​ഗി​ൽ ന​ട​ന്ന ലോ​ഞ്ചിം​ഗി​ൽ മ​ധു ബാ​ല​കൃ​ഷ്ണ​ൻ ഈ ​മ​നോ​ഹ​ര​ഗാ​നം മ​ല​യാ​ള​ക്ക​ര​ക്കു സ​മ​ർ​പ്പി​ക്കു​ക​യു​ണ്ടാ​യി. ഗാ​ന​ര​ച​യി​താ​വ് ഹ​രി​നാ​രാ​യ​ണ​നും സം​ഗീ​ത​സം​വി​ധാ​യ​ക​ർ ബേ​ണി​യും ടാ​ൻ​സ​ണും മ​റ്റു അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

2017 ൽ ​ജി​നോ കു​ന്നും​പു​റ​ത്തി​ന്‍റെ ആ​ൽ​ബ​ത്തി​ലൂ​ടെ സം​ഗീ​ത​ലോ​ക​ത്തേ​ക്ക് എ​ത്തി ഇ​തി​ന​കം ഇ​രു​പ​ത്തി​യ​ഞ്ചി​ല​ധി​കം മ​ല​യാ​ള ആ​ൽ​ബ​ങ്ങ​ളി​ൽ പാ​ടി​യി​ട്ടു​ള്ള ടെ​സ​യു​ടെ ആ​ദ്യ​ത്തെ ല​ളി​ത​ഗാ​ന​മാ​ണ് ലോ​ല​ശ​താ​വ​രി. യു​കെ യി​ലെ പ്രോ​ഗ്രാ​മു​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ ടെ​സ നി​ര​വ​ധി ക്രി​സ്ത്യ​ൻ ആ​ൽ​ബ​ങ്ങ​ളും നാ​ടോ​ടി, ഓ​ണ​പ്പാ​ട്ടു​ക​ളും, പ്ര​ണ​യ​ഗാ​ന​വും ഒ​ക്കെ ഇ​തി​നോ​ട​കം ചെ​യ്തു ക​ഴി​ഞ്ഞു. സ​ച്ചി​ദാ​ന​ന്ദ​ൻ വ​ല​പ്പാ​ടി​ന്‍റെ​യും അ​ശ്വ​തി വി​ജ​യ​ന്‍റെ​യും കീ​ഴി​ൽ സം​ഗീ​തം അ​ഭ്യ​സി​ക്കു​ന്ന ടെ​സ പാ​ശ്ചാ​ത്യ സം​ഗീ​ത​വും സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളും പ​ഠി​ക്കു​ന്നു​ണ്ട്. കെ.​എ​സ്. ചി​ത്ര, ശ​ര​ത്ത്, ജി ​വേ​ണു​ഗോ​പാ​ൽ, എം.​ജി. ശ്രീ​കു​മാ​ർ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ സം​ഗീ​ത​ജ്ഞ​രു​ടെ സ്റ്റേ​ജി​ൽ പാ​ടി​യ ടെ​സ ഈ ​ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ട്യൂ​ട്ടേ​ഴ്സ് വാ​ലി ന​ട​ത്തി​യ ലൈ​വ് പ്രോ​ഗ്രാ​മു​ക​ളി​ലൂ​ടെ ഒൗ​സേ​പ്പ​ച്ച​ൻ, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ഗോ​പി സു​ന്ദ​ർ, വി​ദ്യാ​സാ​ഗ​ർ തു​ട​ങ്ങി​യ സം​ഗീ​ത​സം​വി​ധാ​യ​ക​രോ​ടൊ​പ്പം പ​ങ്കെ​ടു​ക്കു​ക​യു​ണ്ടാ​യി.

ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ പാ​ടി ന​ട​ക്കു​ന്ന നി​ര​വ​ധി ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച ഗാ​ന​ര​ച​യി​താ​വാ​ണ് ബി ​കെ ഹ​രി​നാ​രാ​യ​ണ​ൻ. ഒ​പ്പം, ജോ​സ​ഫ്, തീ​വ​ണ്ടി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലെ ഗാ​ന​ങ്ങ​ൾ ഇ​പ്പോ​ഴും ന​മ്മു​ടെ ചു​ണ്ടു​ക​ളി​ൽ ത​ത്തി​ക​ളി​ക്കു​ന്ന​ത് ആ ​വ​രി​ക​ളു​ടെ ഭം​ഗി മൂ​ല​മാ​ണ്.

മ​ല​യാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​കി​ച്ച് സം​ഗീ​ത​പ്രേ​മി​ക​ൾ​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ഒ​രു പേ​രാ​ണ് ബേ​ണി​ഇ​ഗ്നേ​ഷ്യ​സ് എ​ന്ന​ത്. 1994 ൽ ​ന്ധ​തേ·ാ​വി​ൻ​കൊ​ന്പ​ത്തി​ലൂ​ടെ​ന്ധ മ​ല​യാ​ളി​ക​ൾ നെ​ഞ്ചേ​റ്റി​യ ആ ​ബേ​ണി​യും മ​ക​ൻ ടാ​ൻ​സ​ണും സം​ഗീ​തം ന​ൽ​കി​യ ലോ​ല​ശ​താ​വ​രി​യു​ടെ സം​ഗീ​ത​വും കേ​ൾ​ക്കാ​ൻ ഇ​ന്പ​മു​ള്ള​തും കാ​തു​ക​ൾ​ക്ക് കു​ളി​ർ​മ​ഴ പെ​യ്യി​ക്കു​ന്ന​തു​മാ​ണ്.




ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.