• Logo

Allied Publications

Europe
സ്പെ​യി​നി​ലെ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ മാ​ന​വിന് മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം
Share
മാ​ഡ്രി​ഡ്: ഫെ​സ്റ്റി​വ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സി​നി ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഡി ​മാ​ഡ്രി​ഡ് ഫി​സി​മാ​ഡ് സ്പെ​യി​നി​ലെ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ഇ​ന്ത്യ​ൻ ന​ട​ൻ മാ​ന​വ് മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം നേ​ടി. ഗേ​റ്റു​വേ ഫി​ല്മി​സ്ന്‍റെ ബാ​ന​റി​ൽ സി.​കെ നാ​യ​ർ നി​ർ​മി​ച്ച് പ്ര​ദീ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്ത "ഇ​രു​ന്പു ’ എ​ന്ന ചി​ത്ര​ത്തി​ലെ മാ​ന​വി​ന്‍റെ പ്ര​ക​ട​ന​ത്തി​ന് വീ​ണ്ടും അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം.

നി​തി​ൻ നാ​രാ​യ​ണ​ൻ ര​ചി​ച്ച പ്ര​സ്തു​ത ചി​ത്ര​ത്തി​ന്‍റെ ക്യാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ആ​ന​ന്ദ് കൃ​ഷ്ണ​യാ​ണ്. സ്പെ​യി​നി​ലെ ഫി​സി​മാ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ള ന​ട​ന് അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​ത്.. ഇ​രു​ന്പു എ​ന്ന സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​നാ​ണ് മാ​ന​വ് അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

ത​ന്‍റെ ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കു​റ്റ​വാ​ളി​ക​ളെ നീ​തി​പീ​ഡം ശി​ക്ഷി​ക്കാ​ൻ മ​ടി​ച്ചു നി​ന്ന​പ്പോ​ൾ ഒ​ര​ച്ഛ​ന്‍റെ നീ​റു​ന്ന മ​ന​സു​മാ​യി വി​ധി സ്വ​യം ന​ട​പ്പി​ലാ​ക്കു​ന്ന ആ​ന്‍റ​ണി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മാ​ന​വ് ഇ​രു​ന്പി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ആ​ന്‍റ​ണി​യു​ടെ വൈ​കാ​രി​ക അ​വ​സ്ഥ​യെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു സി​നി​മ. മി​ക​ച്ച നി​രൂ​പ​ക പ്ര​ശം​സ​യാ​ണ് ഇ​രു​ന്പു ഇ​തി​നോ​ട​കം നേ​ടി​യി​രി​ക്കു​ന്ന​ത്. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച 40 ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ ചി​ത്രം ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ