• Logo

Allied Publications

Delhi
പു​ണ്യം പ​ക​ർ​ന്ന് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല
Share
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത​ഹൃ​ദ​യ​ങ്ങ​ളി​ൽ പു​ണ്യം പ​ക​ർ​ന്ന് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല സ​മാ​പി​ച്ചു. മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ലെ ​ശ്രീ ഇ​ഷ്ട​സി​ദ്ധി വി​നാ​യ​ക മ​ന്ദി​റി​ൽ അ​ര​ങ്ങേ​റി​യ 19ാമ​ത് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല​യി​ൽ നൂ​റു​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ൾ ച​ക്കു​ള​ത്ത​മ്മ​ക്കു സ​മ​ർ​പ്പി​ച്ച പൊ​ങ്കാ​ല​യി​ൽ അ​ന്നം നി​വേ​ദി​ച്ചു.

ശ്രീ​ഇ​ഷ്ട​സി​ദ്ധി വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി ശ്രീ ​ഗ​ണേ​ശ​ൻ പോ​റ്റി പൊ​ങ്കാ​ല​ക്ക് കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് കെ. ​ര​ഘു​നാ​ഥ്, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ സി. ​കേ​ശ​വ​ൻ കു​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി ഡി. ​ജ​യ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ര​സ്വ​തി നാ​യ​ർ, ട്ര​ഷ​റാ​ർ ടി.​ജി. മോ​ഹ​ൻ​കു​മാ​ർ, ഇ​ന്േ‍​റ​ണ​ൽ ഓ​ഡി​റ്റ​ർ എ​സ്. മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ദീ​പ് സ​ദാ​ന​ന്ദ​ൻ ആ​യി​രു​ന്നു അ​വ​താ​ര​ക​ൻ.

ഈ ​വ​ർ​ഷം മു​ത​ൽ ന​ൽ​കി​യ അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ​ക്ക് അ​ർ​ഹ​രാ​യ രോ​ഹി​ത് എ​സ് കു​മാ​ർ (കോ​മേ​ഴ്സ്), ശ്രേ​യാ നാ​യ​ർ, ഡേ​ശ്നാ ഡെ​നി​ഷ് (സ​യ​ൻ​സ്), അ​ന​ന്യാ നാ​യ​ർ (ഹ്യൂ​മാ​നി​റ്റീ​സ്) എ​ന്നി​വ​ർ​ക്ക് ഫ​ല​ക​വും ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന്് രാ​മ​ൻ തി​രു​മേ​നി​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി​ള​ക്കു പൂ​ജ​യും ന​ട​ന്നു.

ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി അ​ന്ന​ദാ​ന​വും ഒ​രു​ക്കി​യി​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പാ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ള​രെ കു​റ​ച്ചു ഭ​ക്ത​ർ​ക്കു മാ​ത്ര​മാ​ണ് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്ന​ത്.
ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കാ​യി https://youtu.be/YQ4xpdmvXIg എ​ന്ന യു​ട്യൂ​ബ് ലി​ങ്കി​ലൂ​ടെ പ​രി​പാ​ടി​ക​ൾ ഇ​നി​യും കാ​ണാ​വു​ന്ന​താ​ണ്.

പി.​എ​ൻ. ഷാ​ജി

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.