• Logo

Allied Publications

Europe
ഫ്രാ​ൻ​സി​സ് പാ​പ്പാ​യും ജോ ​ബൈ​ഡ​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Share
വ​ത്തി​ക്കാ​ൻ സി​റ്റി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും ആ​ഗോ​ള​ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ത​ല​വ​നും വ​ത്തി​ക്കാ​ന്‍റെ അ​ധി​കാ​രി​യു​മാ​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യും വ​ത്തി​ക്കാ​നി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​രു​വ​രും ത​മ്മി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന 90 മി​നി​റ്റ് നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യി​ൽ ത​ങ്ങ​ളു​ടെ സൗ​ഹൃ​ദ​ബ​ന്ധം പു​തു​ക്കി. മു​ൻ​പ് ജോ ​ബൈ​ഡ​ൻ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​മാ​യി ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​യ​തി​ന്‍റെ ഇ​ര​ട്ടി ദൈ​ർ​ഘ്യ​മാ​യി​രു​ന്നു ഇ​പ്പോ​ഴു​ണ്ടാ​യ​ത്. ലോ​ക​ത്തി​ലെ ദ​രി​ദ്ര​ർ​ക്കും പ​ട്ടി​ണി, സം​ഘ​ർ​ഷം, പീ​ഡ​നം എ​ന്നി​വ​യാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും വേ​ണ്ടി വാ​ദി​ച്ച​തി​ന് പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ പാ​പ്പാ​യോ​ട് ന​ന്ദി പ​റ​ഞ്ഞു.

കാ​ലാ​വ​സ്ഥാ പ്ര​തി​സ​ന്ധി​ക്കെ​തി​രെ പോ​രാ​ടു​ന്ന​തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തെ​യും വാ​ക്സി​നി​ലൂ​ടെ എ​ല്ലാ​വ​ർ​ക്കു​മാ​യി പാ​ൻ​ഡെ​മി​ക് അ​വ​സാ​നി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദ​ത്തെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. പ​ങ്കി​ട​ലും തു​ല്യ​മാ​യ ആ​ഗോ​ള സാ​ന്പ​ത്തി​ക വീ​ണ്ടെ​ടു​പ്പും, എ​ന്നും സ്വാ​ഗ​താ​ർ​ഹ​മാ​ണ​ന്നും വൈ​റ്റ് ഹൗ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നും വ​ത്തി​ക്കാ​നി​ലെ​ത്തി​യി​രു​ന്നു.

പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ഹ​നം പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യോ​ടെ വ​ത്തി​ക്കാ​നി​ലെ ഒ​രു ഇ​ന്‍റീ​രി​യ​ർ മു​റ്റ​ത്ത് നി​ർ​ത്തി, പ​രി​ശു​ദ്ധ​സിം​ഹാ​സ​ന​ത്തി​ന്‍റെ പ​താ​ക വ​ഹി​ച്ചി​രു​ന്ന ലി​മോ​യി​ൽ നി​ന്ന് ഇ​രു​വ​രും പു​റ​ത്തി​റ​ങ്ങി. പേ​പ്പ​ൽ ഹൗ​സ്ഹോ​ൾ​ഡി​ന്‍റെ ത​ല​വ​നാ​യ മോ​ണ്‍​സി​ഞ്ഞോ​ർ ലി​യോ​നാ​ർ​ഡോ സ​പി​യ​ൻ​സ​യും മ​റ്റു വ​ത്തി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും അ​വ​രെ അ​ഭി​വാ​ദ്യം ചെ​യ്തു സ്വീ​ക​രി​ച്ചു. പ്ര​സി​ഡ​ന്‍റും അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​രും അ​ടു​ത്ത​താ​യി വ​ത്തി​ക്കാ​ൻ സ്റേ​റ​റ്റ് സെ​ക്ര​ട്ട​റി ക​ർ​ദ്ദി​നാ​ൾ പി​യ​ട്രോ പ​രോ​ളി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

വ​ത്തി​ക്കാ​നി​ൽ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന 14ാമ​ത്തെ യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ബൈ​ഡ​ൻ. 1919ൽ ​പ്ര​സി​ഡ​ന്‍റ് വു​ഡ്രോ വി​ൽ​സ​ണാ​ണ് ആ​ദ്യ​മാ​യി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ബൈ​ഡ​ൻ മാ​ർ​പാ​പ്പ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് വ​ത്തി​ക്കാ​ൻ റ​ദ്ദാ​ക്കി​യി​രു​ന്നു.

ദാ​രി​ദ്യ്രം, കാ​ലാ​വ​സ്ഥാ പ്ര​തി​സ​ന്ധി​യെ ചെ​റു​ക്കു​ക, കോ​വി​ഡ് 19 പാ​ൻ​ഡെ​മി​ക് അ​വ​സാ​നി​പ്പി​ക്കു​ക, പ​ല വി​ഷ​യ​ങ്ങ​ളി​ൽ പ്ര​സി​ഡ​ന്‍റു​മാ​യും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​മാ​യും വ​ലി​യ ചി​ന്ത​ക​ളു​ണ്ട്.

ബൈ​ഡ​ൻ സെ​ന​റ്റി​ലും ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്ത് ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്കു​ശേ​ഷം ബൈ​ഡ​ൻ ക​ണ്ടു​മു​ട്ടി​യ മൂ​ന്നാ​മ​ത്തെ മാ​ർ​പാ​പ്പ​യാ​ണ് ഫ്രാ​ൻ​സി​സ് പാ​പ്പാ.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​