• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ പു​തി​യ പാ​ർ​ല​മെ​ന്‍റി​ന് തു​ട​ക്ക​മാ​യി
Share
ബെ​ർ​ലി​ൻ: ജ​ർ​മ​നി പു​തി​യ പാ​ർ​ല​മെ​ന്‍റ​റി യു​ഗ​ത്തി​ന് തു​ട​ക്ക​മി​ട്ടു ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലു​തും വൈ​വി​ധ്യ പൂ​ർ​ണ​വു​മാ​യ ജ​ർ​മ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ ആ​ദ്യ സ​മ്മേ​ള​ന​മെ​ന്ന നി​ല​യി​ൽ ബു​ണ്ടെ​സ്റ്റാ​ഗി​ന്‍റെ 20ാമ​ത് നി​യ​മ​നി​ർ​മാ​ണ കാ​ല​യ​ള​വി​ലെ ആ​ദ്യ സെ​ഷ​ൻ പ​ര​ന്പ​രാ​ഗ​ത ചി​ട്ട​യോ​ടെ ആ​രം​ഭി​ച്ചു.

അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ണ്ട സെ​ഷ​നാ​ണ് ചൊ​വ്വാ​ഴ്ച ബെ​ർ​ലി​നി​ലെ ച​രി​ത്ര​പ​ര​മാ​യ റൈ​ഷ്സ്റ്റാ​ഗ് കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ൽ ന​ട​ന്ന​ത്.

1990 മു​ത​ൽ പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യ മെ​ർ​ക്ക​ൽ ഇ​പ്പോ​ൾ പാ​ർ​ല​മെ​ന്‍റ് അം​ഗ​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​തു​വ​രെ ന​ട​ന്നു​വ​ന്ന​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി വ​ർ​ഷ​ങ്ങ​ളു​ടെ പ​ര​ന്പ​ര്യ​ത്തി​ൽ നി​ന്നു മാ​റി സ്ഥാ​ന​മൊ​ഴി​ഞ്ഞ ചാ​ൻ​സ​ല​ർ എ​ന്ന നി​ല​യി​ൽ ക​ണ്ണ​ട​ധാ​രി​യാ​യി കാ​ണി​ക​ളു​ടെ ഗാ​ല​റി​യി​ലാ​ണ് സ്ഥാ​നം പി​ടി​ച്ച​ത്. ജ​ർ​മ്മ​നി​യു​ടെ രാ​ഷ്ട്ര​ത്ത​ല​വ​ൻ, പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റെ​റ​യ്ൻ​മെ​യ​റും മു​ൻ വ​നി​താ സ്പീ​ക്ക​റാ​യ റീ​ത്ത സ്യൂ​സ്മു​ത്തും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. മെ​ർ​ക്ക​ൽ ഇ​പ്പോ​ഴും ഓ​ഫീ​സി​ൽ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും, സ​ർ​ക്കാ​ർ ബെ​ഞ്ചു​ക​ളു​ടെ മു​ൻ​വ​ശ​ത്തു​ള്ള മെ​ർ​ക്ക​ലി​ന്‍റെ സാ​ധാ​ര​ണ ഇ​രി​പ്പി​ടം ശൂ​ന്യ​മാ​യി​രു​ന്നു.

ബു​ണ്ടെ​സ്റ്റാ​ഗ് പ്ര​സി​ഡ​ന്‍റ് വോ​ൾ​ഫ്ഗാ​ങ് ഷൊ​യ്ബ​ളെ​യാ​ണ് (ഫെ​ഡ​റ​ൽ പ്ര​സി​ഡ​ന്‍റി​ന് ശേ​ഷം ഒൗ​ദ്യോ​ഗി​ക​മാ​യി രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഓ​ഫീ​സ്) ആ​ണ് സെ​ഷ​നെ ന​യി​ച്ച​ത്, ബു​ണ്ട​സ്റ്റാ​ഗി​ൽ അ​ര​നൂ​റ്റാ​ണ്ടോ​ളം അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച​യാ​ളാ​ണ് ഷൊ​യ്ബ​ളെ. ആ​കെ​യു​ള്ള പാ​ർ​ല​മെ​ന്‍റി​ൽ 279 പു​തി​യ മു​ഖ​ങ്ങ​ളാ​ണു​ള്ള​ത്. 23 വ​യ​സു​ള്ള എ​മി​ലി​യ ഫെ​സ്റ്റ​റാ​ണ് എ​ല്ലാ​വ​രി​ലും ഇ​ള​യ​ത്. പാ​ർ​ല​മെ​ന്‍റി​ലെ 47 അം​ഗ​ങ്ങ​ൾ 30 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രാ​ണ്.

ചൊ​വ്വാ​ഴ്ച​ത്തെ അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ണ്ട അ​ജ​ണ്ട​യി​ൽ പു​തി​യ ബു​ണ്ട​സ്റ്റാ​ഗ് പ്ര​സി​ഡ​ന്‍റി​നെ തി​ര​ഞ്ഞെ​ടു​ത്തു. തീ​വ്ര​വ​ല​തു​പ​ക്ഷ ആ​ൾ​ട്ട​ർ​നേ​റ്റീ​വ് ഫോ​ർ ജ​ർ​മ്മ​നി​യു​ടെ (അ​ള​ഉ) ഇ​ട​പെ​ട​ലോ​ടെ​യാ​ണ് സെ​ഷ​ൻ ആ​രം​ഭി​ച്ച​ത്, കീ​ഴ് വ​ഴ​ക്ക​മ​നു​സ​രി​ച്ച്, ബു​ണ്ടെ​സ്റ്റാ​ഗി​നെ ന​യി​ക്കേ​ണ്ട​ത് ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പാ​ർ​ല​മെ​ന്‍റ്അം​ഗ​മെ​ന്ന നി​ല​യി​ൽ പാ​ർ​ല​മെ​ന്‍റ​റി വി​ഭാ​ഗം നേ​താ​വ്, 80 കാ​ര​നാ​യ അ​ല​ക്സാ​ണ്ട​ർ ഗൗ​ലാ​ൻ​ഡ് ആ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​മേ​യം പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ ത​ന്നെ മ​റ്റു പാ​ർ​ട്ടി​ക​ൾ ശ​ക്ത​മാ​യി നി​ര​സി​ച്ച​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന് അ​തു സാ​ധി​ക്കാ​തെ പോ​യി.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ പാ​ർ​ല​മെ​ന്‍റാ​ണ് ബു​ണ്ടെ​സ്റ​റാ​ഗ്, ചൈ​ന​യി​ലെ നാ​ഷ​ണ​ൽ പീ​പ്പി​ൾ​സ് കോ​ണ്‍​ഗ്ര​സ് ക​ഴി​ഞ്ഞാ​ൽ ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ പാ​ർ​ല​മെ​ന്‍റാ​ണ്.

ബേ​ർ​ബെ​ൽ ബാ​സ് പു​തി​യ ജ​ർ​മ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ

ബെ​ർ​ലി​ൻ: സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റ് പാ​ർ​ട്ടി (എ​സ്പി​ഡി) നോ​മി​നി​യാ​യ ആ​രോ​ഗ്യ ന​യ​വി​ദ​ഗ്ധ​യു​മാ​യ 53 കാ​രി ബേ​ർ​ബെ​ൽ ബാ​സ് പു​തി​യ സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ചൊ​വ്വാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 576 എം​പി​മാ​ർ ബാ​സി​ന് അ​നു​കൂ​ല​മാ​യും 90 പേ​ർ എ​തി​ർ​ത്തും 58 പേ​ർ വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്തു. വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ച ബാ​സി​നെ നി​ല​വി​ലെ ബു​ണ്ടെ​സ്റ്റാ​ഗ് പ്ര​സി​ഡ​ന്‍റ് വോ​ൾ​ഫ് ഗാം​ഗ് ഷൊ​യ്ബ​ളെ ബൊ​ക്കെ ന​ൽ​കി അ​ഭി​ന​ന്ദി​ച്ചു. എ​സ്പി​ഡി​ക്കാ​രി​യാ​യ ആ​ൻ​മേ​രി റെം​ഗ​റി​നും സി​ഡി​യു നേ​താ​വ് റീ​ത്ത സൂ​സ്മു​ത്തി​നും ശേ​ഷം മൂ​ന്നാ​മ​ത്തെ വ​നി​താ സ്പീ​ക്ക​റാ​ണ് ബേ​ർ​ബെ​ൽ ബാ​സ്.

രാ​ജ്യ​ത്തെ പ്ര​സി​ഡ​ന്‍റ് ക​ഴി​ഞ്ഞാ​ൽ ര​ണ്ടാ​മ​ത്തെ ഉ​യ​ർ​ന്ന സ്ഥാ​ന​മാ​ണ് സ​പീ​ക്ക​റു​ടെ പ​ദ​വി. സ്പീ​ക്ക​റെ സ​ഹാ​യി​ക്കാ​ൻ അ​ഞ്ചു ഡെ​പ്യൂ​ട്ടി​ക​ളെ​യും കൂ​ടി തെ​ര​ഞ്ഞെ​ടു​ത്തു. എ​യ്ഡ​ൻ ഒ​സോ​ഗ​സ് (എ​സ്പി​ഡി), യു​വോ​ണ്‍ മ​ഗ്വാ​സ് (സി​ഡി​യു), ക്ളോ​ഡി​യ റോ​ത്ത് (ഗ്രീ​ൻ​സ്), വോ​ൾ​ഫ്ഗാ​ങ് കു​ബി​ക്കി (എ​ഫ്ഡി​പി), പെ​ട്ര പൗ (​ദ ലി​ങ്കെ) എ​ന്നി​വ​ര​ട​ങ്ങു​ന്ന ആ​റം​ഗ സ​മി​തി​യാ​ണ് ബു​ണ്ടെ​സ്റ​റാ​ഗ് പ്രെ​സി​ഡി​യ​ത്തി​ലു​ള്ള​ത്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സമീക്ഷ യുകെയ്ക്കു പുതിയ നേതൃത്വം.
ല​ണ്ട​ൻ: ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
സംഗീത ആൽബം "സ്വരദക്ഷിണ' റിലീസിനൊരുങ്ങുന്നു.
കെന്‍റ് (ല‌ണ്ടൻ): അനാമിക കെന്‍റ് യുകെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു.
ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി.
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാ
അനില്‍ പനച്ചൂരാന്‍റെ സ്മരണയില്‍ കാവ്യസംഗമം ഉജ്ജ്വലമായി.
ഡബ്ലിൻ: കേരള കോണ്‍ഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത കവി അനില്‍ പനച്ചുരാന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മരണാഞ്
ഹൈ​ഡ​ൽ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; അ​ക്ര​മി കൊ​ല്ല​പ്പെ​ട്ടു, നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ബെ​ർ​ലി​ൻ: ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​