• Logo

Allied Publications

Europe
യൂ​റോ​പ്പി​ൽ ശൈ​ത്യ​സ​മ​യം ഒ​ക്ടോ​ബ​ർ 31 ന് ​ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​രം​ഭി​ക്കും
Share
ബെ​ർ​ലി​ൻ: യൂ​റോ​പ്പി​ൽ ശൈ​ത്യ​സ​മ​യം ഒ​ക്ടോ​ബ​ർ 31 ന് ​ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​രം​ഭി​ക്കും. ഒ​രു മ​ണി​ക്കൂ​ർ പു​റ​കോ​ട്ട് മാ​റ്റി​വ​ച്ചാ​ണ് വി​ന്‍റ​ർ സ​മ​യം ക്ര​മീ​ക​രി​ക്കു​ന്ന​ത്. അ​താ​യ​ത് പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​യെ​ന്നു​ള്ള​ത് ര​ണ്ടു മ​ണി​യാ​ക്കി മാ​റ്റും. ന​ട​പ്പു വ​ർ​ഷ​ത്തി​ൽ ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലെ അ​വ​സാ​ന​ത്തെ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഈ ​സ​മ​യ​മാ​റ്റം ന​ട​ത്തു​ന്ന​ത്. വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ രാ​ത്രി​യാ​ണി​ത്.

ജ​ർ​മ​നി​യി​ലെ ബ്രൗ​ണ്‍​ഷ്വൈ​ഗി​ലു​ള്ള ഭൗ​തി​ക ശാ​സ്ത്ര​സാ​ങ്കേ​തി​ക കേ​ന്ദ്ര​ത്തി​ലാ​ണ് (പി​ടി​ബി.) ഈ ​സ​മ​യ​മാ​റ്റ ക്ര​മീ​ക​ര​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്. ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ട​വ​റി​ൽ നി​ന്നും സി​ഗ്ന​ലു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച് സ്വ​യം​ച​ലി​ത നാ​ഴി​ക മ​ണി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. 1980 മു​ത​ലാ​ണ് ജ​ർ​മ​നി​യി​ൽ സ​മ​യ​മാ​റ്റ​പ്ര​കി​യ ആ​രം​ഭി​ച്ച​ത്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ഇ​പ്പോ​ൾ സ​മ​യ മാ​റ്റം പ്രാ​വ​ർ​ത്തി​ക​മാ​ണ്. അ​തു​വ​ഴി മ​ധ്യ​യൂ​റോ​പ്യ​ൻ സ​മ​യ​വു​മാ​യി (എം​ഇ​ഇ​സ​ഡ്) തു​ല്യ​ത പാ​ലി​ക്കാ​ൻ സ​ഹാ​യ​ക​മാ​കും. പ​ക​ലി​ന് നീ​ള​ക്കു​റ​വാ​യി​രി​ക്കും എ​ന്ന​താ​ണ് ഇ​തി​ന്‍റെ അ​ടി​സ്ഥാ​നം.

വി​ന്‍റ​ർ ടൈം ​മാ​റു​ന്ന ദി​ന​ത്തി​ൽ രാ​ത്രി ജോ​ലി​ക്കാ​ർ​ക്ക് ഒ​രു മ​ണി​ക്കൂ​ർ കൂ​ടു​ത​ൽ ജോ​ലി ചെ​യ്യ​ണം. ഇ​ത് അ​ധി​ക സ​മ​യ​മാ​യി ക​ണ​ക്കാ​ക്കി വേ​ത​ന​ത്തി​ൽ വ​ക​യി​രു​ത്തും. ഇ​തു​പോ​ലെ സ​മ്മ​ർ സ​മ​യ​വും ക്ര​മീ​ക​രി​ക്കാ​റു​ണ്ട്. വ​ർ​ഷ​ത്തി​ലെ മാ​ർ​ച്ച് മാ​സം അ​വ​സാ​നം വ​രു​ന്ന ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​ക്കൂ​ർ മു​ന്നോ​ട്ടു മാ​റ്റി​യാ​ണ് സ​മ്മ​ർ ടൈം ​ക്ര​മ​പ്പെ​ടു​ത്തു​ന്ന​ത്. സ​മ്മ​ർ​ടൈം മാ​റു​ന്ന ദി​വ​സം നൈ​റ്റ് ഡ്യൂ​ട്ടി ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​രു മ​ണി​ക്കൂ​ർ ജോ​ലി കു​റ​ച്ചു ചെ​യ്താ​ൽ മ​തി.

രാ​ത്രി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളു​ടെ സ​മ​യ​മാ​റ്റ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്.

ശൈ​ത്യ​ത്തി​ൽ ജ​ർ​മ​ൻ സ​മ​യ​വും ഇ​ൻ​ഡ്യ​ൻ സ​മ​യ​വു​മാ​യി മു​ന്നോ​ട്ട് നാ​ല​ര മ​ണി​ക്കൂ​റും സ​മ്മ​ർ​ടൈ​മി​ൽ മൂ​ന്ന​ര മ​ണി​ക്കൂ​റും വ്യ​ത്യാ​സ​മാ​ണ് ഉ​ണ്ടാ​വു​ക. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യ ബ്രി​ട്ട​ൻ, അ​യ​ർ​ല​ൻ​ഡ് എ​ന്നി​വ ജ​ർ​മ​ൻ സ​മ​യ​വു​മാ​യി ഒ​രു മ​ണി​ക്കൂ​ർ പു​റ​കി​ലാ​ണ്. 2022 മാ​ർ​ച്ച് 27 നാ​ണ് സ​മ്മ​ർ സ​മ​യം ക്ര​മീ​ക​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ 2021 ൽ ​ഈ ക്ര​മീ​ക​ര​ണം നി​ർ​ത്ത​ലാ​ക്കു​മെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ വോ​ട്ടെ​ടു​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും വി​ഷ​യ​ത്തി​ന്‍റെ തീ​രു​മാ​നം ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.