• Logo

Allied Publications

Europe
വാ​ക്സി​ൻ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ത്ത​തി​നാ​ൽ അ​ടു​ത്ത വ​ർ​ഷ​വും കോ​വി​ഡ് തു​ട​രും
Share
ജ​നീ​വ: കോ​വി​ഡ് മ​ഹാ​മാ​രി 2022ലും ​തു​ട​രു​മെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ മു​ന്ന​റി​യി​പ്പ്. ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ​ബ്ല്യു​എ​ച്ച്ഒ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച​ത്.

ആ​ഫ്രി​ക്ക​യി​ൽ ജ​ന​സം​ഖ്യ​യു​ടെ അ​ഞ്ചു​ശ​ത​മാ​ന​ത്തി​നു മാ​ത്ര​മാ​ണ് വാ​ക്സി​ൻ ല​ഭി​ച്ചി​ട്ടു​ള്ള​ത്. മ​റ്റു ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ൽ 40 ശ​ത​മാ​ന​ത്തോ​ളം പേ​ർ​ക്ക് ല​ഭി​ച്ച സ്ഥാ​ന​ത്താ​ണി​ത്. അ​ന്പ​തി​ല​ധി​കം രാ​ജ്യ​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ വി​ത​ര​ണ ല​ക്ഷ്യ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഡ​ബ്ള്യു.​എ​ച്ച്.​ഒ. മു​തി​ർ​ന്ന ഉ​പ​ദേ​ഷ്ടാ​വ് ഡോ. ​ബ്രൂ​സ് അ​യ​ൽ​വാ​ർ​ഡ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഈ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ദ​രി​ദ്ര, ഇ​ട​ത്ത​രം രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള കോ​വാ​ക്സ് പ​ദ്ധ​തി​യി​ലൂ​ടെ 200 കോ​ടി ഡോ​സ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യാ​നാ​ണ് ഡ​ബ്ല്യു​എ​ച്ച്ഒ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ 37.1 കോ​ടി ഡോ​സ് മാ​ത്ര​മാ​ണ് വി​ത​ര​ണം​ചെ​യ്യാ​നാ​യ​ത്.

കോ​വാ​ക്സ് പ​ദ്ധ​തി​യി​ലൂ​ടെ വി​ത​ര​ണം​ചെ​യ്യേ​ണ്ട വാ​ക്സി​ൻ സ്വ​ന്തം രാ​ജ്യ​ത്ത് വി​ത​ര​ണം​ചെ​യ്ത ബ്രി​ട്ട​ന്‍റെ​യും കാ​ന​ഡ​യു​ടെ​യും ന​ട​പ​ടി​യെ അ​യ​ൽ​വാ​ർ​ഡ് വി​മ​ർ​ശി​ച്ചു. ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​നാ​വശ്യ​മാ​യ വി​ട്ടു​വീ​ഴ്ച​ക​ൾ​ക്ക് ത​യ്യാ​റാ​ക​ണ​മെ​ന്ന് സ​ന്പ​ന്ന​രാ​ജ്യ​ങ്ങ​ളോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.