• Logo

Allied Publications

Americas
വോ​ളി​ബോ​ൾ മാ​മാ​ങ്ക​ത്തി​നൊ​രു​ങ്ങി ന​യാ​ഗ്ര
Share
ന​യാ​ഗ്ര/​കാ​ന​ഡ: കൈ​ക്ക​രു​ത്തി​ന്‍റെ​യും ഉ​യ​ര​ത്തി​ന്‍റെ​യും വേ​ഗ​ത്തി​ന്‍റെ​യും സ​മ​ന്വ​യ​മാ​ണ് വോ​ളി​ബോ​ൾ. വ​ല​യ്ക്ക് മു​ക​ളി​ലൂ​ടെ ചാ​ടി ഉ​യ​ർ​ന്നു പാ​യി​ക്കു​ന്ന നി​ലം തു​ള​യ്ക്കു​ന്ന സ്മാ​ഷു​ക​ൾ, ആ ​സ്മാ​ഷു​ക​ളെ ത​ടു​ക്കാ​ൻ കെ​ൽ​പ്പു​ള്ള ക​രു​ത്ത·ാ​ർ എ​തി​ർ കോ​ർ​ട്ടി​ൽ. ത​ടു​ക്കു​ക, എ​തി​രാ​ളി​ക​ളു​ടെ ബ്ലോ​ക്കി​ന് മു​ക​ളി​ലൂ​ടെ അ​ടി​ച്ചി​രി​ത്തു​ക. ന​യാ​ഗ്ര മ​ല​യാ​ളി സ​മാ​ജ​മാ​ണ് കാ​യി​ക പ്രേ​മി​ക​ളു​ടെ എ​ക്കാ​ല​ത്തെ​യും ആ​വേ​ശ​മാ​യ കൈ​പ്പ​ന്തു​ക​ളി ഇ​ക്കു​റി നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ മ​ണ്ണി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.

ന​യാ​ഗ്ര മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ദ്യ​ത്തെ രാ​ജ്യാ​ന്ത​ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നാ​ണ് ന​യാ​ഗ്ര ഒ​രു​ങ്ങു​ന്ന​ത്. കാ​ന​ഡ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​മു​ള്ള ടീ​മു​ക​ൾ​ക്കു​മൊ​പ്പം അ​മേ​രി​ക്ക​യി​ലെ​യും വോ​ളി​ബാ​ൾ ടീ​മു​ക​ൾ മ​ത്സ​ര​ത്തി​നെ​ത്തു​ന്പോ​ൾ മ​ത്സ​ര​ത്തി​ന്‍റെ ആ​വേ​ശം കൊ​ടി​മു​ടി ക​യ​റും. ന​വം​ബ​ർ 12 ,13 എ​ന്നീ തീ​യ​തി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

അ​തി​ഥി​ക​ളും ആ​തി​ഥേ​യ​രും അ​ട​ക്കം 9 ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ക്കു​ക. അ​മേ​രി​ക്ക​യി​ൽ നി​ന്നും ഡി​എ​ൻ​വൈ സ്ട്രൈ​ക്കേ​ഴ്സ് ന്യൂ​യോ​ർ​ക്ക്, കൈ​ര​ളി ല​യ​ണ്‍​സ് ഷി​ക്കാ​ഗോ, ഫി​ല്ലി സ്റ്റാ​ർ​സ് ഫി​ല​ഡ​ൽ​ഫി​യ, റോ​ക്ലാ​ൻ​ഡ് സോ​ൾ​ജി​യേ​ഴ്സ് ബ​ഫാ​ല്ലോ എ​ന്നീ ടീ​മു​ക​ളോ​ട് കാ​ന​ഡ​യി​ലെ ബ്രാം​പ്ട​ണി​ൽ നി​ന്നു​ള്ള ബ്രാം​പ്ട​ണ്‍ സ്പൈ​ക്കേ​ഴ്സ്, ല​ണ്ട​നി​ൽ നി​ന്നു​ള്ള ഫാ​ൽ​ക്ക​ൻ​സ് ഓ​ഫ് ല​ണ്ട​ൻ എ​ഡ്മ​ണ്‍​ടോ​ണി​ൽ നി​ന്നു​ള്ള എം​എ​എ​സ്‌​സി എ​ഡ്മ​ണ്‍​റ്റോ​ണ്‍ സ്പൈ​ക്കേ​ഴ്സ്, സ്കാ​ർ​ബ​റോ​യി​ൽ നി​ന്നു​ള്ള ടീം ​യു​ണൈ​റ്റ​ഡ് എ​ന്നി​വ​ർ​ക്ക് പു​റ​മെ ഹോം ​ടൗ​ണാ​യ ന​യാ​ഗ്ര​യു​ടെ എ​ൻ​എം​എ​സ് ബ്ലാ​സ്റ്റേ​ഴ്സും കൈ​ക്ക​രു​തി​ന്‍റെ വേ​ഗം അ​ള​ക്കും.

മ​ത്സ​ര​ത്തെ​പ്പോ​ലെ​ത​ന്നെ സ​മ്മാ​ന​ത്തു​ക​യും ആ​ക​ർ​ഷ​ക​മാ​ണ്. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന വോ​ളി​ബോ​ൾ മ​ത്സ​ര​ങ്ങ​ളി​ലെ ഏ​റ്റ​വും കൂ​ടി​യ സ​മ്മാ​ന തു​ക എ​ൻ​എം​എ​സ് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കാ​ണ്. 5001 ഡോ​ള​ർ. ര​ണ്ടാം സ​മ്മാ​നം 2501 ഡോ​ള​ർ. ജി​യോ ജോ​സാ​ണ് മ​ത്സ​ര​ത്തി​ന്‍റെ ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സ​ർ. ആ​ഷ്ലി ജോ​സ​ഫ​ണ് മ​ത്സ​ര​ത്തി​ന്‍റെ ക​ണ്‍​വീ​ന​ർ. മ​ത്സ​ര​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ഥ​മ എ​ൻ​എം​എ​സ് വോ​ളീ​ബോ​ൾ ട്രോ​ഫി ജേ​താ​ക്ക​ൾ​ക്ക് സ​മ്മാ​നി​ക്കും.

പ്ര​സി​ഡ​ന്‍റ് ബൈ​ജു പ​ക​ലോ​മ​റ്റം, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​മി​ൻ​സ് കു​ര്യ​ൻ, സെ​ക്ര​ട്ട​റി എ​ൽ​ഡ്രി​ഡ് കാ​വു​ങ്ക​ൽ, ട്ര​ഷ​റ​ർ ടോ​ണി മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ക​വി​ത പി​ന്േ‍​റാ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ന്ധ്യ ജോ​യ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ആ​ഷ്ലി ജോ​സ​ഫ്, രാ​ജേ​ഷ് പാ​പ്പ​ച്ച​ൻ,നി​ത്യ ചാ​ക്കോ, സു​നി​ൽ ജോ​ക്കി, റോ​ബി​ൻ ചി​റ​യ​ത്, മ​ധു സി​റി​യ​ക്, സ​ജ്ന ജോ​സ​ഫ്, ല​ക്ഷ്മി വി​ജ​യ്, ഓ​ഡി​റ്റ​ർ പി​ന്േ‍​റാ ജോ​സ​ഫ്, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ജ​യ്മോ​ൻ മാ​പ്പി​ള​ശേ​രി​ൽ, ഡെ​ന്നി ക​ണ്ണൂ​ക്കാ​ട​ൻ, കോ​ശി കാ​ഞ്ഞൂ​പ്പ​റ​ന്പ​ൻ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങാ​യ സു​ജി​ത് ശി​വാ​ന​ന്ദ്, വ​ർ​ഗീ​സ് ജോ​സ്, രാ​ജീ​വ് വാ​രി​യ​ർ, ഷെ​ഫീ​ഖ് മു​ഹ​മ്മ​ദ്, പ്ര​സാ​ദ് മു​ട്ടേ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ആ​സാ​ദ് ജ​യ​ൻ

മാ​ർ​ത്തോ​മ മി​ഷ​ൻ ബോ​ർ​ഡ് "​ഇ​ന്ത്യ​ൻ മി​ഷ​ൻ ട്രി​പ്പ് 2024' ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ന്യൂ​യോ​ർക്ക്​: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ മാ​ർ​ത്തോ​മ മി​ഷ​ൻ ബോ​ർ​ഡ് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ വി​വി​ധ മി​ഷ​ൻ മേ
സി​റ്റി കൗ​ൺ​സി​ൽ യോ​ഗ​ത്തിൽ്​ പ്ര​തി​ഷേ​ധച്ചതിന് റി​ദ്ദി പ​ട്ടേ​ൽ അ​റ​സ്റ്റി​ൽ.
ബേ​ക്കേ​ഴ്സ്ഫീ​ൽ​ഡ് (കാ​ലി​ഫോ​ർ​ണി​യ) ∙ ബേ​ക്കേ​ഴ്സ്ഫീ​ൽ​ഡ് സി​റ്റി കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ടെ പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി റി​ദ്ദി പ​ട്
റി​ഡ്ജ് വു​ഡ് സെ​ന്‍റ് ബ​സേ​ലി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി ,യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
റി​ഡ്ജ് വു​ഡ് (ന്യൂ​യോ​ർ​ക്ക്) ∙ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത്
ഡാളസിൽ ആ​ർ​ട്ടി​സ്റ്റ് രാ​ജ​ശേ​ഖ​ര​ൻ പ​ര​മേ​ശ്വ​ര​ന്‍റെ ചി​ത്ര പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ് : ക്യാ​ൻ​വാ​സി​ൽ ചാ​യ​കൂ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചു വ​ർ​ണ ചി​ത്ര​ങ്ങ​ൾ ര​ചി​ക്കു​ന്ന ആ​ർ​ട്ടി​സ്റ്റ് രാ​ജ​ശേ​ഖ​ര​ൻ പ​ര​മേ​ശ്വ​ര​ന്‍റെ ചി​ത്ര ക​ല
ന്യൂ​യോ​ർ​ക്കി​ൽ രാ​ജ്യാ​ന്ത​ര വ​ടം​വ​ലി മ​ത്സ​രം ഓ​ഗ​സ്റ്റ് 17ന്.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഗ​സ്റ്റ് 17 മു​ത​ൽ 20 വ​രെ ന്യൂ​യോ​ർ​ക്കി​ൽ വ​ച്ച് രാ​ജ്യാ​ന്ത​ര വ​ടം​വ​ലി മ​ത