• Logo

Allied Publications

Americas
തോമസ് ജെഫര്‍സനെ ന്യൂയോർക്ക് സിറ്റി ഹാളിൽനിന്നും ഒഴിവാക്കി
Share
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ ചേംബറില്‍ നിന്നു തോമസ് ജെഫര്‍സന്‍റെ പ്രതിമ നീക്കം ചെയ്യുന്നതു സംബന്ധിച്ചുള്ള തീരുമാനത്തിന് ഒക്ടോബര്‍ 18നു ചേര്‍ന്ന ന്യുയോര്‍ക്ക് സിറ്റി പബ്ലിക്ക് ഡിസൈന്‍ കമ്മീഷന്‍ അംഗീകാരം നൽകി.

അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്‍റും ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍റസ് രചിയിതാവുമായ തോമസ് ജെഫര്‍സന്‍റെ പ്രതിമ കഴിഞ്ഞ 187 വര്‍ഷമായി ന്യുയോര്‍ക്ക് സിറ്റി ഹാളിന്‍റെ ഒരലങ്കാരമായിരുന്നു. ന്യൂയോര്‍ക്ക് ഹിസ്റ്ററിക്കല്‍ സൊസൈറ്റി ഈ പ്രതിമ സന്ദര്‍ശിക്കുന്നവരിൽനിന്നും 22 ഡോളര്‍ ടിക്കറ്റ് നിരക്കായി ഈടാക്കിയിരുന്നു.

പബ്ലിക് ഡിസൈന്‍ കമ്മീഷന്‍ പ്രസിഡന്‍റ് സീന്‍ നീല്‍സണ്‍ സിറ്റി ഹാളില്‍ പ്രതിമ നിലനിര്‍ത്തുന്നതിനെ ശക്തിയായി എതിര്‍ത്തിരുന്നു. സൊസൈറ്റി ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂഷൻ എന്നായിരുന്നു ‌‌‌‌ഇദ്ദേഹത്തിന്‍റെ വാദം.

നൂറുകണക്കിനാളുകളാണ് ദിനംപ്രതി ഈ പ്രതിമ സന്ദര്‍ശിക്കുന്നതിനു മാത്രമായി സിറ്റി ഹാളില്‍ എത്തിയിരുന്നത്. ന്യൂയോര്‍ക്ക് സിറ്റിയുടെ ഒരഭിമാനം കൂടിയായിരുന്നു ഈ പ്രതിമ. പ്രതിമയുടെ ഭാവി ഇനി എന്താകുമെന്ന് വ്യക്തമല്ല. ഈ വര്‍ഷാവസാനത്തോടെ ഇവിടെ നിന്നും നീക്കം ചെയ്തു മറ്റൊരു സ്ഥലത്ത് സ്ഥാപിക്കുന്നതിനുള്ള നടപടികളും ആലോചിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

പി.പി. ചെറിയാന്‍

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ