• Logo

Allied Publications

Europe
സ്റ്റീവനേജിൽ ദശ ദിന അഖണ്ഡ ജപമാല
Share
സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലണ്ടൻ മേഖലയിലെ പ്രോപോസ്ഡ് മിഷനായ സ്റ്റീവനേജ് സെന്‍റ് സേവ്യർ മിഷനിൽ പത്തുദിവസത്തെ അഖണ്ഡ ജപമാല സമാപനം മരിയഭക്തിസാന്ദ്രമായി.

ആഗോള കാത്തോലിക്കാ സഭ മാതൃവണക്കത്തിന്‍റെ ഭാഗമായി ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറിൽ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളായിട്ടാണ് ദശദിന അഖണ്ഡ ജപമാല സമർപ്പണം നടത്തിയത്.

സ്റ്റീവനേജിലെ സെന്‍റ് ജോസഫ്സ് ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് സെന്‍റ് സേവ്യർ മിഷന്‍റെ ചുമതലയുള്ള ഫാ. അനീഷ് നെല്ലിക്കൽ കാർമികത്വം വഹിച്ചു സന്ദേശം നൽകി.

വിശുദ്ധ ഗ്രന്ധത്തിൽ പ്രതിപാദിക്കുന്ന "രക്തസ്രാവക്കാരിയായ സ്ത്രീയുടെയും മകൾ മരണപ്പെട്ട പിതാവിന്‍റേയും വിശ്വാസ തീക്ഷ്ണത അദ്ഭുത രോഗശാന്തിയുടെയും നേർസാക്ഷ്യ അദ്ഭുത അനുഭവത്തിലേക്ക്‌ മാറിയപ്പോൾ അത് നമ്മെ ഓർമ്മിപ്പിക്കുന്നത് വിശ്വാസത്തിലൂന്നിയുള്ള പ്രാർഥനയുടെ അനിവാര്യതയാണ്. യേശുവിനോടൊപ്പം സദാ സഞ്ചരിക്കുകയും കേൾക്കുകയും കാണുകയും ചെയ്തവർ അദ്ഭുത സാക്ഷ്യങ്ങളുടെ നേർക്കാഴ്ച കാണും മുമ്പേ പരിഹസിച്ചുവെങ്കിൽ പിന്നീട് സ്വയം അപഹാസ്യരായി മാറിയ കാഴ്ചയാണ് കണ്ടത്. മറ്റുള്ളവരെ പരിഹസിക്കുമ്പോൾ എന്തിന്‍റെ മേന്മയിലും അളവുകോലിലുമാണ് ചെയ്യുന്നതെന്ന് സ്വയം വിചിന്തനം ചെയ്യേണ്ടതാണെന്നു അനീഷച്ചൻ സന്ദേശത്തിൽ ഓർമിപ്പിച്ചു.

വിശുദ്ധ കുർബാനക്കുശേഷം കുടുംബ യൂണിറ്റുകൾ സംയുക്തമായി സമർപ്പിച്ച ജപമാലക്കും വാഴ്വിനും സമാപന ആശീർവാദത്തോടും കൂടി തിരുക്കർമങ്ങൾ സമാപിച്ചു.

കുടുംബ യുണിറ്റ് ലീഡേഴ്‌സായ നിഷ ബെന്നി, സെലിൻ തോമസ്, ടിന്‍റു മെൽവിൻ, ടെസ്സി ജെയിംസ്, ഓമന സുനിൽ, ബിൻസി ജോർജ്ജ്, ആനി ജോണി, ട്രസ്റ്റിമാരായ ജോർജ് തോമസ്, പ്രിൻസൺ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

അനു ‌അഗസ്റ്റിൻ

ഫാൻബറോ ആബിയിലേക്ക് തീർഥാടനം; അപ്പസ്തോലിക് നൂൺഷ്യോ മുഖ്യാതിഥി.
ലണ്ടൻ: ആഗോള കത്തോലിക്കാ സഭയുടെ മധ്യസ്ഥനായി വിശുദ്ധ യൗസേപ്പിതാവിനെ പ്രഖ്യാപിച്ചതിന്‍റെ നൂറ്റി അൻപതാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ പ
നഴ്സിംഗ് ജോലി: നോര്‍ക്കയും ജര്‍മനിയും കരാറില്‍ ഒപ്പുവച്ചു.
ബെര്‍ലിന്‍: മലയാളി നഴ്സുമാര്‍ക്ക് ജര്‍മനിയില്‍ തൊഴിലവസരം ഉറപ്പിച്ച് നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്‍റ് ഏജന്‍സിയും(ബിഎ) തമ്മിൽ കരാറിൽ ഒപ
ജ​ര്‍​മ​നി​യി​ല്‍ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ടു​ത്ത നി​യ​ന്ത്ര​ണം.
ബെ​ര്‍​ലി​ന്‍: കു​ത്തി​വ​യ്പ് എ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് പു​തി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി.
ഡബ്ല്യുഎംസി യുകെ ഒരുക്കുന്ന ആയുർവേദ സെമിനാർ ഡിസംബർ 5 ന്.
ലണ്ടൻ : വേൾഡ് മലയാളി കൺസിൽ യുകെ ഒരുക്കുന്ന ആയുർവേദ സെമിനാർ ഡിസംബർ അഞ്ചിനു (ഞായർ) വൈകുന്നേരം യുകെ സമയം ആറിന് സൂം പ്ലാറ്റുഫോമിൽ നടക്കും.
ക്വാറന്‍റൈൻ നിയമങ്ങൾ ലളിതമാക്കണം: യുക്മ.
ലണ്ടൻ: യുകെയിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ക്വാറന്‍റൈൻ നിയമങ്ങൾ ലളിതമാക്കണമെന്ന് യുക്മ.