• Logo

Allied Publications

Americas
ഈശോ ജേക്കബിന്‍റെ വിയോഗത്തിൽ ഹൂസ്റ്റൺ ചാപ്റ്റർ ഐഒസി (കേരള) അനുശോചിച്ചു
Share
ഹൂസ്റ്റൺ: ഈശോ ജേക്കബിന്റെ വേർപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. ഹൂസ്റ്റണിൽ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് സംഘടനയുടെ ആരംഭ സമയത്ത് സജീവപ്രവർത്തകനായിരുന്ന ഈശോ ജേക്കബ് പിന്നീട് സംഘടനയുടെ വളർച്ചക്ക് എന്നും ഒരു മാർഗദർശിയും ഉപദേശകനുമായി മാറി.

ഇന്ത്യയിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ വളർച്ച അദ്ദേഹം സ്വപ്നം കണ്ടിരുന്നു. അറിവുകളുടെ ഭണ്ഡാരമായിരുന്ന ഈശോ ഏതുകാര്യത്തിനും സമീപിക്കാവുന്ന ഒരു വ്യക്തിത്വമായിരുന്നു. സൗമശീലൻ, പ്രഭാഷകൻ, മികവുറ്റ സംഘാടകൻ, സാഹിത്യകാരൻ, മാധ്യമപ്രവർത്തകൻ എന്നീ നിലകളില്ലാം ശ്രദ്ധേയനായിരുന്നു. കൈവച്ച മേഖലകളിലെല്ലാം വിജയക്കൊടി പാറിച്ച ഈശോ ജേക്കബിന്‍റെ വേർപാട് ഹൂസ്റ്റൺ മലയാളികൾക്ക്‌ താങ്ങാനാവുന്നതിനപ്പുറമാണെന്നു നേതാക്കൾ സ്മരിച്ചു.

കോൺഗ്രസ് പ്രസ്ഥാനത്തിനും ഈശോ ജേക്കബിന്‍റെ അകാല വേർപാട് വലിയ നഷ്ടം വരുത്തിയിരിക്കുകയാണെന്നും നേതാക്കൾ അനുസ്മരിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഓസി കേരള) നാഷണൽ വൈസ് പ്രസിഡന്‍റ് ബേബി മണക്കുന്നേൽ, ഹൂസ്റ്റൺ ചാപ്റ്റർ ചെയർമാൻ ജോസഫ് എബ്രഹാം, പ്രസിഡണ്ട് തോമസ് ഒലിയാംകുന്നേൽ, വൈസ് പ്രസിഡണ്ട് പൊന്നു പിള്ള, സെക്രട്ടറി വാവച്ചൻ മത്തായി. ട്രഷറർ എബ്രഹാം തോമസ് തുടങ്ങിയവർ അനുശോചിച്ചു.

ഈശോ ജേക്കബിന്‍റെ വേർപാട് ഹൂസ്റ്റണിലെ മലയാളി സമൂഹത്തിനു മാത്രമല്ല അമേരിക്കയിലെ മുഴുവൻ മലയാളി പ്രവാസികൾക്കും നികത്താനാവാത്ത നഷ്ടമാണെന്ന് ഐഒസി ടെക്സസ് ചാപ്റ്റർ പ്രസിഡന്‍റ് ജയിംസ് കൂടൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സൈമൺ വാളച്ചേരിൽ എന്നിവർ അനുസ്മരിച്ചു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ