• Logo

Allied Publications

Australia & Oceania
മലയാളം മിഷൻ പെർത്ത് പ്രവേശനോത്സവവും, ഉദ്ഘാടനവും
Share
പെർത്ത്: ഓസ്‌ട്രേലിയിലെ പ്രവാസി മലയാളികളുടെ പുതുതലമുറയെ മലയാളം പഠിപ്പിക്കാൻ മലയാളം മിഷൻ ഒരുങ്ങുന്നു. ഒക്ടോബർ 23 ഉച്ചക്ക് 1:30 മുതൽ പിയാരാ വാട്ടർസ് ആസ്പിരി പ്രൈമറി സ്കൂളിൽ വളരെ വിപുലമായ രീതിയിൽ പ്രവേശനോത്സവം നടത്താനാണ് സംഘാടകർ തയാറെടുക്കുന്നത്.

മലയാളം മിഷ്യൻ ഓസ്ട്രേലിയ ലിമിറ്റഡ്, മലയാളം ഭാഷാ കമ്മ്യൂണിറ്റി സ്കൂൾ പെർത്തും സംയുക്തമായാണ് ക്ലാസുകൾക്ക് തുടക്കം കുറിക്കുന്നത്. മുപ്പതിലധികം അധ്യാപകർ കഴിഞ്ഞ കുറെ മാസങ്ങളിലായി ഇതിന്‍റെ പരിശീലനക്കളരിയിലൂടെ പരിശീലനം പൂർത്തിയാക്കി. വിവിധ കമ്മിറ്റികളുടെ കീഴിൽ നിരവധി സന്നദ്ധ പ്രവർത്തകരാണ് ദിവസങ്ങളായി ഇതിന്‍റെ വിജയത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. മലയാളം പഠിക്കാൻ സഹായിക്കുക,
മലയാളം സംസ്കാരവും സാഹിത്യവും പഠിപ്പിക്കുക എന്നതാണു ലക്ഷ്യം.

നാലു കോഴ്സുകളാണു മലയാളം മിഷൻ നടത്തുന്നത്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലകുറിഞ്ഞി. ഇതിൽ ഇതിൽ കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്സാണ് പെർത്തിൽ ആരംഭിക്കുന്നത്. പ്രീ പ്രൈമറി മുതൽ 6 ക്ലാസുവരെയുള്ള കുട്ടികളെയാണ് ആദ്യ ഘട്ടത്തിൽ മലയാളം പഠിപ്പിക്കുക. ജാണ്ടകോട്ട് എംഎൽഎ യാസ് മുബാറക്കായ്, റിവെർട്ടൻ എംഎൽഎ ജഗദീഷ് കൃഷ്ണൻ തുടങ്ങിയവർ ഇതിൽ പങ്കെടുക്കുന്നു.

തോമസ് ഡാനിയേൽ

ഇ​ന്തോ​നേ​ഷ്യ കേ​ര​ള സ​മാ​ജം 20ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
ജ​ക്കാ​ർ​ത്ത: കേ​ര​ള സ​മാ​ജം ഇ​ന്തോ​നേ​ഷ്യ​യു​ടെ 20ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ത്യ​യു​ടെ ഇ​ന്തോ​നേ​ഷ്യ​ൻ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ ബാ​സി​ർ അ​ഹ​മ്
വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയയുടെ ദുൻഗാല ക്യാമ്പ്.
മെൽബൺ: നവോദയ വിക്ടോറിയ ദുൻഗാല 23 എന്ന പേരിൽ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകർഷകവും ആവേശകരവുമായിരുന്നു.
ഡോ . ​വി പി ​ഉ​ണ്ണി കൃ​ഷ്ണ​ന് ബ്രിസ്ബെയ്ന്‍ സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അർപ്പിച്ചു.
ബ്രിസ്ബെയ്ന്‍ : അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ഡോ ​വി പി ​ഉ​ണ്ണി​കൃ​ഷ്ണ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി
ബ്രി​സ്ബ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​ത്തു ചേ​ർ​ന്നു .
പ്രോ ലൈഫ് ജീ​വ​ന്‍റെ മ​ഹ​ത്വം മാ​ർ​ച്ച് 26 ന്.
മെൽബൺ: ​ദൈ​വ​ത്തി​ന്‍റെ ഏ​റ്റ​വും ശ്രേ​ഷ്ഠ​മാ​യ സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​ണ് മ​നു​ഷ്യ​വം​ശം.