• Logo

Allied Publications

Europe
എംഎംസിഎയെ ആഷൻ പോൾ നയിക്കും; ജയൻ ജോൺ സെക്രട്ടറി
Share
ലണ്ടൻ:യുകെയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഓണാഘോഷം മാഞ്ചസ്റ്ററിൽ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിഥിൻഷോ ഫോറം സെൻററിൽ കേരളത്തനിമ നിലനിർത്തിക്കൊണ്ട് ആഘോഷിച്ചു. രാവിലെ 10ന് പൂക്കളമിട്ട് ആരംഭിച്ച ആഘോഷ പരിപാടികൾ കുട്ടികളുടെയും മുതിർന്നവരുടേയും ഇൻഡോർ മത്സരങ്ങളെ തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ.

ഓണസദ്യയ്ക്ക് ശേഷം നടന്ന സമ്മേളനം യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള ഉദ്ഘാടനം ചെയ്തു. ബിജു പി.മാണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റോയ് ജോർജ് സ്വാഗതമാശംസിച്ചു. മാവേലി മന്നനെ റിഥം ഓഫ് വാറിംഗ്ടൺ ചെണ്ടമേളത്തിൻ്റെയും താലപ്പൊലിയേന്തിയ മലയാളി മങ്കമാരും ചേർന്ന് വേദിയിലേക്ക് ആനയിച്ചു. യുക്മ ജനറൽ സെക്രട്ടറിഅലക്സ് വർഗീസ്, ടിഎംഎ പ്രസിഡൻ്റ് റെൻസൺ സക്കറിയാസ്, മുൻ എംഎംസിഎ പ്രസിഡൻ്റുമാരായ കെ.കെ.ഉതുപ്പ്, മനോജ് സെബാസ്റ്റ്യൻ, ജോബി മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു. ലിജോ പുന്നൂസ് നന്ദിയർപ്പിച്ചു.

പൊതുയോഗത്തെ തുടർന്ന് എംഎംസിഎയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡൻറായി കഴിഞ്ഞ കുറെ വർഷങ്ങളായി സംഘടനയുടെ ഭരണ സമിതിയിൽ പ്രവർത്തിച്ച് പരിചയസമ്പന്നനായ ആഷൻ പോൾ തിരഞ്ഞെടുക്കപ്പെട്ടു. ജയൻ ജോൺ സെക്രട്ടറിയായും പ്രദീപ് നായർ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. താഴെപ്പറയുന്നവരാണ് മറ്റ് ഭാരവാഹികൾ വൈസ് പ്രസിഡന്‍റ് ജിസ്മി അനിൽ, ജോയിൻറ് സെക്രട്ടറി സുമേഷ് രാജൻ, കൾച്ചറർ കോർഡിനേറ്റർമാരായി ഷൈജ സ്റ്റീഫൻ, റിയ മേരി തുടങ്ങിയവരും കമ്മിറ്റിയംഗങ്ങളായി അലക്സ് വർഗീസ്, സാബു പുന്നൂസ്, അജി പി.ജോൺ എന്നിവരെയും തെരഞ്ഞെടുത്തു.

വർണാഭമായ നിരവധി പരിപാടികളോടെയാണ് ഓണാഘോഷത്തിന് തിരശീല വീണത്.പുതിയ കമ്മിറ്റി ചുമതലയേറ്റ ശേഷം പ്രസിഡന്‍റ് ആഷൻ പോളിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന ആദ്യ യോഗത്തിൽ ഭാരവാഹികളായി തിരഞ്ഞെടുത്തതിന് അംഗങ്ങൾക്ക് നന്ദി രേഖപ്പെടുത്തി. തുടർന്ന് വിശദമായ ചർച്ചയ്ക്ക് ശേഷം അടുത്ത ഒരു വർഷത്തേക്കുള്ള പരിപാടികളുടെ തീയ്യതികൾ തീരുമാനിച്ചു. ആദ്യ പരിപാടിയെന്ന നിലയിൽ നവംബർ മാസം 20 ശനിയാഴ്ച ശിശുദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ വിഥിൻഷോ സെൻ്റ്. ജോൺസ് സ്കൂളിൽ വച്ച് നടത്തുന്നതാണ്. ക്രിസ്തുമസ് പുതുവത്സസര ആഘോഷം ജനുവരി 15 ശനിയാഴ്ച വിഥിൻഷോ ഫോറം സെന്‍ററിൽ നടത്തുന്നതിനും യോഗം അംഗീകാരം നൽകി.

എംഎംസിഎയുടെ ആഭിമുഖ്യത്തിൽ പുതിയതായി ഡാൻസ് ക്ലാസുകൾ ആരംഭിക്കുവാൻ തീരുമാനിക്കുകയും, അതിൻ്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം എം. എം. സി.എ പ്രസിഡൻ്റ് ആഷൻ പോൾ നിർവ്വഹിക്കുയുണ്ടായി. സെക്രട്ടറി ജയൻ ജോൺ, കൾച്ചറൽ കോർഡിനേറ്റർ ഷൈജ സ്റ്റീഫൻ, ഡാൻസ് ടീച്ചർ ദിവ്യ രഞ്ജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. ഡാൻസ് ക്ലാസുകളിലേക്ക് പ്രവേശനം തുടരുന്നതായി ഭാരവാഹികൾ അറിയിച്ചു.

അടുത്ത ഒരു വർഷത്തെ മറ്റ് പ്രധാനപ്പെട്ട പരിപാടികൾ ഇപ്രകാരമാണ്. ഏകദിന വിനോദയാത്ര ഏപ്രിൽ 30 ശനിയാഴ്ച, നഴ്സസ് ഡേ മെയ് 14 ശനിയാഴ്ച, സ്പോർട്സ് ഡേ ജൂൺ 25 ശനിയാഴ്ച, ഓണാഘോഷം 2022 സെപ്റ്റംബർ 10 ശനിയാഴ്ച ഫോറം സെൻ്ററിൽ.

യുകെയിലെ പ്രധാന മലയാളി അസോസിയേഷനുകളിലാെന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (എംഎംസിഎ) സൗത്ത് മാഞ്ചസ്റ്ററിലെയും പരിസരങ്ങളിലെയും മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയാണ്. പുതിയതായി യുകെയിലേക്ക് എത്തിച്ചേർന്നിരിക്കുന്ന കുടുംബങ്ങളും വ്യക്തികളും അസോസിയേഷനിൽ അംഗമാകുവാൻ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഉൾപ്പെട്ട കമിറ്റിയുടെ അടുത്ത ഒരു വർഷത്തെ പരിപാടികൾ വിജയിപ്പിക്കുവാൻ എല്ലാവരുടേയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ