• Logo

Allied Publications

Middle East & Gulf
ക​ല കു​വൈ​റ്റ് മെ​ഗാ സാം​സ്കാ​രി​ക മേ​ള ’അ​തി​ജീ​വ​നം’ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ നാ​ൽ​പ്പ​ത്തി മൂ​ന്നാം പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ മെ​ഗാ സാം​സ്കാ​രി​ക മേ​ള​യാ​യ ’അ​തി​ജീ​വ​ന’​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​ർ 15, വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 3.30ന് (​ഇ​ന്ത്യ​ൻ സ​മ​യം 6ന്) ​ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി ക​ല കു​വൈ​റ്റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യും യു​ടൂ​ബ് ചാ​ന​ലി​ലൂ​ടെ​യും ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ന​ട​ത്തും. നാ​ട്ടി​ൽ നി​ന്നും പ്ര​മു​ഖ​രാ​യ നി​ര​വ​ധി വ്യ​ക്തി​ത്വ​ങ്ങ​ളാ​ണ് സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ​യും അ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന സം​ഗീ​ത സ​ന്ധ്യ​യു​ടേ​യും ഭാ​ഗ​മാ​യി സ്റ്റേ​ജി​ലെ​ത്തു​ക.

പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം വ​കു​പ്പു​മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജും, വി​ശി​ഷ്ടാ​തി​ഥി​യാ​യി പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നും ക​വി​യു​മാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​നും പ​ങ്കു​ചേ​രും. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​ട്ടു​ള്ള ഗാ​ന​സ​ന്ധ്യ​യി​ൽ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​രാ​യ മൃ​ദു​ല വാ​ര്യ​ർ, കെ.​കെ. നി​ഷാ​ദ്, സം​ഗീ​ത്, ഷ​ബീ​ർ അ​ലി, കൂ​ടാ​തെ പ്ര​ശ​സ്ത കാ​രി​ക്കേ​ച്ച​റി​സ്റ്റും ന​ട​നു​മാ​യ ജ​യ​രാ​ജ് വാ​ര്യ​രും പ​ങ്കെ​ടു​ക്കും.

ലോ​ക​മെ​ന്പാ​ടു​മു​ള്ള മു​ഴു​വ​ൻ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളേ​യും പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. നൗ​ഷാ​ദ്, അ​തി​ജീ​വ​നം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ജി തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.