• Logo

Allied Publications

Americas
ഷിക്കാഗോ ക്നാനായ ഫൊറോനാ ദേവാലയത്തിൽ തിരുനാൾ ആഘോഷിച്ചു
Share
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനാ ദേവാലയത്തിൽ ഒക്ടോബർ പത്തിനു ഞായറാഴ്‌ച രാവിലെ 9:45 ന്, ഫൊറോനാ വികാരി വെരി. റവ. ഫാ. ഏബ്രഹാം മുത്തോലത്തിന്‍റെ കാർമ്മികത്വത്തിൽ വി. വിൻസെന്‍റ് ഡീ പോളിന്‍റെ തിരുനാൾ ആഘോഷിച്ചു. ഫാ. ഏബ്രഹാം മുത്തോലത്ത് , അൾത്താര ശുശ്രുഷികൾ, വിൻസിഷ്യൻ അംഗങ്ങൾ എന്നിവർ പ്രദക്ഷിണത്തോടെ ദൈവാലയത്തിൽ പ്രവേശിച്ചു.

തുടർന്ന് തിരുസ്വരൂപത്തിൽ ധുപാർപ്പണം ചെയ്ത് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മുത്തോലത്തച്ചൻ തന്‍റെ തിരുനാൾ സന്ദേശത്തിൽ വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസ്സാനാമിന്റേയും, സെന്‍റ് വിന്‍സെന്‍റ് ഡി പോളിന്റേയും കാരുണ്യ പ്രവർത്തികൾ അനുസ്മരിച്ചു.

സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയുടെ പ്രത്യേകിച്ച് ഈ ദൈവാലയശാഖയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും, ബിനോയി കിഴക്കനടിയുടെ നേത്യുത്വത്തിലുള്ള എക്സിക്യൂട്ടീവിന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുയും ചെയ്തു.

കുദാശകളിൽനിന്നുമുളവാകുന്ന ദൈവസ്നേഹത്തിലധിഷ്ഠിതമായ പരസ്‌നേഹ പ്രവര്‍ത്തനങ്ങളാണ് നമ്മെ സ്വർഗ്ഗരാജ്യത്തിന് അർഹരാക്കുന്നതെന്നും, ദൈവമക്കളായ നമ്മളോരോരുത്തരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണെന്നും അച്ഛൻ ഉദ്ബോധിപ്പിച്ചു. റവ. ഫാ. ഏബ്രഹാം മുത്തോലത്ത് തിരുനാളിന്റെ എല്ലാ മംഗളങ്ങൾ ആശംസിക്കുകയും ചെയ്തു.

2020 2021 പ്രവർത്തന വർഷത്തിൽ രഹസ്യപിരിവിലൂടെയും, സഹായാംഗങ്ങളിൽ നിന്നും $1700 ഡോളറോളം സമാഹരിക്കുകയും, കോവിഡിന്റെ കാലത്ത് രോഗികൾക്കും, വികലാംഗർക്കും അനാഥാലയങ്ങൾക്കും, നിരാലംബർക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് 7500 ഡോളറോളം നൽകുകയും ചെയ്തു. സൊസൈറ്റിയിലൂടെ ദൈവം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിക്കുകയും, തുടർന്നുള്ള പ്രവർത്തനങ്ങളെ സ്നേഹസമ്പന്നനായ ദൈവത്തിനു സമർപ്പിക്കുകയും ചെയ്തു.

വിന്‍സെന്‍ഷ്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും പ്രോത്സാഹനവും നല്കിവരുന്ന ആത്മീയോപദേഷ്ടാവ് . എബ്രാഹം മുത്തോലത്തച്ചനും, കോണ്‍ഫ്രന്‍സിന്‍റെ കര്‍മ്മപദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ സഹായിച്ചുവരുന്ന വിന്‍സെന്‍ഷ്യന്‍ എക്സിക്കുട്ടീവിനും, പ്രവർത്തകർക്കും, സഹായാംഗങ്ങൾക്കും റിപ്പോർട്ടിൽ നന്ദി പ്രകാശിപ്പിച്ചു. നമ്മളിൽ നിന്ന് വെർപിരിഞ്ഞ സെന്റ് വിന്‍സെന്‍റ് ഡി പോളിന്‍റെ എല്ലാ പ്രവർത്തകരേയും, പ്രത്യേകിച്ച് മുൻ എക്സിക്യൂട്ടീവ് അംഗങ്ങളേയും നന്ദിയോടെ സ്മരിച്ചു.

ജോയി കുടശ്ശേരിയുടെ നേതൃത്വത്തിലുള്ള ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ച് തിരുനാൾ ഭക്തി സാന്ദ്രമാക്കി. കുര്യൻ നെല്ലാമറ്റം, ഫിലിപ്പ് കണ്ണോത്തറ എന്നിവരാണ് അൾത്താര ശുശ്രുഷകൾക്ക് നേതൃത്വം നൽകിയത്. എക്സിക്യൂട്ടീവ് അംഗങ്ങളായ എബ്രാഹം അരീച്ചിറയില്‍, റ്റിജോ കമ്മാപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ, മേഴ്‌സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​