• Logo

Allied Publications

Europe
യു​ക്മ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​വി​സ്മ​ര​ണീ​യ​മാ​യി
Share
ല​ണ്ട​ൻ: രാ​ഗ നാ​ട്യ വി​സ്മ​യ പു​ഷ്പ​ങ്ങ​ൾ പൂ​ത്തു​ല​ഞ്ഞ് , പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ൽ ഓ​ണാ​ര​വ​ങ്ങ​ൾ തീ​ർ​ത്ത യു​ക്മ​യു​ടെ പ്ര​ഥ​മ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഓ​ണ​വ​സ​ന്തം 2021 അ​വി​സ്മ​ര​ണീ​യ​മാ​യി. മെ​ഗാ തി​രു​വാ​തി​ര​യും പാ​ട്ടും നൃ​ത്ത​വും ചെ​ണ്ട​മേ​ള​വു​മാ​യി മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ട് നി​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ യു​ക്മ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യും മ​നോ​ര​മ യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് പ്രേ​ക്ഷ​ക​രാ​ണ് ആ​സ്വ​ദി​ച്ച​ത്.

യു​ക്മ​യും മ​നോ​ര​മ​യും ചേ​ർ​ന്നൊ​രു​ക്കി​യ ഓ​ണ​വ​സ​ന്തം സെ​പ്റ്റം​ബ​ർ 26 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കേ​ര​ള ജ​ല​വി​ഭ​വ വ​കു​പ്പു​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​കെ മ​ല​യാ​ളി​ക​ളു​ടെ ക​ലാ സം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ യു​ക്മ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ത്യേ​കം അ​നു​മോ​ദി​ച്ച മ​ന്ത്രി ഓ​ക്സ്ഫോ​ർ​ഡി​ൽ ന​ട​ന്ന കേ​ര​ള പൂ​രം വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത കാ​ര്യ​വും ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചു. യു​ക്മ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ർ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ യു​ക്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും യു​ക്മ വൈ​സ് പ്ര​സി​ഡ​ന്‍റും ഓ​ണ​വ​സ​ന്തം 2021 ഇ​വ​ന്‍റ് കോ​ർ​ഡി​നേ​റ്റ​റു​മാ​യ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

മ​ല​യാ​ള ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​ന രം​ഗ​ത്തെ യു​വ​ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പ്, സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രോ​ടൊ​പ്പം പു​തു ത​ല​മു​റ​യി​ലെ അ​തു​ല്യ പ്ര​തി​ഭ ശ്രേ​യ​ക്കു​ട്ടി​യും (ശ്രേ​യ ജ​യ​ദീ​പ്) ചേ​ർ​ന്ന​പ്പോ​ൾ പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ൽ പെ​യ്തി​റ​ങ്ങി​യ​ത് അ​തി മ​നോ​ഹ​ര​ങ്ങ​ളാ​യ ഒ​രു പി​ടി ഗാ​ന​ങ്ങ​ളാ​ണ്. സം​ഗീ​താ​സ്വാ​ദ​ക​ർ എ​പ്പോ​ഴും മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്ന ഒ​ട്ട​ന​വ​ധി ഗാ​ന​ങ്ങ​ൾ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഗാ​യ​ക​ർ ഷോ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

മ​ഞ്ജു സു​നി​ലും നേ​ത്ര വി​വേ​കും ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച അ​തി മ​നോ​ഹ​ര​മാ​യ വെ​ൽ​ക്കം ഡാ​ൻ​സോ​ടെ തു​ട​ക്കം കു​റി​ച്ച ഓ​ണ​വ​സ​ന്ത​ത്തി​ൽ തു​ട​ർ​ന്നെ​ത്തി​യ​ത് ഗ്ളോ​സ്റ്റ​ർ​ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ അ​റു​പ​തി​ലേ​റെ ക​ലാ​കാ​രി​ക​ൾ അ​ണി​നി​ര​ന്ന മെ​ഗാ തി​രു​വാ​തി​ര​യാ​യി​രു​ന്നു. ബി​ന്ദു സോ​മ​ൻ കോ​റി​യോ​ഗ്രാ​ഫി​യും കോ​ർ​ഡി​നേ​ഷ​നും നി​ർ​വ​ഹി​ച്ച മെ​ഗാ തി​രു​വാ​തി​ര ഷോ​യി​ലെ ഏ​റെ ആ​ക​ർ​ഷ​ണീ​യ​മാ​യ പ​രി​പാ​ടി​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു. ഷീ​ജോ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റി​ഥം ഓ​ഫ് വാ​റിം​ഗ്ട​ണ്‍ അ​വ​ത​രി​പ്പി​ച്ച ചെ​ണ്ട​മേ​ളം ഓ​ണ​വ​സ​ന്ത​ത്തി​ന് ഉ​ത്സ​വ ശോ​ഭ​യേ​കി.

ന്ധ​ഉ​ത്രാ​ട പൂ​വി​ളി​യി​ൽ ന്ധ ​എ​ന്ന ഗാ​ന​വു​മാ​യ് വി​ധു പ്ര​താ​പ് ഷോ​യി​ലേ​ക്കെ​ത്തി​യ​പ്പോ​ൾ അ​തേ ഗാ​നം ത​ന്നെ ഹൃ​ദ്യ​മാ​യി ആ​ല​പി​ച്ചെ​ത്തി​യ ബെ​ഡ്ഫോ​ർ​ഡി​ൽ നി​ന്നു​ള്ള ഡെ​ന്ന ആ​ൻ ജോ​മോ​ൻ പ്രേ​ക്ഷ​ക​രു​ടെ കൈ​യ​ടി​ക​ൾ ഏ​റ്റു​വാ​ങ്ങി. കേ​ര​ളീ​യ സാം​സ്കാ​രി​ക ത​നി​മ​യു​ടെ നേ​ർ​രൂ​പ​മാ​യി വേ​ദി​യി​ലെ​ത്തി​യ ഫ്യൂ​ഷ​ൻ ഫി​യ​സ്റ്റ എ​ന്ന നൃ​ത്ത രൂ​പം പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ ഒ​ന്നാ​യി​രു​ന്നു. ക​ലാ​ഭ​വ​ൻ നൈ​സി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ഇ​ക്കോ ഹ​ൾ അ​ണി​യി​ച്ചൊ​രു​ക്കി​യ ഫ്യൂ​ഷ​ൻ ഫി​യ​സ്റ്റ​യെ തു​ട​ർ​ന്ന് "നീ മു​കി​ലോ​' എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ഗാ​നം സി​ത്താ​ര അ​തീ​വ ഹൃ​ദ്യ​മാ​യി ആ​ല​പി​ച്ചു.

ടോ​ണി അ​ലോ​ഷ്യ​സ്, ആ​നി അ​ലോ​ഷ്യ​സ് സ​ഹോ​ദ​ര​ങ്ങ​ളു​ടെ ബാ​ഹു​ബ​ലി തീം ​ബോ​ളി​വു​ഡ് ഡാ​ൻ​സ് അ​ര​ങ്ങി​ൽ ആ​വേ​ശം നി​റ​ച്ച ഒ​ന്നാ​യി​രു​ന്നു. യു​കെ​യി​ലെ നൂ​റ് ക​ണ​ക്കി​ന് വേ​ദി​ക​ളി​ൽ പ്രോ​ഗ്രാം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള ഈ ​സ​ഹോ​ദ​ര​ങ്ങ​ൾ ആ​ദ്യ​മാ​യാ​ണ് ഒ​രു​മി​ച്ചൊ​രു നൃ​ത്തം ചെ​യ്യു​ന്ന​ത്. "​മാ​വി​ൻ ചോ​ട്ടി​ലെ മ​ണ​മു​ള്ള മ​ധു​ര​മാ​യ്' പാ​ടി​യെ​ത്തി വാ​ൽ​സാ​ളി​ലെ അ​ലീ​ന സെ​ബാ​സ്റ്റ്യ​ൻ ആ​സ്വാ​ദ​ക ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു. "​ഓ തി​ങ്ക​ൾ പ​ക്ഷി​' എ​ന്ന ഗാ​ന​മാ​ല​പി​ച്ച് ലി​ങ്ക​ണി​ൽ നി​ന്നു​ള്ള നെ​ൽ​സ​ണ്‍ ബൈ​ജു പ്രേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ നേ​ടി. ആ​സ്വാ​ദ​ക​ർ നി​റ​ഞ്ഞ ക​യ്യ​ടി​ക​ളോ​ടെ ഏ​റ്റ് വാ​ങ്ങി​യ ഓ​ണ​വ​സ​ന്തം ഷോ​യു​ടെ അ​വ​സാ​ന​ത്തെ പ​രി​പാ​ടി ക​ലാ​ശ​ക്കൊ​ട്ടാ​യി അ​വ​ത​രി​പ്പി​ച്ച​ത് യൂ​ത്ത് മ്യൂ​സി​ക് നോ​ട്ടിം​ഗ്ഹാ​മി​ന്‍റെ ഏ​റെ മ​നോ​ഹ​ര​മാ​യ ഉ​പ​ക​ര​ണ സം​ഗീ​ത​മാ​യി​രു​ന്നു.

മ​നോ​ര​മ​യു​ടെ ജ​ന​റ​ൽ മാ​നേ​ജ​ർ (മാ​ർ​ക്ക​റ്റിം​ഗ്) ബി. ​ബാ​ല​ഗോ​പാ​ലി​നും ഷോ​യി​ൽ സെ​ലി​ബ്രി​റ്റി ഗാ​യ​ക​രാ​യെ​ത്തി​യ വി​ധു പ്ര​താ​പി​നും സി​ത്താ​ര​യ്ക്കും ശ്രേ​യ​ക്കു​ട്ടി​ക്കും യു​ക്മ​യു​ടെ സ്നേ​ഹോ​പ​ഹാ​രം യു​ക്മ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ കൈ​മാ​റി. കൊ​ച്ചി​യി​ലെ സ്റ്റു​ഡി​യോ​യി​ൽ ന​ട​ന്ന പ്രോ​ഗ്രാ​മി​ൽ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​നോ​ടൊ​പ്പം യു​ക്മ പി​ആ​ർ​ഒ​യും മു​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സ​ജീ​ഷ് ടോം, ​മു​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്രാ​ഹം ലൂ​ക്കോ​സ്, ഞ​ആ​ർ​സി​എ​ൻ ല​ണ്ട​ൻ ബോ​ർ​ഡ് മെ​ന്പ​ർ അ​ബ്രാ​ഹം പൊ​ന്നും​പു​ര​യി​ടം, യു​ക്മ ന്യൂ​സ് എ​ഡി​റ്റ​ർ ബെ​ന്നി അ​ഗ​സ്റ്റി​ൻ, യു​ക്മ ജ​ന​റ​ൽ കൗ​ണ്‍​സി​ൽ അം​ഗം സ​ജീ​വ് തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കൊ​ച്ചി റേ​ഡി​യോ മാം​ഗോ​യി​ലെ റേ​ഡി​യോ ജോ​ക്കി​യാ​യ മ​ഞ്ജു അ​വ​താ​രി​ക​യു​ടെ റോ​ൾ വ​ള​രെ ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ചു.​യു​ക്മ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഏ​റെ വ​ർ​ണാ​ഭ​മാ​യി അ​ണി​യി​ച്ചൊ​രു​ക്കു​വാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ക​ലാ പ്ര​തി​ഭ​ക​ളും, യു​ക്മ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം, യു​ക്മ നേ​തൃ​ത്വ​വും.

ഫാൻബറോ ആബിയിലേക്ക് തീർഥാടനം; അപ്പസ്തോലിക് നൂൺഷ്യോ മുഖ്യാതിഥി.
ലണ്ടൻ: ആഗോള കത്തോലിക്കാ സഭയുടെ മധ്യസ്ഥനായി വിശുദ്ധ യൗസേപ്പിതാവിനെ പ്രഖ്യാപിച്ചതിന്‍റെ നൂറ്റി അൻപതാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ പ
നഴ്സിംഗ് ജോലി: നോര്‍ക്കയും ജര്‍മനിയും കരാറില്‍ ഒപ്പുവച്ചു.
ബെര്‍ലിന്‍: മലയാളി നഴ്സുമാര്‍ക്ക് ജര്‍മനിയില്‍ തൊഴിലവസരം ഉറപ്പിച്ച് നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്‍റ് ഏജന്‍സിയും(ബിഎ) തമ്മിൽ കരാറിൽ ഒപ
ജ​ര്‍​മ​നി​യി​ല്‍ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ടു​ത്ത നി​യ​ന്ത്ര​ണം.
ബെ​ര്‍​ലി​ന്‍: കു​ത്തി​വ​യ്പ് എ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് പു​തി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി.
ഡബ്ല്യുഎംസി യുകെ ഒരുക്കുന്ന ആയുർവേദ സെമിനാർ ഡിസംബർ 5 ന്.
ലണ്ടൻ : വേൾഡ് മലയാളി കൺസിൽ യുകെ ഒരുക്കുന്ന ആയുർവേദ സെമിനാർ ഡിസംബർ അഞ്ചിനു (ഞായർ) വൈകുന്നേരം യുകെ സമയം ആറിന് സൂം പ്ലാറ്റുഫോമിൽ നടക്കും.
ക്വാറന്‍റൈൻ നിയമങ്ങൾ ലളിതമാക്കണം: യുക്മ.
ലണ്ടൻ: യുകെയിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ക്വാറന്‍റൈൻ നിയമങ്ങൾ ലളിതമാക്കണമെന്ന് യുക്മ.