• Logo

Allied Publications

Europe
മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ "ക​ണി​ക്കൊ​ന്ന’ പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​വ്യാ​നു​ഭ​വ​മാ​യി
Share
ല​ണ്ട​ൻ: മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ ന​ട​ത്തി​യ "ക​ണി​ക്കൊ​ന്ന’ പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ന​വ്യാ​നു​ഭ​വ​മാ​യി. മ​ല​യാ​ള ഭാ​ഷ​യെ സ്നേ​ഹി​ക്കു​ന്ന യു​കെ​യി​ലെ വ​ള​ർ​ന്നു വ​രു​ന്ന കു​ട്ടി​ക​ൾ വി​ജ​യ​പ്ര​ഭ​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി.

വെ​ർ​ച്യു​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തു​വാ​നാ​യി സ​മ്മ​തി​ച്ചി​രു​ന്ന കേ​ര​ള സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ചി​ല കാ​ര്യ​ങ്ങ​ൾ കൊ​ണ്ട് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കു​ക​യി​ല്ല​യെ​ന്നു​ള്ള വി​വ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ൽ നി​ന്നും ച​ട​ങ്ങ് ന​ട​ന്ന സ​മ​യ​ത്ത് അ​റി​യി​ച്ച​തു​കൊ​ണ്ട് മു​ഖ്യ​പ്ര​ഭാ​ഷ​ക​യാ​യ മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജാ​ണ് മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ ന​ട​ത്തി​യ ക​ണി​ക്കൊ​ന്ന പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം ഒൗ​ദ്യോ​ഗി​ക​മാ​യി നി​ർ​വ​ഹി​ച്ച​ത്.

മ​ല​യാ​ള ഭാ​ഷ​യും കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​വും പൈ​തൃ​ക​വും വ​രും ത​ല​മു​റ​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​നാ​യി മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ വി​ഷ​മ​ത​ക​ളി​ലൂ​ടെ ക​ട​ന്നു പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ​പ്പോ​ലും യു​കെ ചാ​പ്റ്റ​ർ ന​ട​ത്തി​യ ക​ണി​ക്കൊ​ന്ന പ​ഠ​നോ​ത്സ​വം യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ മ​റ്റു ചാ​പ്റ്റ​റു​ക​ൾ​ക്ക് മാ​തൃ​ക​യാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ട പ്ര​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജ് മ​ല​യാ​ള​ഭാ​ഷ​യു​ടെ സു​ഗ​ന്ധം ന​മ്മു​ടെ എ​ല്ലാ കു​ട്ടി​ക​ളി​ലും നി​റ​യ​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ഭാ​ഷാ​ധ്യാ​പ​ക​ൻ ഡോ. ​എം.​ടി. ശ​ശി, യു​കെ നോ​ർ​ത്ത് റീ​ജി​യ​ൻ കോ​ർ​ഡി​നേ​റ്റ​ർ ബി​ന്ദു കു​ര്യ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി.​എ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​ബ്ര​ഹാം കു​ര്യ​ൻ സ്വാ​ഗ​ത​വും പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ദീ​പ സു​ലോ​ച​ന ന​ന്ദി​യും പ​റ​ഞ്ഞു. സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​ന ച​ട​ങ്ങി​ന്‍റെ അ​വ​താ​ര​ക ബി​ന്ദു കു​ര്യ​ൻ ആ​യി​രു​ന്നു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ന്ന സ​മ​യ​ത്തു​ത​ന്നെ പ​ല സ്കൂ​ളു​ക​ളി​ലും പൊ​തു​വേ​ദി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യു​ണ്ടാ​യി. സ​മീ​ക്ഷ മ​ല​യാ​ളം സ്കൂ​ൾ എ​ക്സി​റ്റ​ർ കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ജി രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ ച​ട​ങ്ങ് എ​ല്ലാ​വ​രു​ടെ​യും പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി. വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​ധ്യാ​പ​ക​രും സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു.

കെ​ന്‍റി​ലെ ചി​സ്ലി​ഹ​സ്റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ് മാ​ർ​ക്ക് മി​ഷ​ൻ മ​ല​യാ​ളം സ്കൂ​ളി​ൽ നി​ന്നും വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം സ്കൂ​ൾ ഡ​യ​റ​ക്ട​ർ റ​വ.​ഫാ. ടോ​മി എ​ടാ​ട്ട് നി​ർ​വ​ഹി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ യു​കെ സൗ​ത്ത് റീ​ജി​യ​ണി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം ബേ​സിം​ഗ്സ്റ്റോ​ക്ക് മ​ല​യാ​ളം സ്കൂ​ളി​ന്‍റെ ചെ​യ​ർ​മാ​ൻ ജോ​ബി തോ​മ​സി​ന് മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി.​എ. ജോ​സ​ഫ് ന​ൽ​കി നി​ർ​വ​ഹി​ച്ചു. മി​ഡ്ലാ​ൻ​ഡ്സ് റീ​ജി​യ​ണി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം കേ​ര​ള സ്കൂ​ൾ ക​വ​ൻ​ട്രി​യു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വും അ​ധ്യാ​പ​ക​നു​മാ​യ ഹ​രീ​ഷ് പാ​ലാ​യ്ക്ക് യു​കെ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം കു​ര്യ​ൻ ന​ൽ​കി നി​ർ​വ​ഹി​ച്ചു. യു​കെ നോ​ർ​ത്ത് റീ​ജി​യ​ണി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ബി​ന്ദു കു​ര്യ​ൻ മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളം സ്കൂ​ൾ അ​ധ്യാ​പി​ക റീ​ന വി​ത്സ​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. എ​ല്ലാ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​യും വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ വി​ഷ​മ​ത​ക​ൾ നി​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടും യു​കെ​യി​ലെ 5 മേ​ഖ​ല​ക​ളി​ൽ നി​ന്നു​മാ​യി 13 സ്കൂ​ളു​ക​ളി​ൽ​നി​ന്ന് 152 പ​ഠി​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ 10ന് ​ന​ട​ത്തി​യ ആ​ദ്യ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ക​ണി​ക്കൊ​ന്ന​യു​ടെ മൂ​ല്യ​നി​ർ​ണ​യ​മാ​യ പ​ഠ​നോ​ത്സ​വം വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു.

വി​വി​ധ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​മാ​യി പ​ഠ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നെ​ത്തി​യ കു​ട്ടി​ക​ളെ മൂ​ന്ന് വി​ഭാ​ഗ​മാ​യി തി​രി​ച്ച് ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ നി​ര​വ​ധി വെ​ർ​ച്വ​ൽ ക്ലാ​സ് റൂ​മു​ക​ൾ ഒ​രു​ക്കി​യാ​ണ് പ​ഠ​നോ​ത്സ​വം കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ത്തി​യ​ത്. മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളും അ​ധ്യാ​പ​ക​രും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും കൂ​ട്ടാ​യി പ്ര​വ​ർ​ത്തി​ച്ച​തു കൊ​ണ്ടാ​ണ് പ​ഠ​നോ​ത്സ​വം വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​വാ​നും യ​ഥാ​സ​മ​യം മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി റി​സ​ൾ​ട്ട് പ്ര​ഖ്യാ​പി​ക്കു​വാ​നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​വാ​നും പ​ഠ​നോ​ത്സ​വ ക​മ്മി​റ്റി​ക്ക് സാ​ധി​ച്ച​ത്.

ക​ണി​ക്കൊ​ന്ന പ​ഠ​നോ​ത്സ​വ​ത്തി​ൽ വി​ജ​യി​ച്ച മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും അ​വ​രെ പ​രി​ശീ​ലി​പ്പി​ച്ച അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി.​എ. ജോ​സ​ഫ്, സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കു​ര്യ​ൻ, വി​ദ​ഗ്ദ്ധ സ​മി​തി ചെ​യ​ർ​മാ​ൻ ജ​യ​പ്ര​കാ​ശ് എ​സ്.​എ​സ്, മേ​ഖ​ല കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബേ​സി​ൽ ജോ​ണ്‍, ആ​ഷി​ക്ക് മു​ഹ​മ്മ​ദ് നാ​സ​ർ, ബി​ന്ദു കു​ര്യ​ൻ, ജി​മ്മി ജോ​സ​ഫ്, ര​ഞ്ചു പി​ള്ള എ​ന്നി​വ​ർ ഹാ​ർ​ദ്ദ​മാ​യി അ​ഭി​ന​ന്ദി​ച്ചു.

മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും വ്യാ​പി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി പ്ര​വേ​ശ​നോ​ത്സ​വ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് പു​തി​യ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​വാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ യു​കെ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി വ​രി​ക​യാ​ണ്. പു​തി​യ സ്കൂ​ളു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നും വേ​ണ്ട മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന് മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി ​എ ജോ​സ​ഫ് (07846747602) സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കു​ര്യ​ൻ (07882791150) എ​ന്നി​വ​രെ​യോ അ​താ​ത് മേ​ഖ​ല കോ​ർ​ഡി​നേ​റ്റ​ർ​മാ​രെ​യോ ബ​ന്ധ​പ്പെ​ടു​ക.malayalammissionukchapter@gmail.com എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

എ​ബ്ര​ഹാം കു​ര്യ​ൻ

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.