• Logo

Allied Publications

Australia & Oceania
ബ്രി​സ്ബ​ൻ വോ​ളി ഫെ​സ്റ്റ് ഒ​ക്ടോ​ബ​ർ 16ന്
Share
ക്വീ​ൻ​സ്ല​ൻ​ഡ് : ബ്രി​സ്ബ​ൻ സൗ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വോ​ളി​ബോ​ൾ ക്ല​ബാ​യ ബ്രി​സ്ബ​ൻ വോ​ളി ക്ല​ബ്സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്നാ​മ​ത് ഓ​ൾ ക്വീ​ൻ​സ്ല്ൻ​ഡ് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഒ​ക്ടോ​ബ​ർ 16ന് ​ഫോ​റ​സ്റ്റ് ലേ​ക്ക് സ്റ്റേ​റ്റ് ഹൈ​സ്കൂ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും.

ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യി​ക​ൾ​ക്ക് ലെ​ൻ​ഡോ​സ് എ​വ​റോ​ളിം​ഗ് വി​ന്നേ​ഴ്സ് ട്രോ​ഫി​യും സ്പൈ​സ് ബെ​സാ​ർ ന​ൽ​കു​ന്ന 1001 ഡോ​ള​ർ ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കു​ന്നു. ര​ണ്ടാം സ്ഥാ​ന​കാ​ർ​ക്ക് കെ.​വി .പോ​ൾ കൊ​ച്ചു​കു​ടി​യി​ൽ മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് റ​ണേ​ഴ്സ് ട്രോ​ഫി​യും പു​ന്ന​ക്ക​ൽ ഫൈ​നാ​ൻ​സ് ന​ൽ​കു​ന്ന 501 ഡോ​ള​ർ ക്യാ​ഷ് അ​വാ​ർ​ഡു​മാ​ണ് ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ ബ്രി​സ്ബ​ൻ വോ​ളി ന​ൽ​കു​ന്ന 201 ഡോ​ള​ർ പ്രൈ​സ് മ​ണി​യും ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​ന​ക്കാ​രെ കാ​ത്തി​രി​ക്കു​ന്നു.

വോ​ളി​ബോ​ൾ ആ​രാ​ധ​ക​രാ​യ മ​ല​യാ​ളി​ക​ൾ ഏ​റെ ആ​കാം​ക്ഷാ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റാ​ണ് ന​ട​ത്ത​പ്പെ​ടു​ക. മ​ല​യാ​ളി​ക​ൾ മാ​ത്രം അ​ട​ങ്ങു​ന്ന ക​ളി​ക്കാ​ർ എ​ന്ന​താ​ണ് ഈ ​ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. വ​രും​ത​ല​മു​റ​യെ വോ​ളി​ബോ​ൾ ക​ളി​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​വാ​ൻ ഡ16 ​പ്ര​ദ​ർ​ശ​ന മ​ത്സ​ര​വും ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് സം​ഘാ​ട​ക​ർ.

മ​ല​യാ​ളി​ക​ളു​ടെ ത​ന​താ​യ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ന്ന നാ​ട​ൻ ത​ട്ടു​ക​ട​യും മ​റ്റൊ​രാ​ക​ർ​ഷ​ണ​മാ​ണ്.
ഓ​സ്ട്രേ​ലി​യ​യി​ലെ​യും ബ്രി​സ്ബ​നി​ലെ​യും പ്ര​മു​ഖ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യും, വി​വി​ധ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്താ​ലു​മാ​ണ് ഇ​ത്ര വ​ലി​യ ഒ​രു ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​വാ​നാ യ​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​യു​ന്നു.

എ​ബി പൊ​യ്ക്കാ​ട്ടി​ൽ

മെൽബൺ സെന്‍റ് മേരിസ് ഇടവക ദശാബ്‌ദി ആഘോഷം: സ്വാഗതസംഘം രൂപികരിച്ചു.
മെൽബൺ: മെൽബൺ സെന്‍റ് മേരിസ് കത്തോലിക്കാ ഇടവകയുടെ പത്താമത് വാർഷികം പ്രമാണിച്ചു, ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കായി സ്വാഗതസംഘം രൂപികരിച്ചു.
ഓ​സ്ട്രേ​ലി​യയി​ൽ അ​ഭി​ന​യ ക​ഴി​വ് തെ​ളി​യി​ച്ച് എ​മി​ൽ ജ​യ​ൻ.
മെ​ൽ​ബ​ണ്‍: അ​ഭി​ന​യ​ത്തി​ലും പ​ര​സ്യ​ക​ല​യാ​ലും ക​ഴി​വു തെ​ളി​യി​ച്ച് ഓ​സ്ടേ​ലി​യാ​യി​ലെ മെ​ൽ​ബ​ണി​ൽ ഒ​രു മ​ല​യാ​ളി.
പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞിയു​ടെ തി​രു​നാ​ളും പ​ത്താം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന​വും പ്രൗ​ഢോ​ജ്വ​ല​മാ​യി.
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് ഇ​ട​വ​ക​യി​ൽ പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞിയു​ടെ തി​രു​നാ​ളും പ​ത്താം വാ​ർ​ഷി​ക ഉദ്ഘാ​ട​
സെ​ന്‍റ് ജോ​ർ​ജ് ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​ർ മെ​ൽ​ബ​ണ്‍ കൂ​ദാ​ശ​യും ഉ​ദ്ഘാ​ട​ന​വും.
മെ​ൽ​ബ​ണ്‍: സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യി​രു​ന്ന സെ​ൻ​റ്റ് ജോ​ർ
മെ​ൽ​ബ​ണ്‍ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ വി​ശു​ദ്ധ തൈ​ലം കൂ​ദാ​ശ ന​ട​ന്നു.
മെ​ൽ​ബ​ണ്‍: പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ അ​നു​ഗ്ര​ഹ ക​ൽ​പ​ന​യി​ലൂ​ടെ, ഓ​സ്ട്രേ​ലി​യ ന്യൂ​സി​ലാ​ൻ​ഡ് ഇ​ട​വ​ക​ക​ളു​ടെ പാ​ട്രി​യാ​ർ​ക്ക​ൽ വ