• Logo

Allied Publications

Delhi
ന​വ​രാ​ത്രി പൂ​ജ​ക​ൾ​ക്കാ​യി ന​ജ​ഫ് ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്രം അ​ണി​ഞ്ഞൊ​രു​ങ്ങി
Share
ന്യൂ​ഡ​ൽ​ഹി: ന​വ​രാ​ത്രി പൂ​ജ​ക​ൾ​ക്കും ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​മാ​യി ന​ജ​ഫ് ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്രം അ​ണി​ഞ്ഞൊ​രു​ങ്ങി. ഒ​ക്ടോ​ബ​ർ 7 വ്യാ​ഴാ​ഴ്ച്ച തു​ട​ക്ക​മി​ടു​ന്ന ന​വ​രാ​ത്രി പൂ​ജ​ക​ൾ വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 15 വെ​ള്ളി​യാ​ഴ്ച സ​മാ​പി​ക്കും.

ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് തി​രു​മേ​നി​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ രാ​വി​ലെ 5.30ന് ​നി​ർ​മാ​ല്യ​ദ​ർ​ശ​ന​ത്തി​നു ശേ​ഷം മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​വും ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ക. ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ഉ​ണ്ടാ​വും. ദി​വ​സ​വും രാ​വി​ലെ 8 മു​ത​ൽ സ​ഹ​ശ്ര​നാ​മ പാ​രാ​യ​ണം, ദേ​വീ മാ​ഹാ​ത്മ്യ പാ​രാ​യ​ണം, സൗ​ന്ദ​ര്യ ല​ഹ​രി പാ​രാ​യ​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

13 വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം 5:30 വ​രെ പൂ​ജ വ​യ്പി​നാ​യി പു​സ്ത​ക​ങ്ങ​ൾ ക്ഷേ​ത്ര കൗ​ണ്ട​റി​ൽ സ്വീ​ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വി​ജ​യ ദ​ശ​മി ദി​ന​മാ​യ 15 വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ പൂ​ജ എ​ടു​പ്പി​നു ശേ​ഷം 8.30ന് ​വി​ദ്യാ​രം​ഭ​ത്തി​നു തു​ട​ക്ക​മാ​വും. വി​ദ്യാ​രം​ഭം കു​റി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പേ​രും നാ​ളും മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ക്ഷേ​ത്ര മ​നേ​ജ​ർ ഉ​ണ്ണി​പ്പി​ള്ള (9654425750) ഇ ​ഡി അ​ശോ​ക​ൻ (9868990552)

പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.