• Logo

Allied Publications

Europe
ഒ​ക്ടോ​ബ​ർ മാ​സ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ ഒ​ക്ടോ​ബ​ർ 9ന്
Share
ബ​ർ​മിം​ഗ്ഹാം: പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​നോ​ടു​ള്ള ജ​പ​മാ​ല ഭ​ക്തി​യെ ആ​ദ​ര​പൂ​ർ​വം ഏ​റ്റു​പ​റ​ഞ്ഞു​കൊ​ണ്ട് ഒ​ക്ടോ​ബ​ർ​മാ​സ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വെ​ൻ​ഷ​ൻ 9ന് ​ബ​ഥേ​ൽ സെ​ന്‍ററി​ൽ ന​ട​ക്കും. സെ​ഹി​യോ​ൻ യു​കെ യു​ടെ ആ​ത്മീ​യ നേ​തൃ​ത്വം റ​വ. ഫാ.​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കും.

ദേ​ശ​ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ഇ​ത്ത​വ​ണ പ്ര​മു​ഖ സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ക​നും ലി​വ​ർ​പൂ​ൾ അ​തി​രൂ​പ​ത​യി​ലെ ഡീ​ക്ക​നും പ്ര​മു​ഖ ക്രൈ​സ്ത​വ മാ​ധ്യ​മം പ്ര​വാ​ച​ക​ശ​ബ്ദം ഓ​ണ്‍​ലൈ​ൻ പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റു​മാ​യ റ​വ . അ​നി​ൽ ലൂ​ക്കോ​സ്, ഇം​ഗ്ല​ണ്ടി​ലെ പ്ര​ശ​സ്ത ധ്യാ​ന​ഗു​രു​വും വ​ച​ന പ്ര​ഘോ​ഷ​ക​യു​മാ​യ റോ​സ് പ​വ​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.

മ​ൾ​ട്ടി​ക​ൾ​ച്ച​റ​ൽ ഉ​പ​ഭോ​ഗ സം​സ്കാ​ര​ത്തി​ന്‍റെ പി​ടി​യി​ല​മ​ർ​ന്ന യു​കെ​യി​ലും യൂ​റോ​പ്പി​ലും ക​ഴി​ഞ്ഞ അ​നേ​ക വ​ർ​ഷ​ങ്ങ​ളാ​യി സ്ഥി​ര​മാ​യി എ​ല്ലാ​മാ​സ​വും കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും വി​ശ്വാ​സ​ജീ​വി​ത​ത്തി​ൽ വ​ള​രാ​നു​ത​കു​ന്ന ക്രി​സ്തീ​യ ജീ​വി​ത​മൂ​ല്യ​ങ്ങ​ൾ വി​വി​ധ​ശു​ശ്രൂ​ഷ​ക​ളി​ലൂ​ടെ പ​ക​ർ​ന്നു ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന​ത് ര​ണ്ടാം​ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണ്.

കു​ട്ടി​ക​ൾ​ക്കാ​യി ഓ​രോ​ത​വ​ണ​യും ഇം​ഗ്ലീ​ഷി​ൽ പ്ര​ത്യേ​ക ക​ണ്‍​വ​ൻ​ഷ​ൻ​ത​ന്നെ ന​ട​ക്കു​ന്നു. അ​നേ​കം കു​ട്ടി​ക​ളും കൗ​മാ​ര​പ്രാ​യ​ക്കാ​രു​മാ​ണ് ഓ​രോ ര​ണ്ടാം​ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നി​ലും മാ​താ​പി​താ​ക്ക​ളോ​ടോ മ​റ്റ് മു​തി​ർ​ന്ന​വ​ർ​ക്കൊ​പ്പ​മോ യു​കെ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​യി എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കിം​ഗ്ഡം റ​വ​ലേ​റ്റ​ർ എ​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള മാ​സി​ക ഓ​രോ​രു​ത്ത​ർ​ക്കും സൗ​ജ​ന്യ​മാ​യി ന​ൽ​കി​വ​രു​ന്നു. കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ലി​റ്റ​ൽ ഇ​വാ​ഞ്ച​ലി​സ്റ് എ​ന്ന പു​സ്ത​ക​വും വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ൽ കു​ട്ടി​ക​ൾ​ക്ക് വ​ഴി​കാ​ട്ടി​യാ​വു​ന്നു.

ര​ണ്ടു വേ​ദി​ക​ളി​ലാ​യി ഒ​രേ​സ​മ​യം ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ക​ട​ന്നു​വ​രു​ന്ന ഏ​തൊ​രാ​ൾ​ക്കും മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും, മ​റ്റു ഭാ​ഷ​ക​ളി​ലും കു​ന്പ​സാ​രി​ക്കു​ന്ന​തി​നും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നു​മു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

വി​വി​ധ പ്രാ​യ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്ക് ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മു​ള്ള ബൈ​ബി​ൾ, പ്രാ​ർ​ഥ​നാ പു​സ്ത​ക​ങ്ങ​ൾ , മ​റ്റ് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ല​ഭ്യ​മാ​ണ്. പ​തി​വു​പോ​ലെ രാ​വി​ലെ 8 ന് ​മ​രി​യ​ൻ റാ​ലി​യോ​ടെ തു​ട​ങ്ങു​ന്ന ക​ണ്‍​വെ​ൻ​ഷ​ൻ വൈ​കി​ട്ട് 4 ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ സ​മാ​പി​ക്കും . ക​ണ്‍​വ​ൻ​ഷ​നാ​യു​ള്ള പ്രാ​ർ​ഥ​നാ ഒ​രു​ക്ക ശു​ശ്രൂ​ഷ ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക്കും .

ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​ത്മീ​യ​വി​ജ​യ​ത്തി​നാ​യി പ്രാ​ർ​ഥ​നാ​സ​ഹാ​യം അ​പേ​ക്ഷി​ക്കു​ന്ന സെ​ഹി​യോ​ൻ കു​ടും​ബം ഇ​തി​നോ​ട​കം ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ഓ​ണ്‍​ലൈ​ൻ ലൈ​വ് ശു​ശ്രൂ​ഷ​ക​ളി​ലേ​ക്ക് മ​റ്റു​ള്ള​വ​രെ യേ​ശു​നാ​മ​ത്തി​ൽ ക്ഷ​ണി​ക്കു​ന്നു .ക്യാ​ൻ​സ​ലേ​ഷ​ൻ വ​രു​ന്ന​ത​നു​സ​രി​ച്ച് മാ​ത്ര​മാ​യി​രി​ക്കും ഇ​നി ബു​ക്കി​ങ് ന​ട​ക്കു​ക.www.sehionuk.org എ​ന്ന വെ​ബ്സൈ​റ്റി​ലും സെ​ഹി​യോ​ൻ ഫേ​സ്ബു​ക് , യൂ​ട്യൂ​ബ് പേ​ജു​ക​ളി​ലും ക​ണ്‍​വെ​ൻ​ഷ​ൻ ലൈ​വ് ആ​യി കാ​ണാ​വു​ന്ന​താ​ണ്.

അ​ഡ്ര​സ് :
ബ​ഥേ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ
കെ​ൽ​വി​ൻ വേ
​വെ​സ്റ്റ് ബ്രോം​വി​ച്ച്
ബ​ർ​മിം​ഗ്ഹാം ..( Near J1 of the M5)
B70 7JW.


ബാ​ബു ജോ​സ​ഫ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ