• Logo

Allied Publications

Americas
മി​ഷ​ൻ ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി​ക്ക് ക്നാ​നാ​യ റീ​ജ​ണി​ൽ തു​ട​ക്ക​മാ​യി
Share
താ​ന്പാ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ്ളാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക് റീ​ജ​ണി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. ഒ​ക്ടോ​ബ​ർ മൂ​ന്നാം തി​യ​തി ഫ്ലോ​റി​ഡ​യി​ലെ താ​ന്പാ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചാ​യി​രു​ന്നു റീ​ജ​ണ​ൽ ത​ല​ത്തി​ലു​ള്ള ഉ​ദ്ഘാ​ട​നം.

താ​ന്പാ ഇ​ട​വ​ക വി​കാ​രി​യും ക്നാ​നാ​യ റീ​ജി​യ​ണ​ൽ മി​നി​സ്ട്രി​ക​ളു​ടെ കോ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി​ൽ ജൂ​ബി​ലി തി​രി തെ​ളി​ച്ചു​കൊ​ണ്ട് പ്ളാ​റ്റി​നം ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും പ​താ​ക ഉ​യ​ർ​ത്ത​ലും ന​ട​ത്തി.

മി​ഷ​ൻ ലീ​ഗ് റീ​ജ​ണ​ൽ വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ സാ​ന്ദ്ര എ​സ്വി​എം., ഇ​ട​വ​ക​യി​ലെ മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഡ​സ്റ്റി​ൻ മു​ടി​യ​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ഷ​ൻ ലീ​ഗ് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ മാ​ത്യു നെ​ല്ലി​ക്ക​ൽ, ലീ​ഹ് മ​ണി​പ​റ​ന്പി​ൽ, ജെ​സീ​ക്ക മൂ​ശാ​രി​പ്പ​റ​ന്പി​ൽ, മ​റി​യം കൈ​മാ​രി​ൽ, യൂ​ണി​റ്റ് ഓ​ർ​ഗ​നൈ​സ​ർ​മാ​രാ​യ സി​റി​യ​ക് ചാ​ഴി​കാ​ട്ട്, അ​ലി​യ ക​ണ്ടാ​ര​പ്പ​ള്ളി​ൽ, ബി​നു ഓ​ടി​മു​ഴ​ങ്ങ​യി​ൽ, സി​സ്റ്റ​ർ മീ​രാ എ​സ്.​വി.​എം. എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അ​ന്നേ ദി​വ​സം ത​ന്നെ ക്നാ​നാ​യ റീ​ജ​ണി​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലും മി​ഷ​ൻ ലീ​ഗ് പ്ളാ​റ്റി​നം ജൂ​ബി​ലി​യു​ടെ യൂ​ണി​റ്റ് ത​ല ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

1947ൽ ​ഇ​ന്ത്യ​യി​ലെ ഭ​ര​ണ​ങ്ങ​ന​ത്ത് എ​ബ്ര​ഹാം പ​ല്ലാ​ട്ടു​കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ച്ച ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഇ​ന്ന് അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ട​ന​യാ​യി വ​ള​ർ​ന്നി​രി​ക്കു​ന്നു. 74 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് കോ​ട്ട​യം മെ​ത്രാ​നാ​യി​രു​ന്ന മാ​ർ തോ​മ​സ് ത​റ​യി​ലാ​യി​രു​ന്നു മി​ഷ​ൻ ലീ​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഇ​ന്ന് അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക് റീ​ജ​യ​ണി​ലെ എ​ല്ലാ ഇ​ട​വ​ക​ളി​ലും മി​ഷ​ൻ ലീ​ഗ് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ, ഫാ. ​സി​ജു മു​ട​ക്കോ​ലി​ൽ, സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ, സു​ജ ഇ​ത്തി​ത​റ, സി​സ്റ്റ​ർ സാ​ന്ദ്ര എ​സ്വി​എം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റീ​ജ​ണ​ൽ ക​മ്മി​റ്റി മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്നു.

സി​ജോ​യ് സി​റി​യ​ക്

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.