• Logo

Allied Publications

Europe
ഇ​ന്ത്യ​ക്കാ​രു​ടെ യാ​ത്ര എ​ളു​പ്പ​മാ​ക്കു​മെ​ന്ന് ബ്രി​ട്ട​ൻ
Share
ല​ണ്ട​ൻ: ഇ​ന്ത്യ​ക്കാ​ർ​ക്ക് ബ്രി​ട്ട​നി​ലേ​ക്കു​ള്ള യാ​ത്ര എ​ളു​പ്പ​മാ​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും, ഇ​ന്ത്യ​ൻ സ​ർ​ക്കാ​രു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്നും ബ്രി​ട്ടീ​ഷ് ഹൈ​ക്ക​മ്മീ​ഷ​ൻ.

ബ്രി​ട്ട​നി​ൽ നി​ന്നും ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് 10 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണം. നേ​ര​ത്തെ ഇ​ന്ത്യ​ക്കാ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ക് മ​റു​പ​ടി​യാ​യാ​ണ് പു​തി​യ നി​ബ​ന്ധ​ന കൊ​ണ്ടു വ​ന്ന​ത്.

ഘ​ട്ടം​ഘ​ട്ട​മാ​യി മ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യാ​ണ് യു​കെ​യു​ടെ ല​ക്ഷ്യം. വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കും. ഇ​തി​നാ​യി ഇ​ന്ത്യ​യി​ലെ പൊ​തു ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യം തേ​ടു​മെ​ന്നും ബ്രി​ട്ടീ​ഷ് ഹൈ​ക​മ്മീ​ഷ​ൻ വ​ക്താ​വ് അ​റി​യി​ച്ചു.

നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ പ​ഠ​ന​ത്തി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ഇ​തി​ന​കം യു​കെ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. 2021 ജൂ​ണ്‍ വ​രെ 62,500 പേ​ർ​ക്ക് വി​ദ്യാ​ർ​ഥി വി​സ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വി​സ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ 30 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ബ്രി​ട്ട​ൻ വ്യ​ക്ത​മാ​ക്കി.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.