• Logo

Allied Publications

Europe
ഇ​ന്ത്യ​യി​ലേ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ക്വാ​റന്‍റൈൻ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് യു​ക്മ
Share
ല​ണ്ട​ൻ: യു​കെ​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ഇ​ന്ത്യ ഗ​വ​ണ്‍​മെ​ന്‍റ് പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ ക്വാ​റ​ന്‍റൈ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ക്മ നേ​തൃ​ത്വം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, ആ​രോ​ഗ്യ മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ൻ​ഡ​വി​യ എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​ന്ന​താ​ധി​കാ​രി​ക​ൾ​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.

2020 മാ​ർ​ച്ചി​ൽ തു​ട​ങ്ങി​യ ലോ​ക്ഡൗ​ണും യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ളും കാ​ര​ണം നാ​ട്ടി​ൽ പോ​കു​വാ​ൻ ക​ഴി​യാ​തെ പോ​യ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ർ ഒ​ക്ടോ​ബ​റി​ലെ സ്കൂ​ൾ അ​വ​ധി​ക്കാ​ലം മു​ത​ൽ നാ​ട്ടി​ൽ പോ​കു​വാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി വ​ര​വേ​യാ​ണ് ഇ​ടി​ത്തീ പോ​ലെ ഇ​ന്ത്യ​യു​ടെ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ന്ന​ത്. ടി​ക്ക​റ്റെ​ടു​ത്ത​വ​രി​ൽ പ​ല​രും നാ​ട്ടി​ൽ വ​രു​ന്ന​ത് ര​ണ്ടോ മൂ​ന്നോ ആ​ഴ്ച​ത്തേ​യ്ക്കാ​ണെ​ന്നും, നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​റ്റി​യി​ല്ലെ​ങ്കി​ൽ ഭൂ​രി​ഭാ​ഗം ആ​ളു​ക​ൾ​ക്കും യാ​ത്ര റ​ദ്ദാ​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്നും യു​ക്മ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ർ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ 17 മാ​സ​ങ്ങ​ളാ​യി തു​ട​ർ​ന്നി​രു​ന്ന ലോ​ക്ഡൗ​ണും കോ​വി​ഡ് വ്യാ​പ​നം മൂ​ല​മു​ള്ള യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ളും കാ​ര​ണം നാ​ട്ടി​ലു​ള്ള മാ​താ​പി​താ​ക്ക​ളേ​യും ബ​ന്ധു​ക്ക​ളേ​യും സു​ഹൃ​ത്തു​ക്ക​ളേ​യും ഒ​ക്കെ കാ​ണു​വാ​നു​ള്ള യു​കെ​യി​ലെ പ്ര​വാ​സി​ക​ളു​ടെ മോ​ഹ​ങ്ങ​ൾ​ക്കു​മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യാ​ണ് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്ത്യ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പു​തു​താ​യി കൊ​ണ്ടു​വ​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച് യു​കെ​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യു​ക്മ നേ​തൃ​ത്വം നി​വേ​ദ​ന​ത്തി​ലൂ​ടെ അ​ഭ്യ​ർ​ഥി​ച്ചു.

പു​തു​ക്കി​യ യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​തി​ന് ഇ​പ്പോ​ൾ നാ​ട്ടി​ലു​ള്ള യു​ക്മ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​നെ യു​ക്മ ദേ​ശീ​യ നേ​തൃ​ത്വം ചു​മ​ത​ല​പ്പെ​ടു​ത്തി.

യു​കെ​യി​ൽ ജോ​ലി​ക്കാ​യും ഉ​പ​രി​പ​ഠ​ന​ത്തി​നാ​യും എ​ത്തി​യി​രി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ര​ന്ത​രം ഇ​ട​പെ​ടു​ക​യും അ​വ പ​രി​ഹ​രി​ക്കാ​നു​ള്ള സ​ജീ​വ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും യു​ക്മ ദേ​ശീ​യ നേ​തൃ​ത്വ​വും, റീ​ജ​ണ​ൽ ക​മ്മി​റ്റി​ക​ളും അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യി ചേ​ർ​ന്ന് മു​ൻ​നി​ര​യി​ൽ ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി യു​ക്മ നേ​തൃ​ത്വം അ​റി​യി​ച്ചു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.