• Logo

Allied Publications

Middle East & Gulf
ജാ​ബി​ർ ബ്രി​ഡ്ജി​ലെ സൈ​ക്കി​ളിം​ഗ് നി​രോ​ധ​നം താ​ൽ​ക്കാ​ലി​ക​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
Share
കു​വൈ​റ്റ് സി​റ്റി: ജാ​ബ​ർ ബ്രി​ഡ്ജി​ലെ സൈ​ക്കി​ൾ സ​വാ​രി നി​രോ​ധ​നം താ​ൽ​ക്കാ​ലി​ക​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ഷെ​യ്ഖ് ഫൈ​സ​ൽ അ​ൽ ന​വാ​ഫ് അ​റി​യി​ച്ചു.

ട്രാ​ഫി​ക് സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ജാ​ബ​ർ ബ്രി​ഡ്ജി​ൽ ഫീ​ൽ​ഡ് ടൂ​റി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഫൈ​സ​ൽ അ​ൽ ന​വാ​ഫ്. സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്തെ പ​ല ഭാ​ഗ​ത്തും ക​ടു​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ഇ​ന്ന് അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി മീ​ഡി​യ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ തൗ​ഹി​ദ് അ​ൽ ക​ന്ദാ​രി​യും മു​തി​ർ​ന്ന ട്രാ​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കാ​ളി​യാ​യി.

റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യും ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു സൈ​ക്കി​ൾ സ​വാ​രി​യും ന​ട​ത്ത​വും ജാ​ബി​ർ ക​ട​ൽ​പ്പാ​ല​ത്തി​ൽ നി​രോ​ധി​ച്ച​ത്. അ​ടു​ത്തി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളും താ​ൽ​ക്കാ​ലി​ക നി​രോ​ധ​ന​ത്തി​ന് കാ​ര​ണ​മാ​യി.

പാ​ല​ത്തി​ൽ ഗ​താ​ഗ​ത​ത്തി​ര​ക്ക് കു​റ​വാ​യ​തി​നാ​ൽ അ​മി​ത വേ​ഗ​ത​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി സൈ​ക്കി​ൾ യാ​ത്ര​ക്കാ​രെ ഇ​ടി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. സൈ​ക്കി​ൾ യാ​ത്രി​ക​ർ​ക്ക് പ്ര​ത്യേ​ക ട്രാ​ക്ക് നി​ർ​മി​ക്കു​ന്ന​തും അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ വ​ലി​യ ക​ട​ൽ​പ്പാ​ല​മാ​ണ് ഷെ​യ്ഖ് ജാ​ബി​ർ ബ്രി​ഡ്ജ്.​ഗ​സാ​ലി അ​തി​വേ​ഗ പാ​ത​യി​ലെ സി​ഗ്ന​ൽ പോ​യ​ന്‍റി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ജ​മാ​ൽ അ​ബ്ദു​ന്നാ​സി​ർ റോ​ഡി​ന് അ​നു​ബ​ന്ധ​മാ​യി സു​ബി​യ സി​റ്റി​യി​ലേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന പാ​ല​ത്തി​ന് 37.5 കി​ലോ​മീ​റ്റ​ർ ആ​ണ് നീ​ളം. ദോ​ഹ തു​റ​മു​ഖ ദി​ശ​യി​ലേ​ക്ക് പോ​കു​ന്ന കൈ​വ​ഴി​ക്ക് 12.4 കി​ലോ​മീ​റ്റ​ർ നീ​ള​മാ​ണു​ള്ള​ത്.

സ​ലിം കോ​ട്ട​യി​ൽ

ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ
ഗ​ള്‍​ഫ് എ​യ​ര്‍ ഖ​ത്ത​റി​ലെ പാ​ര്‍​ട്ണ​ര്‍​മാ​ര്‍​ക്കാ​യി സു​ഹൂ​ര്‍ സം​ഘ​ടി​പ്പി​ച്ചു.
ദോ​ഹ : ബഹ്റിൻ​ നാ​ഷ​ണ​ല്‍ കാ​രി​യ​റാ​യ ഗ​ള്‍​ഫ് എ​യ​ര്‍ ഖ​ത്ത​റി​ലെ പാ​ര്‍​ട്ണ​ര്‍​മാ​ര്‍​ക്കും ക​സ്റ്റ​മേ​ഴ്സി​നു​മാ​യി സു​ഹൂ​ര്‍ സം​ഘ​ടി​പ്പി​ച്ചു.
അജ്പക് യാത്രയയപ്പു നൽകി.
കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്‍റെ (അജ്പക് ) എക്സിക്യൂട്ടീവ് മെമ്പറും സ്പോർട്സ്
അ​ജ്പ​ക് ഈ​ദ് ,വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ്: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ്പ​ക്) പി​ക്നി​ക്കും ഈ​ദ് വി​ഷു ആ​ഘോ​ഷ​വും ഏ​പ്രി​ൽ 12 വെ​ള്ളി​യാ​ഴ്ച രാ​വി​ല